Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി

റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒഎൻജിസി അഴിമതിക്കേസിൽ അറസ്റ്റിലായ പ്രവാസി മലയാളി വ്യവസായി സി.സി.തമ്പി റോബർട്ട് വധേരയുടെ ബിനാമിയെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. വധേരയുടെ വിദേശത്തുള്ള ആസ്തികളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വെള്ളിയാഴ്ച തമ്പിയെ അറസ്റ്റ് ചെയ്തത്.

വധേരയുമായി ബന്ധമുള്ള വ്യക്തികൾക്ക് വസ്തുക്കൾ വാങ്ങാൻ വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്ന് ചില രഹസ്യ ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തി. ഏപ്രിലിൽ തമ്പിയെ ചോദ്യം ചെയ്തിരുന്നു, വിദേശ ആസ്തി കേസ് കൂടാതെ തമ്പിയുടെ മൂന്നു കമ്പനികൾ- ഹോളിഡേ സിറ്റി സെന്റർ, ഹോളിഡേ പ്രോപ്പർട്ടീസ്. ഹോളിഡേ ബേക്കൽ റിസോർട്‌സ് എന്നിവ അന്വേഷണപരിധിയിലാണ്.

2017 ൽ 1000 കോടിയുടെ തട്ടിപ്പിൽ തമ്പിക്ക് ഇഡി, ഷോക്കോസ് നോട്ടീസ് അയച്ചിരുന്നു. ഫെമ നിയമം ലംഘിച്ച് കേരളത്തിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു ആ നോട്ടീസ്. തമ്പിയെ അറസ്റ്റ് ചെയ്യാൻ മുഖ്യകാരണം വധേരയുടെയും എൻആർഐ വ്യവസായിയുടെയും മൊഴികളിലെ വൈരുദ്ധ്യം തന്നെ. 2019 ഫെബ്രുവരി ആറിന് ചോദ്യം ചെയ്തപ്പോൾ വധേര മൊഴി നൽകിയത് താൻ തമ്പിയെ കണ്ടുമുട്ടിയത് എമിറേറ്റ്‌സ് വിമാനത്തിൽ വച്ചാണ് എന്നാണ്. എനന്നാൽ, തമ്പിയാകട്ടെ, താൻ വധേരയെ കണ്ടുമുട്ടിയത് സോണിയ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയാണെന്ന് പറഞ്ഞു. അതുപോലെ തന്നെ, ലണ്ടനിൽ 12 ബ്രയാൻസ്റ്റൺ സ്‌ക്വയറിലെ വസ്തുവിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് വധേര പറഞ്ഞത്. താൻ അവിടെ ഒരിക്കലും താമസിച്ചിട്ടില്ലെന്നും വധേര പറഞ്ഞു. എന്നാൽ, തമ്പി മറിച്ചൊരു മറുപടി, അതായത് വധേര 12 ബ്രയാൻസ്റ്റൺ സ്‌ക്വയറിൽ താമസിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാക്കിയത്.

ഇതുകൂടാതെ വധേരയുടെ ലണ്ടനിലെ മറ്റ് അഞ്ച് വസ്തുക്കൾ കൂടി ഇഡി കണ്ടെത്തി. സെന്റ് ജോൺസ് വുഡ്, 26 വെല്ലിങ്ടൺ റോഡ്, 25 സർതോഗ റോഡ് ക്ലാപ്ടൺ, 42 അപ്പർ ബ്രൂക്ക് സ്ട്രീറ്റ്, എഡ്‌ഗ്വേർ റോഡിലെ വസ്തു, ഫ്‌ളാറ്റ് നമ്പർ 6, ഗ്രോസ് വെനർ ഹിൽ റോഡ്, ബൗർഡൻ സ്ട്രീറ്റ് ഇ
ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ കെട്ടിടം തമ്പിക്ക് കൈമാറിയെന്നാണ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. തമ്പിയെ ബിനാമിയാക്കി ഈ കെട്ടിടം റോബർട്ട് വധേര ഉപയോഗിച്ചിരുന്നുവെന്നും എൻഫോഴ്‌സ് വിഭാഗത്തിൽ നിന്ന് വിവരം ലഭിച്ചു. തമ്പി കെട്ടിടം വാങ്ങാൻ കടലാസ് കമ്പനി രൂപീകരിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് പറയുന്നു.

ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടിൽ തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു.

2009ൽ ഒരു പെട്രോളിയം ഇടപാടിലെ കോഴ തമ്പിയുടെ ഷാർജ കേന്ദ്രമായുള്ള കമ്പനി വഴിയാണ് കൈമാറിയതെന്ന് ഇഡി സംശയിക്കുന്നു. യുഎഇയിലെ തമ്പിയുടെ കമ്പനി സ്‌കൈ ലൈറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നും. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന സംശയാസ്പദമായ ഭൂമി ഇടപാടുമായി ബന്ധമുള്ള കമ്പനികളുടെ വധേര ബന്ധവും ഇഡി അന്വേഷിക്കുന്നു. സി.സി.തമ്പിയും റോബർട്ട് വധേരയും, സഞ്ജയ് ഭണ്ഡാരിയും അടുത്ത സുഹൃത്തുക്കളാണെന്ന് ഇഡി പറയുന്നു.

ഓപ് ഇന്ത്യ ഡോട് കോമിന്റെ വെളിപ്പെടുത്തൽ

അതിനിടെ 'ഓപ് ഇന്ത്യ ഡോട്‌കോം' രാഹുൽ ഗാന്ധിയും സഞ്ജയ് ഭണ്ഡാരിയും തമ്മിലും ബന്ധമുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഒരു 'എച്ചഎൽ പഹ്വ'യുടെ പക്കൽ നിന്ന് രാഹുൽ ഗാന്ധി ഭൂമി വാങ്ങിയിരുന്നു. ഈ പഹ്വയ്ക്ക് വധേരയുമായും പ്രിയങ്കയുമായും ബന്ധമുണ്ട്. വധേരയും പ്രിയങ്കയും പഹ്വയുടെ പക്കൽ നിന്ന് നിരവധി തവണ ഭൂമി വാങ്ങിയെന്നും അത് കൂടിയ വിലയ്ക്ക് പിന്നീട് പഹ്വയ്ക്ക് തന്നെ മറിച്ചുവിറ്റുവെന്നും ഓപ് ഇന്ത്യ ഡോട്‌കോം പറയുന്നു. ഈ സമയത്ത് ഇഡി നടത്തിയ അന്വേഷണത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് ഈ ഭൂമി വാങ്ങാനുള്ള പണം പഹ്വയ്ക്ക് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. സിസി തമ്പിയാണ് ഇതിന് വേണ്ടി പണം മുടക്കിയതെന്നാണ് ഇഡി ആരോപിക്കുന്നത്. വധേരയുടെ ബിനാമി വസ്തുക്കൾക്ക് ഇടനില നിന്നത് തമ്പിയും സഞ്ജയ് ഭണ്ഡാരിയുമാണെന്നും ഓപ് ഇന്ത്യ ഡോട്‌കോം പറയുന്നു.

സഞ്ജയ് ഭണ്ഡാരിക്ക് പ്രതിരോധ ഇടപാടുകളിലും പെട്രോളിയം ഇടപാടിലും കോഴകൾ കിട്ടിയിട്ടുണ്ട്. ഈ പണം ഉപയോഗിച്ചാണ് വധേരയ്ക്ക് വേണ്ടി ബിനാമി വസ്തുക്കൾ വാങ്ങിയത്. വസ്തു സിസി തമ്പിക്ക് വിറ്റ ശേഷം പണം കൈമാറി പോയി. ഈ ഇടപാടകളെല്ലാം നടന്നത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണെന്നും ഓപ് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 2012 മുതൽ 2015 വരെ സഞ്ജയ് ഭണ്ഡാരി റഫാൽ ഇടപാടിന്റെ ഓഫ്‌സെറ്റ് പങ്കാളിയാകാൻ ലോബി ചെയ്തുവരികയായിരുന്നു. എന്നാൽ, ദസോ കമ്പനി ഭണ്ഡാരിയെ ഉൾപ്പെടുത്താൻ വിസമ്മതിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും 126 റഫാൽ ജെറ്റുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതെ പോവുകയും പിന്നീട് അത് റോഡിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഭണ്ഡാരി ഈ ഫയലുകൾ മോഷ്ടിച്ചുവെന്നാണ് ആരോപണം. സുപ്രധാന ഫയലുകൾ ഭണ്ഡാരി ഫോട്ടോ കോപ്പി എടുത്ത് തനിക്ക് ബന്ധമുള്ള പ്രതിരോധ കരാറുകാർക്ക് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ രാഹുലും പ്രിയങ്കയും വധേരയുമായുള്ള ബന്ധത്തെ കുറിച്ച് എച്ചഎൽ പഹ്വയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ സിസി തമ്പിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പഹ്വ സമൻസ് കിട്ടിയപ്പോൾ മുങ്ങി. താൻ അമേരിക്കയിൽ ചികിത്സയിലാണെന്നാണ് തമ്പി അന്ന് ഇഡിയെ അറിയിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP