1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
24
Monday

ചുണയുണ്ടെങ്കിൽ എന്നെ ഒന്നുപിടിച്ചുകാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞുനിന്ന് വെല്ലുവിളിച്ച്ഗുണ്ടാ നേതാവ്; ബോക്സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടി പൊലീസുകാർ; ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ പ്രകടനം നടത്തിയത് ബൈക്ക് കുറുകെ നിർത്തി; ആരാടാ എന്ന ചോദിച്ച് ചാടിയിറങ്ങിയ എസ്ഐ ആളെക്കണ്ട് പരുങ്ങിയതോടെ കളിയാക്കി ബോക്സർ ദിലീപ്; ഓടിതോൽപ്പിക്കുന്ന ക്രിമിനലിനെ പിടികൂടുന്നത് സ്വപ്നം കണ്ട് കരുനാഗപ്പള്ളി പൊലീസ്

May 22, 2019 | 07:11 PM IST | Permalink



ചുണയുണ്ടെങ്കിൽ എന്നെ ഒന്നുപിടിച്ചുകാണിച്ചേ...പൊലീസ് ജീപ്പിന് മുന്നിൽ ഞെളിഞ്ഞുനിന്ന് വെല്ലുവിളിച്ച്ഗുണ്ടാ നേതാവ്; ബോക്സറായ ഗുണ്ടയുടെ പഴയ പഞ്ചുകളുടെ ഓർമയിൽ പേടിച്ച് വിറച്ചോടി പൊലീസുകാർ; ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ പ്രകടനം നടത്തിയത് ബൈക്ക് കുറുകെ നിർത്തി; ആരാടാ എന്ന ചോദിച്ച് ചാടിയിറങ്ങിയ എസ്ഐ ആളെക്കണ്ട് പരുങ്ങിയതോടെ കളിയാക്കി ബോക്സർ ദിലീപ്;  ഓടിതോൽപ്പിക്കുന്ന ക്രിമിനലിനെ പിടികൂടുന്നത് സ്വപ്നം കണ്ട് കരുനാഗപ്പള്ളി പൊലീസ്

ആർ പീയൂഷ്

 കൊല്ലം: പട്രോളിങ്ങിനിറങ്ങിയ കരുനാഗപ്പള്ളി പൊലീസുകാരെ വെല്ലുവിളിച്ച് ഗുണ്ടാ നേതാവ്. ചുണയുണ്ടെങ്കിൽ എന്നെ ഒന്നു പിടിച്ചു കാണിച്ചേ എന്ന് പറഞ്ഞ് കളിയാക്കി ജീപ്പിനുമുന്നിൽ ഞെളിഞ്ഞു നിന്നു. ബോക്സർ കൂടിയായ ഗുണ്ടാ നേതാവിന്റെ കൈക്കരുത്ത് മുൻപ് നേരിട്ടറിഞ്ഞിട്ടുള്ള പൊലീസുകാർ പേടിച്ചു വിറച്ച് ഓടി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. നിരവധി വധശ്രമക്കേസിലും അടിപിടിക്കേസിലും പ്രതിയായ ബോക്സർ ദിലിപ് എന്നറിയപ്പെടുന്ന യുവാവാണ് കരുനാഗപ്പള്ളി പൊലീസിനെ വട്ടം കറക്കിയത്. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് ജീപ്പിന് മുന്നിൽ സിനിമാ സ്‌റ്റൈലിൽ ബൈക്ക് കുറുകെ നിർത്തിയായിരുന്നു യുവാവിന്റെ പ്രകടനം. ജീപ്പിന് മുന്നിൽ ബൈക്ക് നിർത്തിയ കണ്ട് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐ ആരാടാ പൊലീസ് ജീപ്പിന് മുന്നിൽ വട്ടം വയ്ക്കുന്നത് എന്ന് ചോദിച്ച് ചാടിയിറങ്ങി.

ജീപ്പിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ ആളെ കണ്ടതും എസ്. ഐ ഒരു ചുവട് പിന്നോട്ട് മാറി. ഇതോടെയാണ് യുവാവ് പൊലീസിന് നേരെ അസഭ്യം പറയുകയും കളിയാക്കുകയും ചെയ്തത്. തന്നെ ഒന്നു പിടിക്കാൻ ചുണയുള്ള ആരുമില്ലേ എന്ന ചോദ്യത്തിൽ പൊലീസുകാർ വിരണ്ടു പോയി. കാരണം തഴവയിലെ സ്ഥിരം പ്രശ്നക്കാരനാണ് ഇയാൾ. പലകേസിലും ഇയാളെ പിടിക്കാൻ ആവുന്ന പണി പലതും നോക്കിയെങ്കിലും പൊലീസിന് ഒന്നും കഴിഞ്ഞില്ല. ബോക്സറായ ഇയാൾ മികച്ച കായിക ശേഷി ഉള്ള ആളുകൂടിയാണ്. പൊലീസുകാരെ ഓടി തോൽപ്പിക്കലാണ് സ്ഥിരം പണി. കുംഭയും കുലുക്കി പൊലീസെത്തുമ്പോഴേക്കും ബോക്‌സർ ദിലീപ് കിലോമീറ്ററുകൾ പിന്നിട്ടിട്ടുണ്ടാകും. മതിലുകൾ ചാടി കടക്കാൻ നിമിഷങ്ങൾ മാത്രം മതി. എത്ര വലിയ മതിലായാലും ചാടിക്കടക്കാൻ പ്രത്യേക വൈദഗ്ദ്ധ്യമാണ് ഇയാൾക്ക്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വവ്വാക്കാവിനു സമീപം ഇയാൾ ഉൾപ്പടെയുള്ള അക്രമി സംഘം ബൈക്കിലെത്തിയ യുവാവിന്റെ മുഖത്ത് മുളകു സ്പ്രേ അടിച്ച് ബൈക്ക് തട്ടിയെടുത്തു. തുടർന്നു ഇതുവഴി വന്ന രണ്ടു യുവാക്കളുടെ തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയും നിരവധി പേരെ മർദിക്കുകയും ചെയ്തു മണിക്കൂറുകളോളം ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.നിരവധി വാഹനങ്ങൾക്കു കേടു പാടുകൾ വരുത്തുക.ും ചെയ്തു.

തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ റിമി ടോമിയുടെ ഗാനമേളയ്ക്കിടയിൽ സ്റ്റേജിൽ കയറി അക്രമം കാട്ടിയതും ഗുണ്ടാസംഘത്തിൽപ്പെട്ട ഇയാളായിരുന്നു. അടുത്തിടെ തൊടിയൂരിൽ ക്രിക്കറ്റ് കളിച്ച് മടങ്ങുകയായിരുന്ന യുവാവിനു നേരെയും ഒരു സംഘം അക്രമം നടത്തിയിരുന്നു. അടുത്ത സമയത്ത് വിവിധ സ്ഥലങ്ങളിലായി നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്. അക്രമികൾക്കും ഗുണ്ടാ സംഘങ്ങൾക്കും ഒന്നിനെയും പേടി ഇല്ലാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഈ മേഖലയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും വിപണനവും ഉപയോഗവും വർധിച്ചിരിക്കുകയാണ്. മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട ചെറുപ്പക്കാരാണ് അക്രമ സംഭവങ്ങളിലും ഉൾപ്പെടുന്നതെന്നാണ് കണ്ടെത്തൽ. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകി എത്തുന്നത് കിലോ കണക്കിന് കഞ്ചാവാണ്

വവ്വാക്കാവ് - പാവുമ്പ റോഡിൽ റെയിൽവേ ഗേറ്റിനു പടിഞ്ഞാറു ഭാഗത്ത് മാരാകായുധങ്ങളുമായി എത്തിയായിരുന്നു ബോക്ലർ ദിലീപിന്റെയും സംഘത്തിന്റെയും അക്രമം. അക്രമത്തിൽ ചങ്ങൻകുളങ്ങര സ്വദേശി അഖിൽ, അനുരാജ് എന്നിവർക്കു തലയ്ക്കു പരുക്കേറ്റു. ചങ്ങൻകുളങ്ങര പുലിത്തട്ട വിമലിന്റെ മുഖത്തു കുരുമുളക് സ്പ്രേ അടിച്ച ശേഷം മർദ്ദിക്കുകയും ബൈക്ക് തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഈ ബൈക്ക് വവ്വാക്കാവിനു സമീപം ഉപേക്ഷിച്ചു. ബഹളം കേട്ട് റോഡിൽ ഇറങ്ങി നിന്നവരെയും സംഘം ആക്രമിച്ചു. ഇതുവഴി വന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരെ പ്രവേശിപ്പിച്ച ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വവ്വാക്കാവിനു കിഴക്കു ഭാഗത്ത് മണിക്കൂറുകളോളമാണു സംഘം ഭീകരാവസ്ഥ സൃഷ്ടിച്ചത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്.

കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് ഉന്നത ബന്ധമുള്ളതിനാൽ പലകേസുകളിൽ നിന്നും ഊരിപോകുന്നത് പതിവാണ്. ഇപ്പോൾ നിലവിൽ ആറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞ രാത്രിയൽ പൊലീസിനെ വെല്ലുവിളിച്ച് കടന്നു കളഞ്ഞത് നാട്ടിൽ പാട്ടായത് കരുനാഗപ്പള്ളി പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

അരയും തലയും മുറുക്കി കരുനാഗപ്പള്ളി പ്രിൻസിപ്പൽ എസ്‌ഐ രംഗത്തുണ്ടെങ്കിലും ഒപ്പമുള്ള പൊലീസുകാർക്ക് ഇയാളെ പേടിയായതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബോക്സിങ്ങിൽ മിടുക്കനായതിനാൽ സ്പോർട്ട്സ് കോട്ടയിൽ കൊല്ലം സായിയിൽ പ്രവേശനം ലഭിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. പിന്നീട് ഗുണ്ടാ സംഘത്തിന്റെ ഒപ്പം ചേരുകയായിരുന്നു. എതിരാളികളുടെ മൂക്ക് ഇടിച്ചു ചതയ്ക്കുകയാണ് പ്രധാന പ്രയോഗങ്ങൾ. എപ്പോഴും കയ്യിൽ കുരുമുളക് സ്പ്രേയും വടിവാളും കാണും. നാട്ടുകാർക്കും പൊലീസിനും പേടി സ്വപ്നമായ ബോക്സർ ദിലീപിനെ എങ്ങനെ പിടികൂടാനാവും എന്ന ചിന്തയിലാണ് പൊലീസ്.

ആർ പീയൂഷ്    
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.

mail: peeyoosh@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
അജിത്തണ്ണാ ആണത്തരം ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്ക്; ചോദിച്ചവർക്കെല്ലാം ഞാൻ സ്‌ക്രീൻ ഷോട്ട് ഇട്ടുകൊടുത്തിട്ടുണ്ട്; മോർഫിങ് ചിത്രമുപയോഗിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി; സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ജിഎൻപിസിയിൽ നിന്നും ബ്ലോക്ക് ചെയ്തല്ല മാന്യത കാണിക്കേണ്ടത്; യുവതിയുടെ ഫെയ്‌സ് ബുക്ക് ലൈവുകൾ വൈറൽ; ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ പുതിയ വിവാദം; അഡ്‌മിൻ അജിത്ത് കുമാറിനെതിരെ ഉയരുന്നത് ഗൗരവമേറിയ ആക്ഷേപങ്ങൾ; ഗ്രൂപ്പിൽ ചേരിതിരിഞ്ഞ് ചർച്ച
കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ ജയറാമിനെ കണ്ടാൽ കൂവും; പുള്ളിക്ക് സിനിമകളില്ല; സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ്;ആ സമയത്ത് ഞാൻ 16 സിനിമകളിൽ കൂടി പതിഷ്ഠിച്ചത്; ഫോണിൽ കൂടി കഥ കേട്ടിരുന്ന ജയറാം പിന്നീട് ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി; ഹിറ്റ് കൂട്ടുകെട്ടുകൾക്കിടയിലെ അകൽച്ചയുടെ കാരണം വെളിപ്പെടുത്തി രാജസേനൻ
കാലുകൾക്കിടയിൽ തലകീഴായി ശാസ്താവ്; യുവതിയുടെതെന്ന് വ്യക്തമാക്കാൻ നഖത്തിൽ ക്യൂട്ടക്‌സ്; ആർത്തവത്തെ ചിത്രീകരിക്കാൻ ചോരപ്പാടുകളും; അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... ആർത്തവത്തെ എതിർക്കുന്നവർ നിഷേധിക്കുന്നത് പിറവിയെ; ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഡ്യം; കേരളവർമ്മാ കോളേജിലെ ഫ്‌ളക്‌സ് വിശ്വാസികളെ പ്രകോപിപ്പിക്കുന്നത്; എസ് എഫ് ഐയുടെ പേരിലെ ബോർഡിൽ വിവാദം; സിപിഎമ്മിനെ വെട്ടിലാക്കി കുട്ടിസഖാക്കളുടെ പുതിയ നവോത്ഥാനം
മസൂദ് അസ്ഹറിനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ സ്ഫോടനം; പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്; ജെയ്‌ഷെ ഭീകരൻ താമസിച്ച ആശുപത്രിയിലെ അത്യാഹിതത്തിൽ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് പാക് സൈന്യം; മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത് കർശന നിയന്ത്രണം; സംഭവം പുറം ലോകത്ത് എത്തിയത് പ്രദേശ വാസികളുടെ ട്വീറ്റിലൂടെ; സൈനിക ആശുപത്രിയിലുണ്ടായത് വൻ സ്‌ഫോടനമെന്ന് സൂചന; ഇന്ത്യ തേടുന്ന ഭീകരൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്
സൗദിയിലെ അബ എയർപോർട്ടിനുള്ളിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം; യെമനീസ് വിമതരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദിയും; നിരവധി പേർക്ക് പരിക്കേറ്റതായി സൂചന; മിസൈൽ ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ വൈറൽ; നടന്നത് ഡ്രോൺ ആക്രമണമോ? ഇറാനും അമേരിക്കയും തമ്മിലെ യുദ്ധസാധ്യത വീണ്ടും സജീവമാകുമ്പോൾ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
അമേരിക്ക യൂറോപ്പ് ഗൾഫ് എന്നിവിടങ്ങളിൽ നിന്ന് ഫണ്ട് പഴയത് പോലെ വരുന്നില്ല; ആഡംബര വാഹനങ്ങളുടേയും വീടുകളുടേയും വായ്പകൾ കെട്ടിക്കിടക്കുന്നു; സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സുവിശേഷവേല നിർത്തി മറ്റ് ജോലികൾ തേടി പാസ്റ്റർമാർ; പുതിയ തലമുറയിൽ ആളെക്കിട്ടാത്തതും സഭ മാറി വന്നവർ തിരിച്ച് പോകുന്നതും തിരിച്ചടി; മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിൽ അടിതെറ്റി സുവിശേഷവേലക്കാർ
ഭാര്യയ്‌ക്കെതിരെ വിമർശനം ഉറപ്പായപ്പോൾ നേതാക്കളുടെ വാ അടുപ്പിക്കാൻ ഓടിയെത്തി കേന്ദ്ര കമ്മറ്റി അംഗമായ ഭർത്താവ്; സാജൻ പാറയലിനെ കൊന്നത് നഗരസഭാ അധ്യക്ഷ തന്നെയെന്ന് ആക്രോശിച്ച് ഏര്യാ കമ്മറ്റി അംഗങ്ങൾ; സാജന്റെ ഫയൽ മുക്കിയത് ശ്യാമളയെന്ന നിലപാടിലേക്ക് തളിപറമ്പ് എംഎൽഎയും; പ്രവാസിക്ക് വിനയായത് ജയരാജനുമായുള്ള അടുപ്പം; ഏര്യാ കമ്മറ്റിയിൽ പൊട്ടിക്കരഞ്ഞ് എംവി ഗോവിന്ദന്റെ ഭാര്യയും; നാളത്തെ വിശദീകരണ യോഗത്തിൽ ശ്യാമളയെ പങ്കെടുപ്പിക്കില്ല; ആന്തൂരിലെ സിപിഎം പൊട്ടിത്തെറിയിലേക്ക്
ആത്മശാന്തി തേടി കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയും ശാന്തിഗിരി ആശ്രമത്തിൽ അഭയം തേടി; അറസ്റ്റ് ഭയന്ന് മകൻ നെട്ടോട്ടം ഓടുമ്പോൾ ആശ്രമത്തിന്റെ ഭാഗമായ ആശുപത്രിയിൽ ഇരുവർക്കും സുഖ ചികിൽസ; മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ വിവാദം അവസാനിക്കും വരെ സിപിഎം സെക്രട്ടറി ആശ്രമാന്തരീക്ഷത്തിൽ തന്നെ കഴിഞ്ഞേക്കും; എല്ലാം സൗകര്യവും ഒരുക്കാൻ ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ പ്രത്യേക ശ്രദ്ധയും; ചർച്ചയാകുന്നത് കോടിയേരി കുടുംബത്തിന്റെ ആശ്രമ ബന്ധങ്ങൾ
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
പിടിച്ചാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും സിപിഎമ്മിനും; കീഴടങ്ങിയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമോ എന്ന സാധ്യത തേടി ചർച്ചകൾ; ലുക്ക് ഔട്ട് നോട്ടീസിന്റെ പാപഭാരം ഒഴിവാക്കാൻ മുംബൈയിലെത്തി അറസ്റ്റ് വരിക്കും; കേരളത്തിലെ വിലങ്ങു വയ്ക്കൽ നാണക്കേട് ഒഴിവാക്കാൻ നടക്കുന്നത് 'ഓപ്പറേഷൻ മഹാരാഷ്ട്ര'; മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വരെ ബിനോയ് ഒളിവിൽ തുടരും; അച്ഛന്റേയും മകന്റേയും പാർട്ടിയുടേയും പ്രതീക്ഷ ബിജെപിയിൽ!
ജാതിയും മതവും പ്രശ്നമാക്കാതെ ഒന്നിക്കാൻ തീരുമാനിച്ച മകളുടെ ഇഷ്ടത്തിനൊപ്പം അച്ഛനും അമ്മയും; മൂത്ത മകളുടെ വിവാഹത്തിനൊപ്പം ഇളയ മകളുടെ നിശ്ചയവും; ബംഗളുരുവിലെ ടെക്കികളുടെ കല്യാണത്തിന് സമ്മാനമായി ദൈവദാനമായി ലഭിച്ച മക്കളെ സുരക്ഷിതകരങ്ങളിൽ ഏൽപിക്കുന്നു എന്നർഥം വരുന്ന ഗാനം; കൂടെ ആനന്ദക്കണ്ണാ നർത്തനമാടാൻ ഓടി വാ എന്ന പാട്ടും; മക്കളുടെ വിവാഹ ആഘോഷത്തിലും ടോമിൻ തച്ചങ്കരിയുടെ യാത്ര പുതുവഴിയിൽ
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?