Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാൽ ആൺകുട്ടി എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അറിയുകയെന്ന നല്ല ഉദ്യേശ ശുദ്ധി; സഹകരിക്കാൻ തയ്യാറാകാത്ത സ്നാപ് ചാറ്റ് വഴിയുള്ള ചാറ്റിങ് നിർത്തിയ ആൺകുട്ടിയും; സ്‌ക്രീൻ ഷോട്ട് ചോർന്നത് സുഹൃത്തിലൂടെ; വൈറലായത് സുഹൃത്തിന്റെ സ്വഭാവം അറിയാൻ ആൺകുട്ടിയുടെ വേഷം കിട്ടിയ പെൺകുട്ടി ഇട്ട ചാറ്റ്; ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദത്തിലെ ട്വിസ്റ്റ് ഇങ്ങനെ

പെൺകുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാൽ ആൺകുട്ടി എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അറിയുകയെന്ന നല്ല ഉദ്യേശ ശുദ്ധി; സഹകരിക്കാൻ തയ്യാറാകാത്ത സ്നാപ് ചാറ്റ് വഴിയുള്ള ചാറ്റിങ് നിർത്തിയ ആൺകുട്ടിയും; സ്‌ക്രീൻ ഷോട്ട് ചോർന്നത് സുഹൃത്തിലൂടെ; വൈറലായത് സുഹൃത്തിന്റെ സ്വഭാവം അറിയാൻ ആൺകുട്ടിയുടെ വേഷം കിട്ടിയ പെൺകുട്ടി ഇട്ട ചാറ്റ്; ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദത്തിലെ ട്വിസ്റ്റ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം ചർച്ച ചെയ്ത ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദം പുതിയ തലത്തിലേക്ക്. സ്‌കൂൾ വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചയാണ് രാജ്യത്തെ ഞെട്ടിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെയൊരു ചാറ്റ് ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

തന്റെ സുഹൃത്തായ ആൺകുട്ടിയുടെ പ്രതികരണം അറിയാനായി ഒരു പെൺകുട്ടി ആൺകുട്ടിയുടെ വേഷം കെട്ടി സ്നാപ് ചാറ്റിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി നടത്തിയ സംഭാഷണമായിരുന്നു അത്. ഈ രണ്ടു പേർക്കും ബോയ്സ് ലോക്കർ റൂം ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും നടത്തിയ സ്നാപ് ചാറ്റ് സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടാണു സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. സിദ്ധാർഥ് എന്ന വ്യാജ പേരിൽ പെൺകുട്ടി ഒരു സ്നാപ് ചാറ്റ് അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ചാണ് പെൺകുട്ടി സുഹൃത്തുമായി ചാറ്റ് ചെയ്തത്. രണ്ടു പേർക്കുമെതിരെ കേസൊന്നും എടുത്തിട്ടില്ല.

'അവളെ നമുക്ക് എളുപ്പത്തിൽ ബലാൽസംഗം ചെയ്യാം..എനിക്കുറപ്പാണ്; വിളിക്ക് അവളെ ..ഞാൻ നിന്റെ കൂടെ എവിടെ വേണമെങ്കിലും വരാം': പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്‌നരാക്കി ഷെയർ ചെയ്യുന്ന ഡൽഹിയിലെ മുന്തിയ സ്‌കൂളുകളിലെ ആൺകുട്ടികൾ അംഗങ്ങളായ ഇൻസ്റ്റാ -സ്പാപ് ചാറ്റ് ചാറ്റ് ഗ്രൂപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഒരു കൂട്ടം പെൺകുട്ടികൾ കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. കൂട്ടമാനഭംഗ ഗൂഢപദ്ധതിയും നഗ്നചിത്രം പോസ്റ്റ് ചെയ്യുമെന്ന ഭീഷണിയും അടക്കം ഡൽഹിയിലെ മുന്തിയ സ്‌കൂളുകളിലെ 100 ഓളം ആൺകുട്ടികളുടെ സ്വകാര്യ ഗ്രൂപ്പായ 'ബോയ്‌സ് ലോക്കർ റൂം' ചാറ്റാണ് ചോർന്നത്. ഈ സന്ദേശങ്ങളിലെ അവ്യക്തതയാണ് പൊലീസ് നീക്കുന്നത്.

വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നതു തെറ്റാണ്. എന്നാൽ പെൺകുട്ടിയുടെ ഉദ്ദേശശുദ്ധിയിൽ തെറ്റ് കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് ഫയൽ ചെയ്യുന്നില്ല എന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനുള്ള പദ്ധതികളാണ് പെൺകുട്ടി തന്നെ അവതരിപ്പിച്ചത്. സന്ദേശം കിട്ടിയ ആൺകുട്ടിയുടെ സ്വഭാവം അറിയാനായിരുന്നു ഇത്. പെൺകുട്ടിയെക്കുറിച്ചു മോശം കാര്യം പറഞ്ഞാൽ ആൺകുട്ടി എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അറിയുകയും സന്ദേശത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ പെൺകുട്ടിയോട് സഹകരിക്കാൻ ആൺകുട്ടി തയാറായില്ല. മാത്രമല്ല സ്നാപ് ചാറ്റ് വഴിയുള്ള ചാറ്റിങ് നിർത്തുകയും ചെയ്തു. സംഭവം ആൺകുട്ടി സുഹൃത്തുക്കളുമായി ചർച്ച ചെയ്യുകയും സ്‌ക്രീൻ ഷോട്ട് കൈമാറുകയും ചെയ്തു. ഈ സുഹൃത്തുക്കളിൽ ഒരാൾ വ്യാജ അക്കൗണ്ടിൽ സന്ദേശം അയച്ച പെൺകുട്ടി തന്നെയായിരുന്നു.

സ്‌ക്രീൻ ഷോട്ട് ലഭിച്ച സുഹൃത്തുക്കളിൽ ഒരാളാണ് ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ബോയ്സ് ലോക്കർ റൂം ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ട് വൈറലായതോടെ ഇത് വലിയ ചർച്ചയായി. പിന്നാലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും ഗ്രൂപ്പിൽ പങ്കുവച്ചതിനായിരുന്നു അറസ്റ്റ്. നോയ്ഡയിലെ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഡൽഹിയിലെ വിവിധ സ്‌കൂളുകളിൽ വിദ്യാർത്ഥികളായ പതിനേഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളുടെ സമൂഹ മാധ്യമ ഗ്രൂപ്പിൽ നടന്ന ഞെട്ടിക്കുന്ന ചർച്ചകളാണ് വിവാദമായ ബോയ്സ് ലോക്കർ റൂം ചാറ്റ്.

.ഒരുസ്വകാര്യ ഇൻസ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ ചോർന്നതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. 'യീശ െഹീരസലൃ ൃീീാ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഡൽഹിയിലെ പേരുകേട്ട സ്‌കൂളുകളിലെ 100 ഓളം ആൺകുട്ടികളാണ് ഗ്രൂപ്പ് അംഗങ്ങൾ. സമപ്രായക്കാരായ പെൺകുട്ടികളുടെ ശരീരങ്ങൾ മോർഫ് ചെയ്ത ശേഷം അശ്ലീല കമന്റുകളും, രതി വൈകൃതങ്ങളും പ്രകടിപ്പിക്കുകയാണ് ഗ്രൂപ്പ് ചാറ്റിലൂടെ ഇക്കൂട്ടർ ചെയ്യുന്നത്. ഇൻസ്റ്റായിലും സ്‌നാപ് ചാറ്റിലൂം ഈ ഗ്രൂപ്പ് സജീവമാണ്.

സ്‌കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി ട്വിറ്ററിൽ ഈ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവയ്ക്കുകയായിരുന്നു. 17 മുതൽ 18 വയസ് വരെയുള്ള കൗമരക്കാരാണ് ഗ്രൂപ്പിൽ ഭൂരിഭാഗവും. വൈകാതെ ട്വിറ്ററിലും വാർത്ത വ്യാപിച്ചു. ബോയ്‌സ് ലോക്കർ റൂം ട്രെൻഡിങ്ങായി മാറി. ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പം തങ്ങൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ടെന്ന് ചിലർ വെളിപ്പെടുത്തി.സ്‌ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.50 ഓളം അംഗങ്ങളുള്ള ഗ്രൂപ്പിലെ 26 സ്‌കൂൾ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചോർന്ന ചാറ്റിനെ കുറിച്ചുള്ള അന്വേഷണം നടന്നത്.

ഗ്രൂപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുകൊണ്ടുവന്ന പെൺകുട്ടി ഇങ്ങനെ കുറിച്ചു:' ദക്ഷിണ ഡൽഹിയിലെ 17 മുതൽ 18 വരെ പ്രായമുള്ള ബോയ്‌സ് ലോക്കർ റൂം എന്ന ഇൻസ്റ്റാ ഗ്രൂപ്പിൽ അവർ സമപ്രായക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ട് അശ്ലീല കമന്റുകൾ പറഞ്ഞ് രസിക്കുകയാണ്. എന്റെ സ്‌കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികളും ഇതിന്റെ ഭാഗമാണ്. പെൺകുട്ടികളെ കൂട്ടമാനഭംഗം ചെയ്ത് രസിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഏറെയും. 14 വയസ് പ്രായമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇക്കൂട്ടർ മോർഫ് ചെയ്ത് 'മാനഭംഗപ്പെടുത്തി' രസിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നരാക്കി ഷെയർ ചെയ്യുക, അവരുടെ ശാരീരിക അഴകളവുകളെ വിലയിരുത്തി വിമർശിക്കുക, ബലാൽസംഗ ഭീഷണി മുഴക്കുക ഇങ്ങനെ പോകുന്നു ഇവരുടെ ലീലാവിലാസങ്ങൾ. ഗ്രൂപ്പ് അംഗങ്ങളുടെ ചിത്രങ്ങളും പെൺകുട്ടി ഷെയർ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP