Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോഴിക്കോട് ഇരട്ട സ്ഫോടനത്തിൽ ടൈമർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബോംബ് നിർമ്മിച്ചത് ഡൽഹിയിൽ പിടിയിലായ മുഹമ്മദ് അസറിന്റെ വീട്ടിൽ നിന്ന്; ബംഗളൂരു സ്ഫോടനത്തിലും സമാന സാങ്കേതിക വിദ്യ ഉപയോഗിച്ചെങ്കിലും പത്തിൽ ഒമ്പത് ബോംബും പൊട്ടിയില്ല; കേസിലെ എട്ടാം പ്രതി യൂസഫ് കെ.പി. യൂസഫ് സൗദിയിലുണ്ടെന്ന് സൂചന

കോഴിക്കോട് ഇരട്ട സ്ഫോടനത്തിൽ ടൈമർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബോംബ് നിർമ്മിച്ചത് ഡൽഹിയിൽ പിടിയിലായ മുഹമ്മദ് അസറിന്റെ വീട്ടിൽ നിന്ന്; ബംഗളൂരു സ്ഫോടനത്തിലും സമാന സാങ്കേതിക വിദ്യ ഉപയോഗിച്ചെങ്കിലും പത്തിൽ ഒമ്പത് ബോംബും പൊട്ടിയില്ല; കേസിലെ എട്ടാം പ്രതി യൂസഫ് കെ.പി. യൂസഫ് സൗദിയിലുണ്ടെന്ന് സൂചന

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിലാദ്യമായി ടൈമർ ഘടിപ്പിച്ച ബോംബ് സ്ഫോടനം നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് തടയന്റവിടെ നസീറിന്റെ കൂട്ടാളിയായ തലശ്ശേരി ചെറുപറമ്പത്തെ മുഹമ്മദ് അസർ. അസറിന്റെ കണ്ണൂർ തെക്കിബസാറിലെ വീട്ടിൽ നിന്നാണ് കോഴിക്കോട് കെ.എസ്. ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലും മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലും ബോംബ് സ്ഫോടനം നടത്താൻ ആസൂത്രണം നടന്നത്. 2006 മാർച്ച് 3 ന് ഉച്ചയ്ക്കായിരുന്നു സംഭവം. 15 മിനുട്ടിന്റെ ഇടവേളയിലാണ് രണ്ടിടത്തും ബോംബ് സ്ഫോടനം നടന്നത്. കേരളത്തിലെ തീവ്രവാദ സാന്നിധ്യം ശക്തമാണെന്ന സൂചന നൽകുന്നതായിരുന്നു ഈ ഇരട്ട സ്ഫോടനം. എൻ.ഡി. എഫ് ഉൾപ്പെടെയുള്ള പല സംഘടനകളേയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും എൻ.ഐ.യേയും ആദ്യം സംശയിച്ചെങ്കിലും ഈ കേസിൽ ഇന്ത്യൻ മുജാഹിദിൻ നേതാവ് തടിയന്റവിടെ നസീറിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

2010 ൽ നസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ടൈമർ ഘടിപ്പിച്ച് ബോംബ് സ്ഫോടനം നടത്താൻ കൂട്ടു നിന്നതിന്റെ പേരിൽ കണ്ണൂർ സ്വദേശിയായ അബ്ദുൾ ഹാലിമിനെതിരെ കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ കോടതി ഹാലിമിനെ വെറുതെ വിടുകയായിരുന്നു. ഈ കേസിലെ എട്ടാം പ്രതി തളിപ്പറമ്പ് സ്വദേശി കെ.പി. യൂസഫ് സൗദിയിലുണ്ടെന്നാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് വിവരം. ഇതിനെല്ലാം നേതൃത്വം നൽകിയത് തടിയന്റവിടെ നസീറും രണ്ടാം പ്രതി അസറും കോടതി വിട്ടയച്ച ഹാലിമുമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

13 വർഷത്തിന് ശേഷം സൗദിയിൽ നിന്നും ഡൽഹിയിലെത്തിയ അസറിനെ ഡൽഹി വിമാനത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഇവർക്ക് പുറമേ കണ്ണൂർ തയ്യിലെ ഷഫാസ്, പി.പി. യൂസഫ്, അബൂബക്കർ യൂസഫ് എന്നിവരും പ്രതികളാണ്. അബൂബക്കർ യൂസഫ് ഒഴിച്ച് മറ്റെല്ലാവരും കണ്ണൂർ സ്വദേശികളാണ്. ആയിക്കരയിലെ വിനോദിനെ താലിബാൻ മോഡൽ കൊലപ്പെടുത്തിയ കേസിൽ തടിയന്റവിട നസീറും ഇപ്പോൾ പിടിയിലായ മുഹമ്മദ് അസറടക്കമുള്ളവർ പ്രതികളാണ്. നസീറും കൂട്ടാളികളും മറ്റ് രാജ്യ ദ്രോഹ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലുകളിൽ കഴിയുകയാണ്.

കോഴിക്കോട് ബോംബ് സ്ഫോടന കേസിന് ശേഷം 2008 ജൂലായ് 25 ന് ബംഗളൂരുവിൽ സമാനമായ സാങ്കേതിക വിദ്യഉപയോഗിച്ച് പത്ത് ജനബാഹുല്യ കേന്ദ്രങ്ങളിൽ ബോംബ് വെക്കുകയുണ്ടായി. എന്നാൽ അതിൽ 9 എണ്ണവും പൊട്ടാതെ പോവുകയായിരുന്നു. ഒരു ബോംബ് വെയിറ്റിങ് ഷെൽട്ടറിൽ സ്ഫോടനമുണ്ടാക്കുകയും ഒരു സ്ത്രീ മരണമടയുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം ലക്ഷ്യമിട്ട് വെച്ച് ബോംബുകളെല്ലാം വെച്ചിരുന്നുവെങ്കിൽ വൻ ദുരന്തമാവുന്ന സ്ഫോടന പരമ്പരയായി മാറുമെന്ന് കേസ് അന്വേഷിച്ച ബംഗളൂരു മടിവാള പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

മലയാളികളായ 17 പേരാണ് ഈ കേസിലെ പ്രതികൾ. ജന്മു കാശ്മീർ അതിർത്തിയിൽ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട പരപ്പനങ്ങാടിയിലെ അബ്ദുൾ റഹിം, കണ്ണൂർ സിറ്റിയിലെ ഫയാസ്, മുഴത്തടത്തെ ഫായിസ്, എറണാകുളം സ്വദേശി മുഹമ്മദ് യാസിൻ എന്നിവരും പ്രതികളാണ്. ഈ കേസിന്റെ ട്രയൽ അവസാന ഘട്ടത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP