Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നത് പ്രായമായ സ്ത്രീകളുടെ; സന്ധ്യാനേരത്ത് നാമം ജപിച്ചുകൊണ്ടിരുന്ന 70 കാരിയുടെ മാല കൂടി പൊട്ടിച്ചതോടെ പൊലീസ് അന്വേഷണം ഉഷാറായി; പെരുമ്പാവൂരിൽ 25 കാരൻ അബ്ദുൾ സമദ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ; മോഷണമുതൽ വിറ്റ പണം ചെലവഴിച്ചിരുന്നത് ലഹരിക്കും ആർഭാട ജീവിതത്തിനും

ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നത് പ്രായമായ സ്ത്രീകളുടെ; സന്ധ്യാനേരത്ത് നാമം ജപിച്ചുകൊണ്ടിരുന്ന 70 കാരിയുടെ മാല കൂടി പൊട്ടിച്ചതോടെ പൊലീസ് അന്വേഷണം ഉഷാറായി; പെരുമ്പാവൂരിൽ 25 കാരൻ അബ്ദുൾ സമദ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ; മോഷണമുതൽ വിറ്റ പണം ചെലവഴിച്ചിരുന്നത് ലഹരിക്കും ആർഭാട ജീവിതത്തിനും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: സന്ധ്യാസമയത്ത് നാമം ജപിച്ചുകൊണ്ടിരുന്ന വീട്ടുർ സ്വദേശിനിയായ 70 വയസ്സുകാരിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് മുങ്ങിയ വിരുതൻ പിടിയിൽ. ചോദ്യം ചെയ്യലിൽ നിരവധി സമാന കേസുകൾക്കും തുമ്പായി എന്ന് പൊലീസ്. സ്‌കൂട്ടറിൽ കറങ്ങി നടന്ന് പ്രായമായ സ്ത്രികളുടെ മാല പൊട്ടിക്കുന്നത് പതിവാക്കിയ ചേലക്കുളം കാവുങ്ങൽ പറമ്പ് വട്ടപറമ്പ് വീട്ടിൽ അബ്ദുൾ സമദി( 25)യാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ 15-നാണ് വീട്ടുർ ഇഞ്ചപ്പുഴ ജാനകി (70)യുടെ മാല വലിച്ചുപൊട്ടിച്ചെടുത്ത് ഇയാൾ സ്ഥലം വിട്ടത്. വൃദ്ധയുടെ നിലവിളി കേട്ടെത്തിയ കുടംബാംഗങ്ങളും അയൽവാസികളും ചേർന്ന് പരിസരമാകെ പരതിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് വീട്ടുകാർ വിവരം കുന്നത്തുനാട് പൊലീസിൽ അറിക്കുകയായിരുന്നു.

കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വിറ്റി ഷാജന്റെ നേത്യത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നീലയും വെള്ളയും നിറത്തിലുള്ള ഡിയോ സ്‌കൂട്ടറിൽ എത്തിയാണ് മാല പൊട്ടിച്ചതെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സമാനരീതിയിൽ ഉള്ള സ്‌കൂട്ടറുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് വലയിലായത്. ചോദ്യം ചെയ്തപ്പോൾ ഈ മാസം 24-ന് പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിൽ പത്താംമൈൽ ഭാഗത്തുള്ള പ്രായമായ സ്ത്രീയുടെ കഴുത്തിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ചെങ്ങമനാട് പൊലീസ്സ്റ്റേഷൻ പരിധിയിലുള്ള പൊയ്ക്കാട്ടുശ്ശേരി ഭാഗത്തുനിന്നും പ്രായമായ സ്ത്രീയുടെ മൂന്നര പവനോളം തൂക്കംവരുന്ന സ്വർണ്ണമാലയും പൊട്ടിച്ചെടുത്തതായി ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പൊയ്ക്കാട്ടുശ്ശേരിയിൽ നിന്നും ഇന്നലെയാണ് മാല കവർന്നത്. പൊട്ടിച്ചെടുത്ത മാലകൾ പെരുമ്പാവൂരിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. 7-ാംക്ലാസ്സിൽ പഠിപ്പ് നിർത്തിയ ശേഷം ഏതാനും വർഷം മുമ്പ് പത്താംക്ലാസ്സ് തുല്യത പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഉമ്മ മാത്രമേ തന്നൊടൊപ്പം താമസിക്കുന്നുള്ളു എന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ചെറുത്തുനിൽപ്പ് കുറയുമെന്നതിനാലാണ് പ്രായമായ സ്ത്രീകളുടെ മാലപൊട്ടിക്കുന്നത് പതിവാക്കിയതെന്നാണ് അബ്ദുൾ സമദ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സമാന മോഷണത്തിന് ഇയാൾക്കെതിരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

മോഷണ മുതൽ പണയപ്പെടുത്തിയിലും വിറ്റും കിട്ടുന്ന തുക ആർഭാടജീവിതത്തിനും ലഹരി ഉപയോഗത്തിനുമായാണ് ഇയാൾ ചിലവഴിച്ചിരുന്നത്, പെരുംമ്പാവൂർ ഡി വൈ എസ് പി കെ .ബിജുമോന്റെ നിർദ്ദേശാനുസരണം കുന്നത്തുനാട് ഇൻസ്പെക്ടർ വിറ്റി ഷാജന്റെ നേത്യത്വത്തിൽ കുന്നത്തുനാട് സബ് ഇൻപെക്ടർ കെ റ്റി ,ഷൈജൻ എ എസ് ഐസക്കറിയ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനാഫ്, സജീവൻ, അനൂപ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP