Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിയത് ആറോളം പരാതികൾ; ആന ചരിഞ്ഞതിന്റെ പേരിൽ മലപ്പുറം ജില്ലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവിനെതിരെ കേസ്; നടപടി സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചതിന്

മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിയത് ആറോളം പരാതികൾ; ആന ചരിഞ്ഞതിന്റെ പേരിൽ മലപ്പുറം ജില്ലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവിനെതിരെ കേസ്; നടപടി സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചതിന്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞതിന്റെ പേരിൽ മലപ്പുറം ജില്ലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് മനേകാ ഗാന്ധിക്കെതിരെ കേസ്. മലപ്പുറം പൊലീസാണ് കേസ് എടുത്തത്. മനേകാ ഗാന്ധിക്കെതിരെ ആറോളം പരാതികളാണ് മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഐപിസി വകുപ്പ് 153 എ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസിൽ പറയുന്നത്.

മലപ്പുറം ജില്ലയ്‌ക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങളാണ് ബുധനാഴ്ച മനേകാ ഗാന്ധി നടത്തിയത്. മലപ്പുറത്തെ പഞ്ചായത്ത് ഭരണാധികാരികൾ ആനകളെയും പക്ഷികളെയും മറ്റ് മൃഗങ്ങളെയും ദിവസവും കൊല്ലുന്നവരാണെന്ന് അവർ ആരോപിച്ചു. മലപ്പുറത്ത് എന്നും കൊലപാതകങ്ങൾ നടക്കുന്നു. ഏറ്റവുമധികം സ്ത്രീകളെ കൊല്ലുന്ന സഥലമാണ് മലപ്പുറം. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ മിക്കപ്പോഴും കലാപം നടക്കുന്നു. വളരെ ഭയാനകമായ സ്ഥിതിയാണ് ജില്ലയിൽ നിലനിൽക്കുന്നത്. കേരളത്തിലെ സർക്കാരിന് അവരെ പേടിയാണ്. ഏറ്റവും ദുർബലരായ ഉദ്യോഗസ്ഥരെയാണ് മലപ്പുറത്ത് നിയമിക്കുന്നതെന്നും മനേക ബുധനാഴ്ച ആരോപിച്ചുരുന്നു.

കേരളത്തിൽ ദിവസേന മുന്ന് ആനകൾ വീതം വർഷത്തിൽ അറുനൂറ് ആനകൾ കൊല്ലപ്പെടുന്നുണ്ടെന്നും മനേക വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ആനകളെ മർദ്ദിച്ചുകൊല്ലുകയാണ്. ആനകളെ എഴുന്നള്ളിക്കാൻ ഉപയോഗിക്കുന്നു. ആന വിരളുമ്പോൾ വെടിവച്ച് കൊല്ലുന്നു. ആനയുടെ പേരിൽ ഇൻഷുറൻസ് എടുക്കുന്നു. ശേഷം കാലിൽ മുറിവുണ്ടാക്കി ഏതെങ്കിലും തരത്തിൽ പഴുപ്പ് വരുത്തി കൊല്ലുകയും ഇൻഷുറൻസ് വാങ്ങുകയുമാണ് ചെയ്യുന്നത്. കേരള സർക്കാർ ഇതിനെതിരെ മിണ്ടുന്നില്ലെന്നും മനേക ആരോപിച്ചു.

മനേക ​ഗാന്ധിയുടെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ, അതിന് ശേഷവും മനേക ​ഗാന്ധി കേരളത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തി. കേരളത്തിൽ ബോംബുകൾ സുലഭമായി ലഭിക്കുമെന്നാണ് പുതിയ വിദ്വേഷ പ്രചാരണം. കേരളത്തിൽ കാട്ടുപന്നികളെ കൊല്ലാൻ അനുവാദം കൊടുത്തിരിക്കുകയാണെന്നും മനേക ആരോപിച്ചു. ആനയുടേതുകൊലപാതകം തന്നെയാണ്. അത് റോഡിലൂടെ ഭക്ഷണം തേടുകയായിരുന്നു. ആരോ ഒരാൾ ബോംബുവച്ച പൈനാപ്പിൾ കൊടുത്ത് അതിനെ കൊല്ലുകയായിരുന്നുവെന്നും ചാനൽ ചർച്ചയിൽ മനേക ആരോപിച്ചു. ശശി തരൂരും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും മനേക ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP