Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാസങ്ങൾ അടയിരുന്ന വിജിലൻസ് ശുപാർശയിൽ ഒടുവിൽ തീരുമാനമെടുത്ത് പിണറായി സർക്കാർ; ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക്; കേസിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും ആരോപണവിധയർ; 86 കോടിയുടെ നഷ്ടം സംഭവിച്ച കേസിൽ ഉദ്യോഗസ്ഥരടക്കം ആറ് പ്രതികൾ; അന്വേഷണം സിബിഐക്ക് വിട്ടത് വിദേശ കമ്പനി കൂടി ഉൾപ്പെട്ടതിനാൽ: അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി; സർക്കാർ തീരുമാനം നടക്കട്ടെയെന്നും പ്രതികരണം

മാസങ്ങൾ അടയിരുന്ന വിജിലൻസ് ശുപാർശയിൽ ഒടുവിൽ തീരുമാനമെടുത്ത് പിണറായി സർക്കാർ; ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക്; കേസിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിം കുഞ്ഞും ആരോപണവിധയർ; 86 കോടിയുടെ നഷ്ടം സംഭവിച്ച കേസിൽ ഉദ്യോഗസ്ഥരടക്കം ആറ് പ്രതികൾ; അന്വേഷണം സിബിഐക്ക് വിട്ടത് വിദേശ കമ്പനി കൂടി ഉൾപ്പെട്ടതിനാൽ: അന്വേഷണം സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി; സർക്കാർ തീരുമാനം നടക്കട്ടെയെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുൻ വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവർ കേസിൽ ആരോപണ വിധേയരാണ്‌.മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ വാങ്ങിയതിലാണ് അഴിമതി. 86 കോടിയുടെ നഷ്ടം സംഭവിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരടക്കം ആറ് പേർ കേസിൽ പ്രതികളാണ്. കേസിൽ സിബിഐ അന്വഷണം ഉമ്മൻ ചാണ്ടി സ്വാഗതം ചെയ്തു. സർക്കാർ തീരുമാനം നടക്കട്ടെ, തകരാർ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. മെറ്റ ്‌കോൺ എന്ന കമ്പനിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഫിൻലൻഡ് ആസ്ഥാനമായുള്ള കെമറ്റോ എക്കോപ്ലാനിങ് എന്ന സ്ഥാപനത്തിൽ നിന്നാണ് 260 കോടി രൂപയ്ക്ക് മാലിന്യം സംസ്‌കരണത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഒപ്പിടുന്നത്. 86 കോടിയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്‌തെങ്കിലും, അതിൽ ഒരുഉപകരണം പോലും ഇതുവരെ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഉപകരണങ്ങൾ ഫാക്ടറിക്കുള്ളിൽ നശിച്ച് തുരുമ്പെടുക്കുകകയാണ്.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, വ്യവസായ മന്ത്രി ഇബ്രാഹിം കുഞ്ഞ്, കെപിസിസിഅദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എന്നിവർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. മന്ത്രിസഭയിൽ നിന്ന് പുറത്തുപോയ രാമചന്ദ്രൻ മാസ്റ്ററാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ, 2014 ൽ ഉന്നത നേതാക്കളെയെല്ലാം ഒഴിവാക്കി ആറ് ഉദ്യോഗസ്ഥരെ മാത്രം പ്രതിയാക്കി വിജിലൻസ് റിപ്പോർട്ട് നൽകി. എന്നാൽ, ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെയും അന്വഷണം വേണമെന്ന് ആവശ്യപ്പെട്ട് ടൈറ്റാനിയം മുൻ ജീവനക്കാരനായ പരാതിക്കാരൻ ജയൻ വിജിലൻ കോടതിയെ സമീപിച്ചു. തുടരന്വേഷണം നടക്കുന്നുണ്ടെങ്കിലും അന്തിമ റിപ്പോർട്ടായിട്ടില്ല. കേസിൽ വിദേശ കമ്പനി കൂടി ഉൾ്‌പ്പെട്ടതിനാൽ, സിബിഐ അന്വേഷണമാണ് ഉചിതമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. ബൈജു റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് മാസങ്ങൾക്ക് മുമ്പേ സമർപ്പിച്ചതാണെങ്കിലും പിണറായി സർക്കാർ ഇപ്പോഴാണ് തീരുമാനമെടുത്തത്.

2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചത്. ടൈറ്റാനിയം പ്ലാന്റിന്റെ നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നത് മന്ത്രി കെ.കെ. രാമചന്ദ്രനാണ്. എന്നാൽ, രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ആരോപണമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP