Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടാൽ എത്ര മാന്യൻ കൈയിൽ ഇരിപ്പോ...! ചാലക്കുടിയെ വട്ടം കറക്കിയ മാലക്കള്ളനെ പൊക്കിയ പൊലീസിന് പറയാനുള്ളത് വലിയ കഥ; ഇടം കൈയുടെ കരുത്തിൽ മാല പൊട്ടിച്ച് അമൽ മൂന്നര മാസത്തിൽ സമ്പാദിച്ചത് 12ലക്ഷം രൂപ; സ്വരൂപിച്ച പണം ധൂർത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം; ബൾബ് മോഷണത്തിൽ നിന്ന് തിരിഞ്ഞത് നാട്ടുകാരുടെ ആരോണം ഉയർന്നതോടെ; കഴിഞ്ഞ മൂന്നര മാസത്തിൽ അമൽ മാലപൊട്ടിച്ചത് ഇരുപതിടത്ത്

കണ്ടാൽ എത്ര മാന്യൻ കൈയിൽ ഇരിപ്പോ...! ചാലക്കുടിയെ വട്ടം കറക്കിയ മാലക്കള്ളനെ പൊക്കിയ പൊലീസിന് പറയാനുള്ളത് വലിയ കഥ; ഇടം കൈയുടെ കരുത്തിൽ മാല പൊട്ടിച്ച് അമൽ മൂന്നര മാസത്തിൽ സമ്പാദിച്ചത് 12ലക്ഷം രൂപ; സ്വരൂപിച്ച പണം ധൂർത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം; ബൾബ് മോഷണത്തിൽ നിന്ന് തിരിഞ്ഞത് നാട്ടുകാരുടെ ആരോണം ഉയർന്നതോടെ; കഴിഞ്ഞ മൂന്നര മാസത്തിൽ അമൽ മാലപൊട്ടിച്ചത് ഇരുപതിടത്ത്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; ചാലക്കുടിയിൽ സ്ത്രീകളെ ഒറ്റയ്ക്ക് നടക്കാൻ അനുവദിക്കാതിരുന്ന മാലപൊട്ടിക്കൽ വിരുതനെ പൊലീസ് പൊക്കിയത്. മൂന്നര മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ. ചാലക്കുടിയുടെ ഉൾപ്രദേശങ്ങളിൽ വഴിനടക്കാൻ സ്ത്രീകൾക്കു ഏറെ ഭയമായിരുന്നു. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ മൂന്നര മാസമായി ഇരുപതിടത്താണു മാല പൊട്ടിക്കൽ നടന്നത്. പലയിടത്തും വഴിയരികിലൂടെ ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടെ മാലകളാണു നഷ്ടപ്പെട്ടത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വരുന്ന യുവാവാണു മാല പൊട്ടിച്ചതെന്നു സ്ത്രീകളുടെ മൊഴി.

എന്നാൽ പ്രതിയെ മാത്രം പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല. പ്രതി ആരെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടാൻ മൂന്നര മാസത്തോളം വേണ്ടി വന്നു. ചാലക്കുടി ഡിവൈഎസ്‌പി സി.ആർ.സന്തോഷും സംഘവും അന്വേഷണം ഏറ്റെടുത്തു. പിന്നെ സംഭവിച്ചത് വലിയൊരു കഥയാണ്.

പൊലീസ് ആദ്യം തപ്പിയത് മാല പൊട്ടിച്ച ബൈക്കുകാരൻ പോയ വഴികളിലെ സിസിടിവി ക്യാമറകളാണ്. തുടർന്ന് ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങൾ കിട്ടി. പക്ഷേ, ബൈക്കിന്റെ നമ്പർ വ്യക്തമാകാത്തത് പൊലീസിനെ വീണ്ടും കുഴക്കി. എക്‌സ്ട്രാ ഫിറ്റിങ്‌സുകൾ ബൈക്കിൽ ഉണ്ടെന്നു മാത്രമായിരുന്നു ആകെ കിട്ടിയ സൂചന. മാല പൊട്ടിക്കൽ കേസുകളിൽ അറസ്റ്റിലായ മുൻ കുറ്റവാളികളെ അന്വേഷിച്ചു കണ്ടെത്തി വിശദമായ ചോദ്യം ചെയ്യൽ നടത്തി. എന്നാൽ അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയിൽ ഇല്ലെന്ന് വ്യക്തമായി.

തുടർന്ന് ദൃശ്യങ്ങളിൽ കണ്ട അതേ ബ്രാൻഡ് ബൈക്കുകളുടെ നമ്പറുകൾ ശേഖരിച്ചു. അൻപതോളം ബൈക്കുകൾ. ഇതിൽ നിന്നു സംശയമുള്ള എട്ടു ബൈക്കുകൾ ഫിൽട്ടർ ചെയ്ത് പൊലീസ് പ്രത്യേകം നിരീക്ഷിച്ചു. പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെയും മാല പൊട്ടിക്കൽ തുടർന്നു. ആളെ കണ്ടെത്തനാണെങ്കിൽ സാധിച്ചുമില്ല.

പിന്നെ ട്വിസ്റ്റും

പൊലീസ് അന്വേഷണത്തിൽ 'പൂഴിക്കടകൻ' എന്നറിയപ്പെടുന്ന ഒന്നാണ് മൊബൈൽ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോൺ കോളുകൾ നീരിക്ഷിക്കുകയെന്ന കടമ്പ. ഗത്യന്തരമില്ലാതെ പൊലീസ് ആ വഴിക്കുതന്നെ നീങ്ങി. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകൾ പ്രത്യേകം തിരഞ്ഞെടുത്തു. ഈ യുവാക്കൾ വിളിച്ച ഫോൺ കോളുകൾ പരിശോധിച്ചു. അതിൽ, കുറ്റിച്ചിറ സ്വദേശി അമൽ നിരവധി തവണ പലഭാഗത്തുള്ള സ്വർണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെത്തി.

അമലിന്റെ ഫോട്ടോയുമായി പൊലീസ് സംഘം പണ്ടം പണയ സ്ഥാപനത്തിൽ എത്തി. ഈ യുവാവു മാല പണയപ്പെടുത്തിയിട്ടുണ്ടോയെന്നു തിരക്കി. ആറു മാലകൾ പണയം വച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അമലിനെ കസ്റ്റഡിയിലെടുത്തു. ആരോപണങ്ങളെല്ലാം അമൽ കയ്യോടെ നിഷേധിച്ചു. മാലകൾ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല. അച്ഛൻ ഓട്ടോറിക്ഷ ഡ്രൈവർ. സഹോദരൻ ടിപ്പർ ലോറി ഡ്രൈവർ. സാധാരണ കുടുംബം. പത്ര വിതരണത്തിൽ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല അമലിന്റേതെന്നു വ്യക്തമായി. വരുമാനത്തിന്റെ കണക്കുകൾ പൊലീസ് നിരത്തിയതോടെ നിൽക്കക്കള്ളിയില്ലാതെയായി. അമൽ ഏറ്റുപറഞ്ഞു. മാല പൊട്ടിക്കൽ പരമ്പരകളുടെ പച്ചയായ യാഥാർഥ്യം.

ഇടംകൈയൻ

സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു. മാല വിറ്റും പണയംവച്ചും സ്വരൂപിച്ച പണം ധൂർത്തടിച്ചത് കേരളത്തിന് പുറത്തെ സുഖവാസ കേന്ദ്രങ്ങളിൽ. വീടിനടുത്തുള്ള സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു പോക്ക്. പ്ലസ്ടുവാണ് വിദ്യാഭ്യാസം. അയൽപക്കത്തെ വീടുകളിൽ സ്ഥിരമായി സിഎഫ്എൽ ബൾബുകൾ മോഷണം പോകുമായിരുന്നു. അമലാണ് ഈ മോഷണത്തിനു പിന്നില്ലെന്നു നാട്ടുകാർ പലപ്പോഴും പറഞ്ഞിരുന്നു. ബൾബ് മാറ്റി മാല പിടിച്ചുപറി തുടങ്ങിയതോടെ വരുമാനം ഉയർന്നു. മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ. പണയപ്പെടുത്തിയ പതിനാലു മാലകൾ പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP