1 usd = 71.65 inr 1 gbp = 92.49 inr 1 eur = 79.20 inr 1 aed = 19.51 inr 1 sar = 19.10 inr 1 kwd = 235.88 inr

Nov / 2019
16
Saturday

ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടി; തമിഴ് സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് തട്ടിയത് എട്ട് ലക്ഷവും വാഗണർ കാറും; ഷൂട്ടിങ്ങ് തുടങ്ങിയ ശേഷം സഹ നിർമ്മാതാവിനെ വഞ്ചിച്ച് മുങ്ങിയ 'സിനിമക്കാർ' ഈ വർഷം മാത്രം രണ്ടു ഡസനിലേറെ; അഭിനയിക്കാൻ അവസരം തരാമെന്നു പറഞ്ഞും പരിവ്; വ്യാജകാസ്റ്റിങ്ങ് കോളുകളിൽ ജാഗ്രതവേണമെന്ന് പ്രമുഖ സംവിധായകർ; മലയാള സിനിമയിൽ തട്ടിപ്പുസംഘങ്ങൾ വിലസുന്നു!

June 26, 2018 | 04:56 PM IST | Permalinkദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടി; തമിഴ് സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞ് തട്ടിയത് എട്ട് ലക്ഷവും വാഗണർ കാറും; ഷൂട്ടിങ്ങ് തുടങ്ങിയ ശേഷം സഹ നിർമ്മാതാവിനെ വഞ്ചിച്ച് മുങ്ങിയ 'സിനിമക്കാർ' ഈ വർഷം മാത്രം രണ്ടു ഡസനിലേറെ; അഭിനയിക്കാൻ അവസരം തരാമെന്നു പറഞ്ഞും പരിവ്; വ്യാജകാസ്റ്റിങ്ങ് കോളുകളിൽ ജാഗ്രതവേണമെന്ന് പ്രമുഖ സംവിധായകർ; മലയാള സിനിമയിൽ തട്ടിപ്പുസംഘങ്ങൾ വിലസുന്നു!

കെ വി നിരഞ്ജൻ

കോഴിക്കോട്: എക്കാലത്തും യുവാക്കളുടെ ഏറ്റവും വലിയ ഹരങ്ങളിൽ ഒന്നാണ് സിനിമ.അതുകൊണ്ടുതന്നെ ഇപ്പോഴും കേരളത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന മേഖലയും ഇതുതന്നെ. സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും, അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്.വലിയ ഹോട്ടലുകളിൽ വെച്ച് ആഡംബരപൂർവ്വം പൂജ ഉൾപ്പെടെ നടത്തിയാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമൂന്നു മാസത്തിനിടെ പൂജയും ഷൂട്ടിംഗുമൊക്കെയായി ആരംഭിച്ച 25 സിനിമാ പദ്ധതികളെങ്കിലും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. ഇതിൽ ചില ചിത്രങ്ങൾ പ്രഖ്യാപനം മാത്രമായപ്പോൾ ചില ചിത്രങ്ങളുടെ പൂജ നടന്നു. മറ്റു ചില ചിത്രങ്ങൾ ഒന്നോ രണ്ടോ ദിവസം ഷൂട്ടിങ് നടന്നാണ് നിർത്തിവെയ്ക്കപ്പെട്ടത്. സിനിമാ നിർമ്മാണത്തിന്റെ മറവിൽ നടന്ന ഈ തട്ടിപ്പുകളിലൂടെ നിരവധി പേർക്കാണ് പണം നഷ്ടമായിട്ടുള്ളത്. എന്നാൽ നാണക്കേട് ഭയന്ന് പലരും കബളിപ്പിക്കപ്പെട്ടത് പുറത്ത് പറയാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് സഹായമാവുകയാണ്.

കോഴിക്കോട്ടെ മഹാറാണി ഹോട്ടലിൽ മാത്രം കഴിഞ്ഞ കുറച്ചു കാലത്തിനിടെ നിരവധി ചിത്രങ്ങളുടെ പൂജാ ചടങ്ങുകളാണ് ആർഭാടപൂർവ്വം നടന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗം സിനിമകളുടെയും ഷൂട്ടിങ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പത്ത് ലക്ഷം മുടക്കിയാൽ കോടികളുടെ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞാണ് പലരെയും നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്യുന്നത്. തുടർന്ന് ഏതെങ്കിലും ഹോട്ടലിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ സംഘടിപ്പിക്കും. പത്രങ്ങളിലും ചാനലുകളിലും ഉൾപ്പെടെ പൂജയുടെ വാർത്ത വരുന്നതോടെ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളും അവസാനിക്കും. ഇതിനിടയിൽ സഹനിർമ്മാതാവാൻ വന്നയാൾക്ക് ലക്ഷങ്ങൾ നഷ്ടമായിക്കഴിഞ്ഞിരിക്കും. വിദേശരാജ്യങ്ങളിൽ വെച്ചുപോലും ഒരിക്കലും പുറത്തിറങ്ങാത്ത സിനിമയുടെ പൂജ നടത്താറുണ്ട്. മലയാള സിനിമാ മേഖലയിൽ അനൗൺസ് ചെയ്യുകയും പിന്നീട് ഷൂട്ടിങ് നടക്കാതിരിക്കുകയും ചെയ്ത ചിത്രങ്ങളുടെ കണക്കെടുത്താൽ തന്നെ നാട്ടിൽ നടക്കുന്ന തട്ടിപ്പിന്റെ ഭീകരാവസ്ഥ മനസ്സിലാകുമെന്നും ലക്ഷങ്ങൾ നഷ്ടമായ ഈ വ്യക്തി പറയുന്നു.

സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്. കാലടി സ്വദേശിയാണ് ് പിടിയിലായത്. കുരീക്കാട് സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാൾ തട്ടിയെടുത്തത്. തമിഴ് സിനിമയായ 'തല പോലെ വരുമോ' എന്ന സിനിമ കന്നഡ നടൻ തേജസിനെ വെച്ച് നിർമ്മിക്കുന്നുണ്ടെന്നും അതിൽ പങ്കാളിയാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ചോറ്റാനിക്കര സ്വദേശിനിയായ സ്ത്രീയിൽ നിന്ന് എട്ട് ലക്ഷം രൂപയും ഒരു വാഗണർ കാറും ഇയാൾ തട്ടിയെടുത്തിരന്നു.

സിനിമാ നിർമ്മാണത്തിൽ പാർട്ണറാക്കാമെന്ന് പറഞ്ഞായിരുന്നു കോഴിക്കോട് സ്വദേശി സഞ്ജീവ് കുമാറും തട്ടിപ്പ് നടത്തിയത്. സിനിമയിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഇരുപത് ശതമാനം തുകയായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. സിനിമയും ഇല്ല പണവും ഇല്ലെന്ന് വന്നപ്പോഴാണ് സഞ്ജീവിനെതിരെ പെരിങ്ങനാട് സ്വദേശി അലക്‌സ് ജോൺ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ദിലീപ് നായകനായ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പതിനേഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ വർഷം ആലപ്പുഴയിലാണ് ഉണ്ടായത്.

പുതുതായി ആരംഭിക്കുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് മറ്റൊരു തട്ടിപ്പ്. ഓഡീഷൻ എന്ന പേരിലും നഗരത്തിലെ ഹോട്ടലുകളിൽ മിക്ക ദിവസവും ക്യാമ്പുകൾ നടക്കുന്നുണ്ട്. സിനിമാ മോഹവുമായി നിരവധി യുവതീയുവാക്കളാണ് തട്ടിപ്പറിയാതെ ഇത്തരം ക്യാമ്പുകളിൽ എത്തുന്നത്. നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. ക്യാമ്പിനെത്തുന്ന ചിലരോട് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കുകയും നിർമ്മാണ ചെലവിലേക്കായി കുറച്ച് പണം ആവശ്യപ്പെടുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. അഭിനയ മോഹം തലയ്ക്ക് പിടിച്ചവർ സംഘം ആവശ്യപ്പെട്ട പണം നൽകുകയും ചെയ്യും. തുടർന്ന് കുറച്ചു കാലം സജീവമായി ഇടപെടുന്ന സംഘത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാവുകയും ചെയ്യും.

അഭിനയിക്കാനായി തെരഞ്ഞെടുത്തെന്ന് അറിയിച്ചതുമുതൽ കുറച്ചുകാലത്തേക്ക് സംഘത്തിന്റെ ചെലവും മദ്യവും ഉൾപ്പെടെ തങ്ങളെക്കൊണ്ടാണ് ചെയ്യിച്ചിരുന്നതെന്ന് അഭിനയ മോഹം കാരണം ഇത്തരത്തിലുള്ള തട്ടിപ്പിനിരയായവർ പറഞ്ഞു. നഗരത്തിലെ പ്രമുഖമായ ഹോട്ടലിലെ ബില്ലും ഭക്ഷണ ചെലവും ഉൾപ്പെടെ തങ്ങളെക്കൊണ്ടായിരുന്നു കൊടുപ്പിച്ചിരുന്നതെന്നും ഇവർ വ്യക്തമാക്കി. അടുത്തകാലത്തായാണ് തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള ഒരു വലിയ തട്ടിപ്പ് അരങ്ങേറി. ചൈതന്യ ക്രിയേഷൻസിന്റെ ബാനറിൽ പുതുതായി ആരംഭിക്കുന്ന സിനിമയിൽ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലൊരാൾ നിർമ്മാതാവ് അഭിനയിച്ച് ഹോട്ടലിൽ വെച്ച് കുട്ടികളുടെ രക്ഷിതാക്കളെ പരിചയപ്പെട്ടു.

തുടർന്ന് കുറച്ചു കുട്ടികളെ തെരഞ്ഞെടുത്തതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ് ന്യൂസിലാന്റ്, ദുബായ്, മൂന്നാർ എന്നിവടങ്ങളിൽ ആയിരിക്കുമെന്നും കൊച്ചുകുട്ടികൾ ആയതുകൊണ്ട് നിർബന്ധമായും രക്ഷിതാക്കൾ വരണമെന്നും അറിയിച്ചു. മക്കളെ ഏത് വിധേനയും സിനിമയിൽ അഭിനയിപ്പിക്കാൻ ആഗ്രഹിച്ച ചില രക്ഷിതാക്കൾ ഇവരുടെ കെണിയിൽ വീണു. നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചു. പണം വാങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമെന്നുമില്ലെന്ന് കണ്ട് രക്ഷിതാക്കൾ ബന്ധപ്പെട്ടപ്പോൾ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ് താമസമെന്നും ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും അറിയിച്ചു. ദിവസങ്ങൾക്ക് ശേഷം പവിഴം ക്രിയേഷൻസിന്റെ പേരിൽ പ്രമുഖ പത്രങ്ങളിലും സിനിമാ മാസികകളിലും സമാനമായ പരസ്യം കണ്ടപ്പോൾ തങ്ങളെ പറ്റിച്ചവർ തന്നെയാണ് ഇതിന് പിന്നിലെന്നും മനസ്സിലായത്. പിന്നീട് കൊടുമുട്ടിൽ ഫിലിങ് എന്ന പേരിൽ പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതിനിടയിലാണ് പ്രതികളെ വലയിലാക്കിയത്.

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ചില പ്രൊഡക്ഷൻ കൺട്രോളർമാരും തട്ടിപ്പിന് കൂട്ടു നിൽക്കുന്നുണ്ട്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും സിനിമാ നിർമ്മാണത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞും ലക്ഷക്കണക്കിന് രൂപകൾ തട്ടിയ നിരവധി പരാതികൾ വരുന്നുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണെന്നും പൊലീസ് പറയുന്നു. പൂജ ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വലിയ ഹോട്ടലുകളിൽ വച്ചാകുമ്പോൾ ആർക്കും വലിയ സംശയങ്ങൾ ഉണ്ടാവുകയുമില്ല. തട്ടിപ്പ് നടത്തിയ സംഘങ്ങൾ മറ്റൊരു ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ പേരിൽ തട്ടിപ്പ് തുടരുകയും ചെയ്യും.

കാസ്റ്റിങ് കോളിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് സംവിധായകൻെൈ വശാഖ് തന്നെ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈശാഖ് ഒരുക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ വേണമെന്ന് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. സമൂഹ മാധ്യങ്ങളിൽ തന്റെ ചിത്രത്തിന്റേതായി വ്യാജ കാസ്റ്റിങ് കോൾ പ്രചരിക്കപ്പെട്ടപ്പോൾ സംവിധായകൻ തന്നെ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു. ദയവായി ഇത്തരം ചതികളിൽ വീഴരുതെന്നായിരുന്നു സംവിധായകന്റെ അഭ്യർത്ഥന. പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ആദി എന്ന ചിത്രത്തിൽ അവസരമുണ്ടന്നും പറഞ്ഞും വ്യാജ കാസ്റ്റിങ് കോൾ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകൾ നിർബാധം തുടരുമ്പോഴും സിനിമാ മേഖലയിലെ സംഘടനകളെല്ലാം ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്തേഷ്യ പോലും നൽകാതെ; അതിവൈകാരിക നാഡീകോശങ്ങൾ മുറിച്ചു മാറ്റപ്പെടുത്തതോടെ സ്ത്രീക്കുണ്ടാകുന്നത് ലൈംഗിക മരവിപ്പ്; സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രത്തിനെതിരെ ഉയരുന്നത് ലോക വ്യാപക പ്രതിഷേധം; അപൂർവമാണെങ്കിലും കേരളത്തിലും 'പെൺ സുന്നത്ത്' നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത്; ശബരിമല കേസിനൊപ്പം പരിഗണിക്കുന്ന ദാവൂദി ബോറകളിലെ പെൺ ചേലാകർമ്മം കടുത്ത ദുരാചാരം തന്നെ
'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആണോ എന്നറിയില്ല; കണ്ടുകണ്ടിരിക്കെ ഇഷ്ടം കൂടിയത് ഡൽഹി സങ്കൽപ് ഐഎഎസ് അക്കാദമിയിലെ ബുദ്ധി പെരുക്കുന്ന ചൂടൻ ക്ലാസുകൾക്കിടയിൽ; അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രന് പ്രണയസാഫല്യം; വടയമ്പാടി ഭഗവതിയെ സാക്ഷിയാക്കി അനൂപ് മിന്നുകെട്ടിയപ്പോൾ ശിഖ നന്ദി പറയുന്നത് പഠിപ്പിനായി ചെലവഴിച്ച ആ കഠിനാദ്ധ്വാനത്തിന്റെ നാളുകൾക്കും
ഇതരമതസ്ഥനെ വിവാഹം കഴിച്ചാൽ സ്ത്രീകൾക്ക് 'ഊരുവിലക്ക്'; ആരാധനാലയത്തിൽ പ്രവേശിക്കാനാവില്ല; പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനാവില്ല; വിലക്കുകളും കുടിയേറ്റവും നശിപ്പിക്കുന്നത് ഈ സമൂഹത്തെ തന്നെ; രത്തൻ ടാറ്റയുടെയും ഫിറോസ് ഗാന്ധിയുടെയും നടൻ ജോൺ എബ്രഹാമിന്റെയും ഒക്കെ മതമായ പാർസികൾ ഇന്ത്യയിൽ വംശനാശ ഭീഷണിയിൽ; ശബരിമലക്കൊപ്പം പാഴ്‌സി സ്ത്രീകളുടെ വിലക്കുകൂടി സുപ്രീംകോടതി പരിഗണിക്കുമ്പോൾ
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ മുണ്ടുമുറുക്കിയുടുത്തേ മതിയാവൂ; അത്യാവശ്യ ചെലവുകൾക്ക് ഒഴികെ ഒരു ബില്ലും പാസാക്കരുതെന്ന് ധനവകുപ്പ്; തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണം ബാധകം; ദൈനംദിന ചെലവുകൾക്കുള്ള പണവും ചുരുക്കി ഉപയോഗിക്കണം; സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പിന്റെ ഉത്തരവ്; നിയന്ത്രണം സർക്കാർ പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും; പണത്തിനുള്ള ഞെരുക്കം നികുതി വരുമാനം കുറഞ്ഞതടക്കം ഗുരുതര പ്രശ്‌നങ്ങളുടെ ബാക്കിപത്രം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
രാത്രി പത്തര കഴിഞ്ഞതോടെ മുന്നിൽ പോയ വാനിൽ നിന്നും കാറിന്റെ ചില്ലിലേക്ക് പതിച്ചത് മണല് പോലുള്ള കെമിക്കൽ; കുറച്ചു നേരത്തിന് ശേഷം മുൻകാഴ്‌ച്ചകൾ മങ്ങിയതോടെ അപകടം മണത്തു; ആക്രമിക്കാൻ വരുന്നവർക്ക് അപ്രതീക്ഷിത മറുപടി നൽകാൻ മനസ്സിലുറച്ചിട്ടും യാത്ര ദുഷ്‌കരമായി; ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത് തന്റെ വേഗതയും വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടെന്നും ആനി ജോൺസൺ; തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികളെ കാത്തിരിക്കുന്ന അപകടത്തിന്റെ നേർസാക്ഷ്യം കുറിച്ചത് ഫേസ്‌ബുക്കിൽ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ