Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുന്ദർമേനോന്റെ പത്മശ്രീപട്ടം രാഷ്ട്രപതി തിരിച്ചെടുക്കുമോ? യുവതിയെ രാത്രി വീട്ടിൽ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ്: തൃശൂർ സി.ജെ.എം. കോടതിയിൽ വിചാരണ ഈ മാസം 26 ന് തുടങ്ങും; മദ്യലഹരിയിൽ മേനോൻ വീട്ടിൽ കടന്നുകയറിയത് എംബിഎ വിദ്യാർത്ഥിനി ഒറ്റയ്ക്കായിരുന്നപ്പോൾ: പ്രവാസി വ്യവസായിക്ക് തിരിച്ചടിയായത് യുവതി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതോടെ

സുന്ദർമേനോന്റെ പത്മശ്രീപട്ടം രാഷ്ട്രപതി തിരിച്ചെടുക്കുമോ? യുവതിയെ രാത്രി വീട്ടിൽ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ്: തൃശൂർ സി.ജെ.എം. കോടതിയിൽ വിചാരണ ഈ മാസം 26 ന് തുടങ്ങും; മദ്യലഹരിയിൽ മേനോൻ വീട്ടിൽ കടന്നുകയറിയത് എംബിഎ വിദ്യാർത്ഥിനി ഒറ്റയ്ക്കായിരുന്നപ്പോൾ: പ്രവാസി വ്യവസായിക്ക് തിരിച്ചടിയായത് യുവതി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതോടെ

എം മനോജ് കുമാർ

തൃശൂർ: യുവതിയെ രാത്രി വീട്ടിൽ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കേസിൽ ഈ മാസം 26ന് തൃശൂർ സി.ജെ.എം. കോടതിയിൽ വിചാരണ ആരംഭിക്കും. വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ അടിയാട്ട് ടി.എ.സുന്ദർമേനോനാണ് കേസിലെ പ്രതി. നഗരത്തിൽ കുന്നത്ത് ലെയ്നിൽ ദാമോദർ അപ്പാർട്മെന്റിൽ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകൾ പാർവതിയെയാണ് സുന്ദർമേനോൻ ആക്രമിച്ചത്.

കേസിന്റെ വിചാരണ ഉടൻ ആരംഭിക്കണന്നാവശ്യപ്പെട്ട് ആക്രമത്തിനിരയായ പാർവതി ഹൈക്കോടതിയിൽ നിന്നും സമ്പാദിച്ച അനുകൂല ഉത്തരവിനെ തുടർന്ന് ഇക്കഴിഞ്ഞ ഏഴിന് സുന്ദർമേനോനോട് ഹാജരാകാൻ സി.ജെ.എം. കോടതി ഉത്തരവിട്ടിരുന്നു. ഈ സമയത്താണ് 26 മുതൽ വിചാരണ ആരംഭിക്കുന്ന കാര്യം സുന്ദർമേനോനെ കോടതി അറിയിച്ചത്. മദ്യ ലഹരിയിൽ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നായിരുന്നു പാട്ടുരായ്ക്കലിലെ ദാമോദർ അപ്പാർട്ട്മെന്റ്സിൽ താമസിക്കുന്ന മറൈൻ എൻജിനിയർ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാർത്ഥിനിയുമായ പാർവതിയുടെ പരാതി.

അക്രമത്തിൽ വലതു കൈയ്ക്ക് പരിക്കേറ്റ പാർവതിയെ ജില്ലാ ആശുപത്രിയിൽ അന്ന് പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീയെ ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് സുന്ദർമേനോനെതിരെ ചുമത്തിയിരിക്കുന്നത്.

പാർവതിയുടെ പരാതി ഇങ്ങനെയായിരുന്നു: കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ സുന്ദർ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോൾ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലിൽ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയിൽ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തിൽ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയിൽ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാൻ പോയ അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു.

ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു. എല്ലാവരുടെയും മുമ്പിൽ വച്ച് സുന്ദർ മേനോൻ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയൽവാസികളും നിർബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാർവതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സുന്ദർ മേനോൻ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടിരുന്നു.

വ്യത്യസ്ത പേരുകളിൽ പാസ്പോർട്ടുകൾ എടുത്തെന്ന കേസിൽ ഈയടുത്താണ് സുന്ദർമേനോന് സുപ്രിംകോടതി നോട്ടീസ് അയച്ചത്. പൊതുപ്രവർത്തകനായ എം.എസ്. ബാലസുബ്രഹ്മണ്യൻ നൽകിയ ഹർജിയിലായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP