Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്

ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നിറഞ്ഞത് അശ്ലീല കമന്റുകൾ; അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന് പറഞ്ഞ് അവതാരക കൊടുത്തത് കിടുകിടിലൻ മറുപടി; കമ്മി-സുഡാപ്പിക്കുട്ടന്മാർ വീട്ടിലുള്ള പെണ്ണുങ്ങളെ കൂട്ടിക്കൊടുന്നുവെന്ന് കളിയാക്കിയത് അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്: അശ്ലീല വാമൊഴിക്കെതിരേ കേസെടുത്ത് പത്തനംതിട്ട പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഓൺലൈൻ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് ചുവട്ടിൽ അശ്ലീല പദപ്രയോഗം നടത്തിയവർക്കെതിരേ മറ്റൊരു വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച ഓൺലൈൻ ചാനൽ അവതാരകയ്ക്ക് എതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വള്ളിക്കോട് സ്വദേശിനിയും സംഘപരിവാർ ഓൺലൈൻ ചാനലിന്റെ അവതാരകയുമായ ശ്രീജാ പ്രസാദിനെതിരേയാണ് കേസ്.

പത്തനംതിട്ട എസ് പിക്ക് ലഭിച്ച പരാതി സൈബർ സെൽ പരിശോധിച്ച ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലിന്റെ ഫേസ് ബുക്ക് പേജിൽ ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ശ്രീജയുടെ പ്രതികരണം എത്തിയത്. ഇതിന് മുൻപ് ശ്രീജ തന്നെ അവതരിപ്പിച്ച ഒരു വീഡിയോയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ രസകരമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചാനലിന്റെ എഡിറ്റർ തന്നെയാണ് ഈ രസകരമായ നിമിഷങ്ങൾ പുറത്തു വിട്ടത്. ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ലഭിച്ചു.

ചിലർ ഫേക്ക് ഐഡികളിൽ നിന്ന് എത്തി പച്ചത്തെറി തന്നെ കമന്റായി ഇട്ടു. ഇതിൽ പ്രകോപിതയായിട്ടാണ് അവതാരകയുടെ വീഡിയോ പുറത്തു വന്നത്. അൽപ്പം പോളിഷ് ചെയ്താണ് പറയുന്നതെങ്കിലും പച്ചത്തെറിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വിവാദമായതോടെ നിലപാട് എന്ന പേരിൽ ശ്രീജയുടെ ഫേസ് ബുക്ക് പോസ്റ്റും ഓൺലൈൻ ചാനൽ പോസ്റ്റ് ചെയ്തു. അടിച്ചാൽ തിരിച്ചടിക്കും കട്ടായം എന്ന ഭീഷണി സ്വരത്തിലുള്ള ടാഗ്ലൈനാണ് ഇതിന് കൊടുത്തിരിക്കുന്നത്.

സ്വന്തം മക്കളെയും ഭാര്യമാരെയും വരെ അറബിക്ക് കൂട്ടിക്കൊടുത്ത് ചരിത്രമുള്ള സുഡാപ്പികളോടും സ്വന്തം അമ്മ പെങ്ങന്മാരെയും ഭാര്യയെയും വരെ വ്യഭിചരിക്കാൻ വിടുന്ന അന്തം കമ്മികളോടും ഞങ്ങൾക്ക് പറയാനുള്ളത് എന്ന പേരിലാണ് ശ്രീജയുടെ പച്ചത്തെറി വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. അമ്മയെ ഭോഗിച്ച് ആത്മരതിയടയുന്ന ചെറ്റകളോട്, നിന്റെയൊന്നും തറവാട്ടിൽ നിന്നല്ല ഞങ്ങൾക്ക് ചെലവിന് തരുന്നത് എന്ന് അവതാരക രോഷം കൊള്ളുന്നു. അമ്മയും പെങ്ങളുമടക്കം വീട്ടിലുള്ള സകല സ്ത്രീകളെയും തെറി പറഞ്ഞു കൊണ്ടാണ് വീഡിയോയിൽ ഈ യുവതി കത്തിക്കയറുന്നത്. നല്ല സ്വഭാവം കലർപ്പില്ലാത്ത രക്തത്തിൽ നിന്നുമാണ് ലഭിക്കുന്നത്.

അതിന് ഒറ്റത്തന്തയ്ക്ക് ജനിക്കണം. അച്ഛനാരാണെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒരാൾ മാത്രമേ ഉണ്ടാകാവൂ. സ്വന്തം വീട്ടിലുള്ളവരെ കൂട്ടിക്കൊടുത്തു കിട്ടുന്ന പണം കൊണ്ട് വാങ്ങിയ മൊബൈലിൽ അശ്ലീല കമന്റുകൾ കുത്തിക്കുറിച്ച് നാട്ടിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചാൽ ഏതറ്റവും വരെ ഞങ്ങൾ പോകും. ഇങ്ങനെ പച്ചത്തെറിയാണ് യുവതി പറയുന്നത്. ഇതിനെതിരേ പരാതി കിട്ടിയപ്പോൾ തന്നെ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP