Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം സമുദായങ്ങളുടെ ഇ മെയ്ൽ സർക്കാർ ചോർത്തി എന്ന ഫീച്ചർ പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ കുറ്റപത്രം; എഡിറ്ററും പബ്ലിഷറും അടക്കം അഞ്ച് മാദ്ധ്യമപ്രവർത്തകർ പ്രതികൾ

മുസ്ലിം സമുദായങ്ങളുടെ ഇ മെയ്ൽ സർക്കാർ ചോർത്തി എന്ന ഫീച്ചർ പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ കുറ്റപത്രം; എഡിറ്ററും പബ്ലിഷറും അടക്കം അഞ്ച് മാദ്ധ്യമപ്രവർത്തകർ പ്രതികൾ

തിരുവനന്തപുരം: മുസ്ലിം സമുദായ അംഗങ്ങളുടെ ഇമെയിൽ സന്ദേശങ്ങൾ സർക്കാർ നിരീക്ഷിക്കുന്നു എന്ന് റിപ്പോർട്ട് മാദ്ധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച കേസിൽ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അഞ്ച് മാദ്ധ്യമ പ്രവർത്തകരടക്കം എട്ടുപേരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ആർ. ജയശങ്കറാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പൊലീസ് ഹൈടെക്ക് ക്രൈം എൻക്വയറി സെല്ലിൽ എസ്.ഐ. ആയിരുന്ന ബിജുസലീം, മുൻ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ദസ്തകീർ, അഭിഭാഷകനായ ഷാനവാസ്, 'മാദ്ധ്യമം' വാരികയുടെ പ്രത്യേക ലേഖകൻ വിജു വി. നായർ, ചീഫ്എഡിറ്റർ അബ്ദുറഹ്മാൻ, എഡിറ്റർ മുഹമ്മദ് എന്ന പി.കെ. പാറക്കടവ്, ഇന്ത്യാവിഷൻ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എംപി. ബഷീർ, ചീഫ് റിപ്പോർട്ടർ മനു ഭരത് എന്നിവരാണ് പ്രതികൾ.

ബിജു സലിം ഹൈടെക്ക് സെല്ലിൽനിന്നും ഇമെയിൽ വിലാസമടങ്ങിയ രേഖകൾ ചോർത്തി എന്നും ഈരേഖകൾ മറ്റ് പ്രതികൾ ചേർന്ന് മതപരമായ വിഘടനം സമൂഹത്തിലുണ്ടാക്കാൻ ഉപയോഗിച്ചു എന്നുമാണ് കേസ്. മറ്റ് സമുദായ അംഗങ്ങളുടെ ഇമെയിൽ വിലാസങ്ങൾ മായ്ച്ചുകളഞ്ഞശേഷം മുസ്ലിം സമുദായ അംഗങ്ങളുടെ മാത്രം പ്രസിദ്ധീകരിച്ചു. മുസ്ലിം നേതാക്കളെയും നിരീക്ഷിക്കുന്നു എന്ന വിധത്തിലാണ് വാർത്തകൾ പുറതത്തുവന്നത്.

മുസ്ലിം സമുദായ അംഗങ്ങളെ സർക്കാർ പ്രത്യേക നിരീക്ഷണം നടത്തുന്നതായുള്ള പ്രതീതി സൃഷ്ടിക്കാൻ മാദ്ധ്യമ വാർത്ത ഇടയാക്കി. 'സിമി' എന്ന നിേരാധിത സംഘടനയും മുൻകാല അനുഭാവികളും പ്രവർത്തകരുമായിരുന്നു ഡോ. ദസ്തകീറും അഡ്വ. ഷാനവാസുമെന്ന് കുറ്റപത്രം ആരോപിക്കുന്നു. രാജ്യത്ത് അശാന്തിയും വർഗീയ കലാപവും സൃഷ്ടിക്കുന്നതിനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ആശങ്കയും മുസ്ലിങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇമെയിൽ ഐ.ഡി ചോർത്തിയെന്നാരോപിച്ച് 2012 ജനുവരി 23 ലക്കം മാദ്ധ്യമം ആഴ്ചപ്പതിപ്പ് റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലുണ്ടായ വിവാദമാണ് ഇമെയിൽ ചോർത്തൽ വിവാദം. മാദ്ധ്യമം ലേഖകൻ വിജു.വി. നായരായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. 268 പേരുള്ള പട്ടികയിൽ നിന്നും മുസ്ലിം സമുദായത്തിൽപ്പെടുന്ന 257 പേരുടെ പട്ടിക മാത്രമാണ് മാദ്ധ്യമം പ്രസിദ്ധീകരിച്ചത്. പാർലമെന്റംഗം, മുസ്ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരിൽ 257 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് എന്നത് ഉയർത്തിക്കാട്ടിയാണ് മാദ്ധ്യമത്തിലെ ലേഖനം ഇത് വിവാദമാക്കിയത്.

ലിസ്‌ററിലുള്ള വ്യക്തികൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും മാദ്ധ്യമം പ്രസിദ്ധീകരിച്ച കത്തിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ മാദ്ധ്യമം പ്രസിദ്ധീകരിച്ച കത്ത് യഥാർത്ഥ കത്തല്ല, മറിച്ച് പകർത്തിയെഴുതിയതാണെന്ന് കണ്ടെത്തി.. പൊലീസ് അന്വേഷിക്കുന്ന ഒരാളിൽ നിന്ന് ലഭിച്ച ഇമെയിൽ വിലാസങ്ങളുടെ വിശദാംശങ്ങൾ അന്വേഷിച്ചുകൊണ്ടുള്ളതയിരുന്നു ഈ കത്ത്, ഇമെയിൽ ചോർത്താൻ കത്തിൽ നിർദ്ദേശമുണ്ടായിരുന്നില്ല, മറിച്ച് ലോഗിൻ വിശദാംശങ്ങളാണ് അന്വേഷിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. കത്തിന്റെ പകർപ്പെടുത്ത് അതിൽമാറ്റങ്ങൾ വരുത്തിയെന്നാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP