Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജിത് കുമാറും ഭാര്യയും ഒളിവിൽ തുടരുന്നു; വിദേശത്തുള്ള മോഡറേറ്റർമാരെ വരെ ഇമെയിലിലൂടെ നോട്ടീസ് അയച്ച് വിളിപ്പിച്ച് ശല്യം ചെയ്യാൻ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ പറ്റുന്ന വകുപ്പുകൾ ചേർത്തും പീഡനം; മദ്യം പ്രചരിപ്പിച്ച് കാശുണ്ടാക്കി എന്നാരോപിക്കുന്നത് ചെലവ് ആകാത്ത ബ്രാണ്ടുകൾ വിറ്റ് ബിവറേജസുകൾ ലാഭം ഉണ്ടാക്കിയതിന്റെ പേരിൽ; പീഡക വൈദികരേയും മെത്രാനേയും മാത്രമല്ല കാട്ടുകള്ളന്മാരെ പോലും തൊടാൻ പേടിക്കുന്ന പൊലീസ് ഇപ്പോൾ കറുത്ത ഫലിതം പറഞ്ഞ ദമ്പതികൾക്ക് പിന്നാലെ തന്നെ

അജിത് കുമാറും ഭാര്യയും ഒളിവിൽ തുടരുന്നു; വിദേശത്തുള്ള മോഡറേറ്റർമാരെ വരെ ഇമെയിലിലൂടെ നോട്ടീസ് അയച്ച് വിളിപ്പിച്ച് ശല്യം ചെയ്യാൻ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ പറ്റുന്ന വകുപ്പുകൾ ചേർത്തും പീഡനം; മദ്യം പ്രചരിപ്പിച്ച് കാശുണ്ടാക്കി എന്നാരോപിക്കുന്നത് ചെലവ് ആകാത്ത ബ്രാണ്ടുകൾ വിറ്റ് ബിവറേജസുകൾ ലാഭം ഉണ്ടാക്കിയതിന്റെ പേരിൽ; പീഡക വൈദികരേയും മെത്രാനേയും മാത്രമല്ല കാട്ടുകള്ളന്മാരെ പോലും തൊടാൻ പേടിക്കുന്ന പൊലീസ് ഇപ്പോൾ കറുത്ത ഫലിതം പറഞ്ഞ ദമ്പതികൾക്ക് പിന്നാലെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുമ്പസാര രഹസ്യം ചോർത്തി യുവതിയെ പീഡിപ്പിച്ച നാല് വൈദികർ. കന്യാസ്ത്രീയെ കീഴ്‌പ്പെടുത്തി കാര്യങ്ങൾ സാധിച്ച മെത്രാൻ. അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കാമ്പസ് ഫ്രണ്ടുകാരേയും കണ്ടു പടിക്കാൻ പൊലീസിന് താൽപ്പര്യമില്ല. സോഷ്യൽ മീഡിയയിൽ താമശയ്ക്കായി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിന് പിന്നാലെയാണ് യാത്ര. 18 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഫൺ ഗ്രുപ്പിനെ പിടിക്കാൻ കള്ളക്കളികലും കള്ളക്കഥകളും മെനയുകയാണ് പൊലീസ്. പീഡകരേയും കള്ളന്മാരേയും കൊലപാതകികളേയും രക്ഷപ്പെടാൻ അനുവദിക്കുന്ന പൊലീസിന് സോഷ്യൽ മീഡിയയിലെ ബ്ലാക് ഹ്യൂമർ തീരെ പിടിക്കുന്നില്ല. എന്ത് വന്നാലും ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഇല്ലായ്മ ചെയ്യുമെന്ന് ശപഥമെടുത്ത് കേസ് അന്വേഷിക്കുകയാണ് പൊലീസ്. പീഡകർക്ക് കൊടുക്കുന്ന ആനുകൂല്യമൊന്നും ഈ ഗ്രൂപ്പിന്റെ അഡ്‌മിനുമാർക്ക് പൊലീസ് നൽകില്ല.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജിഎൻപിസി) എന്ന ഫേസ്‌ബുക് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ പറ്റില്ലെന്നു പൊലീസിനോടു ഫേസ്‌ബുക് അറിയിച്ചു കഴിഞ്ഞു. 18 ലക്ഷം പേർ അംഗങ്ങളായ ഗ്രൂപ്പ് പൊലീസിന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയുള്ള ഫേസ്‌ബുക്കിന്റെ മറുപടി പൊലീസിനു ലഭിച്ചു. എക്‌സൈസും പൊലീസും ജിഎൻപിസി അഡ്‌മിനിസ്‌ട്രേറ്റർമാർക്കെതിരെ കേസെടുത്തതു ചൂണ്ടിക്കാട്ടിയാണു സിറ്റി പൊലീസ് കമ്മിഷണർ ഫേസ്‌ബുക്കിനു കത്തയച്ചത്. ഈ നിർദ്ദേശം ഫെയ്‌സ് ബുക്ക് തള്ളിക്കളഞ്ഞിട്ടും ഇതിൽ നിയമപരമായി ഒന്നുമില്ലെന്ന് മനസ്സിലാക്കാൻ പൊലീസിന് കഴിയുന്നില്ല. സൈബർ ലോകത്തെ ചെറിയ കുറ്റകൃത്യം പോലും ഗൗരവത്തോടെ എടുക്കുന്നവരാണ് ഫെയ്‌സ് ബുക്ക്. എന്നാൽ മദ്യം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊലീസ് ആരോപിക്കുന്ന ഗ്രൂപ്പിനെ ഫൺ ഗ്രൂപ്പായി മാത്രമേ ഫെയ്‌സ് ബുക്കും കാണുന്നുള്ളൂ. ഇതോടെ പുതിയ തന്ത്രങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്.

ഗ്രൂപ്പിന്റെ 38 മോഡറേറ്റർമാരെ മൊഴിയെടുക്കുന്നതിനായി വിളിപ്പിക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. ഇതിൽ പകുതിയോളം പേർ വിദേശത്താണ്. എല്ലാവരുടെയും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. അഡ്‌മിനിസ്‌ട്രേറ്റർമാരായ അജിത്കുമാറും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീർപ്പു കൽപിച്ചിട്ടില്ല. ജാമ്യം ലഭിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് എക്‌സൈസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഇവർക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള മുൻകരുതൽ പൊലീസും എടുക്കുന്നു. അജിത് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും എക്‌സൈസ് ശേഖരിച്ചു.

മദ്യസൽക്കാരം നടത്തിയതു വഴി ഇവർക്ക് ഓൺലൈനായി ലഭിച്ച പണത്തെക്കുറിച്ചുള്ള വിവരങ്ങൾ തെളിവായി ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് അക്കൗണ്ട് പരിശോധന. ചല ബ്രാണ്ടുകളെ കുറിച്ച് ഈ ഗ്രൂപ്പിൽ പോസ്റ്റിട്ടാൽ ഉടൻ ഈ ബ്രാണ്ടുകൾ ബിവറേജസിൽ വിറ്റു പോകും. ഇത് ബ്രാണ്ടുകളിൽ നിന്ന് കാശ് വാങ്ങിയാണെന്നാണ് ആരോപണം. ഇതുൾപ്പെടെ ഉയർത്തി ഗുരുതര കുറ്റങ്ങളാണ് ഗ്രൂപ്പിനെതിരെ ചുമത്തുന്നത്. മദ്യ വിൽക്കുന്നതും കുട്ടിയെ ഷാപ്പിൽ കയറിയതുമെല്ലാം കേസായി എത്തുന്നു. ബാലാവകാശ കുറ്റം ചുമത്തിയും അജിത് കുമാറിനും ഭാര്യയ്ക്കും ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാനാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് ബ്ലാക് ഹ്യൂമറാണ്. എന്നാൽ ഇത് പോലും കേരളാ പൊലീസിന് പിടിക്കുന്നില്ല. പീഡകരായ അച്ചന്മാർ കളിച്ച് ചിരിച്ചു നടക്കുമ്പോഴാണ് അജിത് കുമാറിനും കുടുംബത്തിനും ഈ ദുർഗതി.

ജിഎൻപിസി ദുബായിലും ഡിജെ പാർട്ടി സംഘടിപ്പിച്ചതായി വിവരം. കൂട്ടായ്മയിലെ ചില പ്രമുഖ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തെ ഡിജെ പാർട്ടി സംബന്ധിച്ച വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയാണ് എക്സൈസ് അധികൃതർ. മദ്യവിൽപനയ്ക്ക് സഹായകരമായി രീതിയിൽകുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തി, പൊതു സ്ഥലത്ത് മദ്യപാനം പ്രോൽസാഹിപ്പിച്ചതിനുമാണ് ഗ്രൂപ്പ് അഡ്‌മിന്മാരായ ടിഎൽ അജിത്ത് കുമാർ ഭാര്യ വിനിത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. മത വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ശവ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് മദ്യപിച്ചതടക്കമുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. അതായത് പൊലീസ് പിടിച്ചാൽ അടുത്ത കാലത്തൊന്നും അജിത് കുമാറിനും ഭാര്യയും പുറത്തുവരാൻ കഴിയില്ല.

ഫേസ്‌കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കൂടുതൽ ബാർഹോട്ടലുകളിൽ പാർട്ടി നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ബാറുകളിൽ പരിശോധനകൾ തുടരുകയാണ്. ഡിജെ പാർട്ടി നടത്തൽ, ബ്രാൻഡ് പ്രോൽസാഹിപ്പിക്കൽ, എന്നിവ ഇതിനകം സ്ഥിരീതരിച്ചിട്ടുള്ളതിനാൽ അബ്കാരി നിയമ പ്രകാരവും അഡിമിന്മാർക്കെതിരേ നേരത്തെ എക്സൈസ് കേസെടുത്തിരുന്നു. അഡ്‌മിന്മാരേയും കേസിൽ പ്രതിയാക്കും. അതിനിടെ കൂട്ടായ്മയുടെ പേരിൽ മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാർ ഹോട്ടലിൽ എക്‌സൈസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജിഎൻപിസി അഡ്‌മിൻ ടി.എൽ.അജിത് കുമാർ പാർട്ടി നടത്തുന്നതിനായി ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകളാണു ശേഖരിച്ചത്. ബാർ ലൈസൻസുള്ള ഹോട്ടലാണ് ഇത്.

മദ്യപാനത്തെ പ്രോൽസാഹിപ്പിച്ചു എന്ന നിസ്സാര കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് ആറു മാസത്തെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ, അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന പുതിയ കുറ്റത്തിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. ഗ്രൂപ്പിന്റെ അഡ്‌മിനിസ്‌ട്രേറ്റർമാരായ അജിത്കുമാറിനും ഭാര്യയ്ക്കുമെതിരെയാണു ഗൗരവമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. 37 മോഡറേറ്റർമാർക്കെതിരെ നിസ്സാര വകുപ്പുകളേയുള്ളൂ. നേമം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളും അജിത്കുമാറിനെതിരെ മാത്രമാണ്. ജിഎൻപിസിക്കു സമാനമായ പേരുകളിലുള്ള കൂട്ടായ്മകൾക്കെതിരെ തൽക്കാലം നടപടി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് വ്യക്തമാക്കി. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. അജിത് കുമാറിനെതിരായ വ്യക്തി വൈരാഗ്യം തീർക്കലാണ് എല്ലാത്തിനും പിന്നിലെന്ന ആരോപണും ശക്തമാവുകയാണ്.

അതിനിടെ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പിനെയും അഡ്‌മിന്മാരെയും പിന്തുണച്ച് അംഗങ്ങൾ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. െഎ സപ്പോർട്ട് ജിഎൻപിസി ക്യാംപെയിൻ പുരോഗമിക്കുകയാണ്. 18 ലക്ഷം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ഫേസ്‌ബുക് കൂട്ടായ്മക്കെതിരെ എക്‌സൈസ് നടപടി തുടങ്ങിയതോടെയാണ് അംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP