1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

ബോളിവുഡ് സൂപ്പർതാരം ശ്രീദേവിയുടെ മരണം കൊലപാതകമോ? 'സിങ്കം' മാപ്പാക്കണം! 'അത്തരം മണ്ടൻ കഥകളോട് പ്രതികരിക്കാൻ ഞാനില്ല.. ഈ പരിപാടി ഇനിയും തുടരും.. ഇത് ഒരാളുടെ ഭാവനയിൽ വിരിഞ്ഞ കള്ളക്കഥ മാത്രം'; ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ലെന്നും ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നുമുള്ള ഋഷിരാജ് സിങ്ങിന്റെ തിയറി തള്ളി ബോണി കപൂർ

July 13, 2019 | 11:00 PM IST | Permalink



ബോളിവുഡ് സൂപ്പർതാരം ശ്രീദേവിയുടെ മരണം കൊലപാതകമോ? 'സിങ്കം' മാപ്പാക്കണം! 'അത്തരം മണ്ടൻ കഥകളോട് പ്രതികരിക്കാൻ ഞാനില്ല.. ഈ പരിപാടി ഇനിയും തുടരും.. ഇത് ഒരാളുടെ ഭാവനയിൽ വിരിഞ്ഞ കള്ളക്കഥ മാത്രം'; ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ലെന്നും ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നുമുള്ള ഋഷിരാജ് സിങ്ങിന്റെ തിയറി തള്ളി ബോണി കപൂർ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? ഈയിടെ അന്തരിച്ച ഫോറൻസിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്റെ ഈ നീരീക്ഷണത്തിനൊപ്പമാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. ഉമാകാന്തൻ മരിക്കും മുമ്പ് തന്നോടു പറഞ്ഞ കാര്യങ്ങളാണ് കേരളകൗമുദി ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഋഷിരാജ് സിങ് വ്യക്തമാക്കിയത്. എന്നാൽ ശ്രീവേദിയുടെ ഭർത്താവ് ബോണി കപൂർ സിങ്ങിന്റെ വിലയിരുത്തൽ തള്ളിക്കളഞ്ഞു. 'അത്തരം വിഡ്ഢി കഥകളോട് ഞാൻ പ്രതികരിക്കുന്നില്ല. ഇത്തരം വിഡ്ഢി കഥകൾ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കൽപം മാത്രമാണ്,' ഒരുഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞു.

താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങിമരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തുന്നത്. എന്നാൽ അത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും തരത്തിലുള്ള വിവാദങ്ങൾ ഉയർന്നു. ഇതിനുള്ള സാധ്യതകളാണ് ഋഷിരാജ് സിംഗും തുറന്നിട്ടത്.

വൈദ്യശാസ്ത്രവിദഗ്ദ്ധന്റെ റോൾ എന്താണെന്ന് കേരള പൊലീസ് മനസിലാക്കിയത് ഡോ.ഉമാദത്തൻ 1987 ൽ വൈദ്യശാസ്ത്രനിയമ വിദഗ്ധനായി നിയമിതനായപ്പോഴാണെന്ന് വിശദീകരിക്കുന്ന ലേഖനത്തിലാണ് ശ്രീദേവിയുടെ മരണവും ചർച്ചയാക്കുന്നത്. ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം താൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തൻ തന്നോട് പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കുന്നു. അതിന് കാരണമായി ഉമാദത്തൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഋഷിരാജ് സിങ് വിശദീകരിക്കുന്നുണ്ട് ലേഖനത്തിൽ.

ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും റാസൽഖൈമയിൽ എത്തിയത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ഇവരുടെ അഭിപ്രായ പ്രകാരം ഹൃദയാഘാതമായിരുന്നു മരണകാരണം. അന്വേഷണവും ഈ രീതിയിലാണ് മുന്നേറിയത്. എന്നാൽ പല സംശയങ്ങളും ഉയർന്നു. ഇതൊന്നും ആരും പരിഗണിച്ചുമില്ല.

ലേഖനത്തിൽ നിന്ന്-

'പൊലീസിൽ വൈദ്യശാസ്ത്രവിദഗ്ദ്ധന്റെ റോൾ എന്താണെന്ന് കേരള പൊലീസ് മനസിലാക്കിയത് ഡോ.ഉമാദത്തൻ 1987 ൽ വൈദ്യശാസ്ത്രനിയമ വിദഗ്ധനായി നിയമിതനായപ്പോഴാണ്. എസ്‌പി, ക്രൈം ഐ.ജി, എ.എസ്‌പി നെടുമങ്ങാട് തുടങ്ങിയ തസ്തികകളിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഡോ. ബി. ഉമാദത്തന്റെ ഒപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായി. എറണാകുളം പൊലീസ് കമ്മിഷണറായിരിക്കുമ്പോഴും തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി ജോലി ചെയ്യുമ്പോഴും കോളിളക്കം സൃഷ്ടിച്ച പല കേസുകളും തെളിയിക്കാൻ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നു.

ഒരു കേസിനെക്കുറിച്ച് പറയുമ്പോൾ വളരെയേറെ ആകാംക്ഷയോടെ അദ്ദേഹമത് കേൾക്കുമായിരുന്നു. ഓരോ കേസിനെക്കുറിച്ചുള്ള ചർച്ചകളെയും കേസന്വേഷണത്തിൽ പുതിയ രീതി കണ്ടെത്താനുള്ള അവസരമായി അദ്ദേഹം കണ്ടു. സൗമ്യസംഭാഷണത്തിനുടമയായ അദ്ദേഹം, ഒരു കേസിനെക്കുറിച്ച് സംസാരിക്കാനുണ്ട് ഒന്നു വരാമോ എന്ന് ചോദിച്ചാൽ എത്ര ദൂരെയായിരുന്നാലും അപ്പോൾത്തന്നെ ട്രെയിൻ കയറി വരുമായിരുന്നു. അദ്ദേഹത്തിന്റെ വൈദഗ്ധ്യം കൊണ്ട് തെളിയിച്ച ഒന്നുരണ്ട് കേസുകളെകുറിച്ച് ഞാനെഴുതട്ടെ;

ഞാൻ എറണാകുളം കമ്മിഷണറായിരുന്നപ്പോൾ ഒരു ദിവസം രാത്രി എട്ട് മണിക്ക് എറണാകുളത്തുള്ള ഒരു സ്വർണക്കടയിൽ ഉടമയെയും മറ്റും ബോധംകെടുത്തി സ്വർണവും പണവുമെടുത്ത് ചിലർ കടന്നുകളഞ്ഞെന്ന പരാതി ലഭിച്ചു. ഞാൻ ഉടൻ അവിടെയെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ബോധം കെടുത്തി സ്വർണവും പണവും തട്ടിക്കൊണ്ടുപോവാനുള്ള സാഹചര്യം പ്രഥമദൃഷ്ട്യാ കണ്ടില്ലെങ്കിലും ഇത്തരമൊരു കുറ്റകൃത്യം നടന്നിട്ടില്ലെന്ന് തീർത്തു പറയാനാവില്ല. ഞാൻ ഉടനെ ഡോ.ഉമാദത്തനെ വിളിക്കുകയും അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഫോണിലൂടെ ഡോ. ഉമാദത്തൻ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ബോധം കെടുത്തിയതിന്റെ യാതൊരു തെളിവും അവിടെയില്ലെന്ന് മനസിലാക്കാൻ സാധിച്ചു. ക്ലോറോഫോം പോലെ ബോധം പോവാനുള്ള യാതൊരു വസ്തുവും ഉപയോഗിച്ചതിന്റെ തെളിവും അവിടെനിന്നും ലഭിച്ചില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇൻഷ്വറൻസ് ക്ലെയിം ലഭിക്കാനായി ജൂവലറി ഉടമ മെനഞ്ഞെടുത്ത ഒരു തട്ടിപ്പായിരുന്നു അതെന്ന് മനസിലാക്കി. തുടർന്ന് അവരെ അറസ്റ്റ് ചെയ്തു. ഡോ.ഉമാദത്തന്റെ വൈദഗ്ധ്യത്താൽ നിമിഷനേരം കൊണ്ട് ഒരു കേസ് തെളിയിക്കപ്പെട്ടു.

നെടുമങ്ങാട് എ.എസ്‌പിയായി ജോലി ചെയ്തിരുന്ന സന്ദർഭത്തിൽ വിതുരയ്ക്കടുത്തുള്ള കല്ലാർപുഴയിൽ ഒരാൾ മരിച്ചുകിടക്കുന്നതായും അതൊരു കൊലപാതകമാണെന്നും ആക്ഷൻ കമ്മിറ്റി പരാതിപ്പെട്ടു. നീന്താൻപോയ ആളെ ആരോ കൊന്നിട്ടതാണെന്ന് നാട്ടുകാർ ആരോപിച്ചു. ആളുകളുടെ ബഹളത്തിനിടയിലൂടെ സംഭവസ്ഥലത്തെത്തിയ ഞാൻ ഡോ. ഉമാദത്തനെ വിളിക്കുകയും അദ്ദേഹം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പ്രഥമദൃഷ്ട്യാ മുങ്ങിമരണത്തിന്റെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. പുഴയും പരിസരവും പരിശോധിച്ച അദ്ദേഹം, മൃതദേഹം കണ്ട സ്ഥലം പരിശോധിച്ച അദ്ദേഹം ആ ഭാഗത്ത് നദിയിൽ ധാരാളം പായൽച്ചെടികൾ വളർന്നു നില്ക്കുന്നതായി കണ്ടെത്തി. പായൽ നിന്ന സ്ഥലത്ത് ഒരു പാറ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

നീന്താൻ നദിയിലേക്ക് ഊളിയിട്ട സമയത്ത് ഒരു കാൽ പായലിൽ ഉടക്കുകയും തല പാറയിൽ ചെന്നിടിക്കുകയും ചെയ്തു. തല പാറയിലിടിച്ച് ബോധം നഷ്ടപ്പെട്ട് അയാൾ മുങ്ങിമരിച്ചതാണെന്ന് മനസിലാക്കി. കേവലം അരമണിക്കൂറു കൊണ്ടാണ് കൊലപാതകമെന്ന് തെറ്റിദ്ധരിക്കുമായിരുന്ന കേസിന് അദ്ദേഹം തുമ്പുണ്ടാക്കിയത്. രാത്രി മൂന്നുമണിക്ക് വിളിച്ചുണർത്തി സംസാരിച്ചാൽപ്പോലും അദ്ദേഹത്തിനത് അരോചകമായി തോന്നിയിരുന്നില്ല. ഒരു കാര്യം അദ്ദേഹത്തെ ഏൽപ്പിച്ചാൽ 'നോക്കാം 'എന്ന ഉറപ്പില്ലാത്ത വാക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. തീർച്ചയായും ചെയ്യും എന്നദ്ദേഹം പ്രവൃത്തിയിലൂടെ കാണിച്ചുതന്നു. അതായിരുന്നു ഡോ. ബി. ഉമാദത്തൻ.

പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയർത്തിപ്പിടിച്ച് തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ക്രൈം കേരളം, പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം മുതലായ പുസ്തകങ്ങൾ അദ്ദേഹമെഴുതിയതാണ്.

അദ്ദേഹമെഴുതിയ പുസ്തകത്തിൽ ഞങ്ങളുടെ പേരും പരാമർശിച്ചിരുന്നു. ഏതൊരവസരത്തിലും ജോലി ചെയ്യാനുള്ള മനസും സൗമ്യമായ സംസാരവും മനസിൽ മായാതെ നില്ക്കുന്നു. അദ്ദേഹം എന്നന്നേക്കുമായി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മകൾ എന്നെന്നും മനസിൽ മായാതെ നില്ക്കും'.

ബന്ധുവിന്റെ വിവാഹം കൂടാൻ ദുബായിലേക്കു പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയിൽ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങൾ ഉയർന്നിരുന്നു. ഇക്കൂട്ടത്തിൽ ചിലതിൽ പ്രതിസ്ഥാനത്ത് നിന്നത് ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായിരുന്ന ബോണി കപൂറായിരുന്നു. പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ആദ്യം ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ബാത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയാണെന്നാണ് റിപ്പോർട്ട്. ശ്രീദേവിയുടെ ശരീരത്തിൽ മദ്യം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊറോണ വൈറസ് ഉണ്ടായത് വുഹാനിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ; വവ്വാലുകളും മൃഗങ്ങളും വൈറസ് പരത്തുന്നതിനെ കുറിച്ചുള്ള ഗവേഷണശാലയിലെ പിശകിന് ലോകം വില കൊടുക്കേണ്ടി വരുമെന്ന് തന്നെ സൂചന; എല്ലാം അതീവ രഹസ്യമാക്കി വച്ച് സ്ഥിതിഗതികൾ വഷളാക്കിയതും ചൈനീസ് അധികൃതർ; കൊലയാളി വൈറസ് പടർന്നതിന്റെ ഉത്തരവാദിത്വം ചൈനയ്ക്ക് മാത്രം
ഞാൻ അറിയാതെ ഞാൻ എങ്ങനെ നിങ്ങളുടെ പരിപാടിയുടെ രക്ഷാധികാരിയായി? അനുമതിയില്ലാതെ പേര് രക്ഷാധികാരിയെന്ന രീതിയിൽ ഉപയോഗിക്കരുതെന്ന് താക്കീത്; ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്; സുഹാസിനെ രക്ഷാധികാരിയാക്കിയുള്ള ബിജിബാലിന്റെ തട്ടിപ്പും പൊളിഞ്ഞു; കളക്ടറെ രക്ഷാധികാരിയാക്കിയത് സാങ്കേതിക പിഴവെന്നും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സെക്രട്ടറിയുടെ വിശദീകരണം; കരുണാ നിശയിൽ ആഷിഖ് അബുവും കൂട്ടരും പെട്ടുപോകുമ്പോൾ
സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നെങ്കിലും അപകടാവസ്ഥ തരണം ചെയ്തില്ല; ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക രക്തസ്രാവത്തെ; പ്രതിസന്ധിയാകുന്നത് രക്തം കട്ട പിടിക്കാനുള്ള കഴിവിനെ തകർത്ത് രക്തക്കുഴലുകളെ ബാധിച്ച രക്ത അണലിയുടെ കൊടുംവിഷം; മരുന്നുകളോട് ശരീരം പ്രതികരിക്കാത്തത് വെല്ലുവിളി; ആന്റി വെനം കൊണ്ടും ഗുണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാവ സുരേഷിന് നൽകുന്നത് വിദഗ്ധരുടെ നിരീക്ഷണത്തിലെ ചികിൽസ; പാമ്പുകളുടെ തോഴന് വേണ്ടത് പ്രാർത്ഥനകൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
സ്റ്റേഡിയത്തിന് വേണ്ടി നൽകിയ കത്തിൽ പറയുന്നത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിന് സംഗീതനിശ എന്ന്; ആഷിഖ് അബു വിശദീകരിച്ചത് സർക്കാർ ഫണ്ട് ഉപയോഗിക്കാത്ത പൂർണമായും ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ പരിപാടിയെന്നും; പ്രളയത്തിലെ ദുരിതം മാർക്കറ്റ് ചെയ്ത പരിപാടി തട്ടിപ്പെന്ന സന്ദീപ് വാര്യരുടെ വാദത്തിൽ അന്വേഷണം; ആഷിഖ് അബുവിനും ബിജിബാലിനുമെതിരെ പൊലീസ് അന്വേഷണത്തിന് കളക്ടർ സുഹാസിന്റെ ഉത്തരവ്; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വെട്ടിൽ
പ്രളയ ദുരിതാശ്വാസത്തിന് വേണ്ടിയല്ല സംഗീതനിശ നടത്തിയതെന്ന ആഷിഖ് അബുവിന്റെ വാദം പച്ചക്കള്ളം; റീജിയണൽ സ്പോർട്സ് സെന്റർ പരിപാടിക്കായി വിട്ടു നൽകാൻ ആവശ്യപ്പെട്ടു നൽകിയ കത്തിൽ അടിവരയിട്ടു പറഞ്ഞത് ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാനെന്ന് തന്നെ; കത്തിന്റെ പകർപ്പ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു ഹൈബി ഈഡൻ; കട്ട പണം തിരികെ നൽകി മാതൃകയാവുന്നതാണല്ലോ ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതിയെന്ന് പരിഹാസം; വിശദീകരണവും പൊളിഞ്ഞതോടെ സംവിധായകന് സോഷ്യൽ മീഡിയയുടെ പൊങ്കാല
വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്‌കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ പെൺകുട്ടിയുടെ അവസാന അടവും വിജയിക്കുമോ...? ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവിനെ ട്രോളി സോഷ്യൽ മീഡിയ
മുടി പഴയതു പോലെ നീട്ടി വളർത്താം; പ്രതിഫലമായി 24 ലക്ഷം മതി; 40 ലക്ഷത്തിൽ തരാനുള്ള 16 കിട്ടിയില്ലെങ്കിലും കുഴപ്പമില്ല; എങ്ങനെ എങ്കിലും സിനിമ പൂർത്തിയായാൽ മതി... ലേലു അല്ലു... ലേലു അല്ലു.. ലേലു അല്ലു: ഒടുവിൽ നിർമ്മാതാവിന് മുമ്പിൽ മുട്ടു മടക്കി ഷെയ്ൻ നിഗം; വെയിൽ സിനിമയുമായി സഹകരിക്കാമെന്ന് കാട്ടി ജോബി ജോർജിന് നായക നടന്റെ കത്ത്; ബൈക്കുമായി സെറ്റുവിട്ട് പോയ യുവ നടൻ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒത്തുതീർപ്പിന്; ഇനി നിർണായകം നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
അമിത രക്തസ്രാവം കാരണം ഗർഭപാത്രം എടുത്തു മാറ്റിയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാതെ പൊലീസ്; കല്യാണത്തിന് മുമ്പുള്ള സർജറിയുടെ പിന്നിലെ ദുരൂഹത നീക്കാൻ അച്ഛനേയും അമ്മയേയും ചോദ്യം ചെയ്യും; മകളുടെ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നത് കടുത്ത കുറ്റബോധം കൊണ്ടെന്ന് മതാപിതാക്കൾ; ഗർഭപാത്രം ഇല്ലാതിരുന്നത് മറച്ചു വച്ചുള്ള കല്യാണത്തിന് പിന്നിലെ സത്യം തേടി അന്വേഷണം തുടരും; കൊടുങ്ങല്ലൂരിലെ ടെൽവിന്റെ ഭാര്യ ടാൻസിയുടെ തൂങ്ങി മരണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
കേരളത്തിൽ മുസ്ലിം ഇല്ലാത്ത നാട്! ദേശത്തെ ഭഗവതിക്ക് ഇഷ്ടമില്ലാത്തതിനാൽ ഒരു മതത്തെ അകറ്റി നിർത്തുന്ന അപരിഷ്‌കൃത നാട്! കച്ചവടത്തിന് എത്താമെങ്കിലും അന്തിയുറങ്ങാൻ പാടില്ല; ഇവിടേക്ക് ഒരു മുസൽമാനെ ചങ്കൂറ്റത്തോടെ കൊണ്ട് വന്നു; 'മുസ്ലിം ഇല്ലാത്ത ഗ്രാമം' കാണാൻ കാത്തിരുന്നവർക്ക് ഒടുവിൽ നിരാശ; സംഘപരിവാർ സൈബർ ആക്രമണം ഭയന്ന് സംപ്രേഷണം ചെയ്തത് കിളിരൂരിലെ കാർത്ത്യായനി വിശേഷം; സൂര്യ ടിവിയിലെ 'കഥകൾക്കപ്പുറം' മുടങ്ങിയ കഥ
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്
ഈ സ്‌നേഹം ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു..ഞാൻ കുറെ തെറ്റ് ചെയ്തു....ഭർത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്‌നേഹം മനസിലാക്കി തന്നത്... ഇതിനൊന്നുമുള്ള അർഹത എനിക്കില്ല: പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിടെ കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയ ടാൻസിയുടെ അവസാനവാക്കുകൾ ഇങ്ങനെ; തൃശൂരിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു