Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്കിലും നടപ്പിലും 'ഒറിജിനൽ' മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ; വിശ്വാസ്യത ജനിപ്പിക്കാൻ നീലയിൽ വെള്ള അക്ഷരങ്ങളിലുള്ള ഹ്യൂമൻ റൈറ്റ്‌സ് എന്ന വലിയ ബോർഡ് വെച്ച കാറും; സൂപ്പർമാർക്കറ്റിൽ ചെന്ന് വാങ്ങിയത് കിലോ കണക്കിന് അരിയും ആട്ടയും പഞ്ചസാരയും; സൗജന്യമായി നൽകിയില്ലെങ്കിൽ കട അടപ്പിക്കും എന്ന ഭീഷണിയും; മുസ്തഫയുടെ പേരിലുള്ളത് നിരവധി കേസുകൾ; മുസ്തഫയും നസീമയും വലിയ തട്ടിപ്പുകാരെന്നു പൊലീസും; കൊറോണ കാലത്ത് തട്ടിപ്പിന് അറസ്റ്റിലായത് പട്ടാമ്പിയിലെ ദമ്പതികൾ

വാക്കിലും നടപ്പിലും 'ഒറിജിനൽ' മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ; വിശ്വാസ്യത ജനിപ്പിക്കാൻ നീലയിൽ വെള്ള അക്ഷരങ്ങളിലുള്ള ഹ്യൂമൻ റൈറ്റ്‌സ് എന്ന വലിയ ബോർഡ് വെച്ച കാറും; സൂപ്പർമാർക്കറ്റിൽ ചെന്ന് വാങ്ങിയത് കിലോ കണക്കിന് അരിയും ആട്ടയും പഞ്ചസാരയും; സൗജന്യമായി നൽകിയില്ലെങ്കിൽ കട അടപ്പിക്കും എന്ന ഭീഷണിയും; മുസ്തഫയുടെ പേരിലുള്ളത് നിരവധി കേസുകൾ; മുസ്തഫയും നസീമയും വലിയ തട്ടിപ്പുകാരെന്നു പൊലീസും; കൊറോണ കാലത്ത് തട്ടിപ്പിന് അറസ്റ്റിലായത് പട്ടാമ്പിയിലെ ദമ്പതികൾ

എം മനോജ് കുമാർ

തൃശൂർ: കേരളം കൊറോണ ഭീതിക്ക് അടിപ്പെട്ടു കഴിയുമ്പോഴും തട്ടിപ്പുകൾക്ക് പഞ്ഞമില്ല. കൊറോണയുടെ പേര് പറഞ്ഞും തട്ടിപ്പുകൾ യഥേഷ്ടം നടക്കുന്നുണ്ട് എന്നാണ് തൃശൂരിൽ നിന്നും ദമ്പതികൾ അറസ്റ്റിലായ വാർത്ത പറയുന്നത്. കൊറോണ കാലത്ത് ചാരിറ്റി നടത്താൻ മനുഷ്യാവകാശ കമ്മിഷന്റെ പേര് പറഞ്ഞു തട്ടിപ് നടത്തിയപ്പോഴാണ് പട്ടാമ്പി സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായത്.

പട്ടാമ്പി സ്വദേശി എ.എം മുസ്തഫയുമാണ് ചേലക്കോട് സ്വദേശി നസീമയുമാണ് വ്യാഴാഴ്ച പഴയന്നൂരിൽ അറസ്റ്റിലായത്. മനുഷ്യാവകാശ കമ്മിഷന്റെ പേര് പറഞ്ഞു പഴയന്നൂരിലെ സുപ്പർമാർക്കറ്റിൽ നിന്നും ഭീഷണിപ്പെടുത്തി അൻപത് കിലോ അരിയും ഇരുപത്തഞ്ച് കിലോ പഞ്ചസാരയും ഇരുപത്തഞ്ച് കിലോ ആട്ടയുമാണ് ഇവർ തട്ടിയെടുത്തത്. സാധനങ്ങൾ വാങ്ങിയ ശേഷം മനുഷ്യാവകാശ കമ്മിഷനിൽ നിന്നുമാണ്. ചാരിറ്റി പ്രവർത്തനത്തിനാണ് സാധനങ്ങൾ കൊണ്ടുപോകുന്നത് എന്നാണ് പറഞ്ഞത്. പണം നൽകിയില്ല. പണം ചോദിച്ചപ്പോൾ കട അടപ്പിക്കും എന്ന ഭീഷണിയാണ് മുഴക്കിയത്. സാധനങ്ങൾ ഇവർ കൊണ്ടുപോവുകയും ചെയ്തു. സൂപ്പർമാർക്കറ്റ് ഉടമ പഴയന്നൂർ സിഐയെ വിളിച്ച് പരാതി പറയുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ കയ്യോടെ പിടികൂടപ്പെട്ടത്.

മനുഷ്യാവകാശ ഓർഗനൈസേഷൻ എന്ന കടലാസ് സംഘടനയുടെ ബോർഡ് വച്ച വാഹനത്തിൽ എത്തിയായിരുന്നു തട്ടിപ്പ്. ഹ്യുമൻ റൈറ്റ്‌സ് എന്നത് വലിയ അക്ഷരത്തിലും ഓർഗനൈസേഷൻ എന്നത് ചെറിയ അക്ഷരത്തിലുമായിരുന്നു. നീലയിൽ വെള്ള അക്ഷരങ്ങളിൽ എഴുതിയ ബോർഡാണ് ഇവരുടെ കാറിലുണ്ടയിരുന്നത്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്ക് മാത്രമാണ് നീലയിൽ വെള്ള അക്ഷരങ്ങളിലുള്ള ബോർഡ് സ്ഥാപിക്കാനുള്ള അവകാശം. ആർക്കും സംശയമില്ലാതിരിക്കാൻ വേണ്ടിയാണ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന് ഇവർ ബോർഡ് വെച്ചത്. ഈ രീതിയിൽ ഒരു ചാരിറ്റി സംഘടന ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാരിറ്റിയുടെ പേരിലുള്ള തട്ടിപ്പാണ് ഇവർ നടത്തുന്നത്. ചെറിയ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തും. അതിന്റെ പേരിൽ വൻകിട തട്ടിപ്പും നടത്തും.

വാക്കിലും നടപ്പിലുമെല്ലാം ഇവർ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ എന്ന രീതിയിൽ പെരുമാറും. സംശയം തോന്നാതിരിക്കാൻ നീലയിൽ വെള്ള അക്ഷരങ്ങളിൽ എഴുതിയ ബോർഡും. ആളുകൾ ശ്രദ്ധിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് എന്ന അക്ഷരങ്ങൾ വലുതായാണ് എഴുതിയിരിക്കുന്നത്. ഓർഗനൈസേഷൻ എന്നത് ചെറുതും. മനുഷ്യാവകാശ കമ്മിഷൻ എന്ന് ആളുകൾക്ക് തോന്നാൻ വേണ്ടിയാണ് ഇത്. പേരിനു ഒരു ചാരിറ്റി സംഘടനയും ഇതേ പേരിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ പേരിൽ ഇവർ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് പഴയന്നൂർ സിഐ ചാക്കോ മറുനാടനോട് പറഞ്ഞത്.

മണി ലെൻഡിങ്, കുബേര കേസുകൾ എ.എം മുസ്തഫയുടെ പേരിലുണ്ട്. എന്നാൽ ഭാര്യ നസീമ അറസ്റ്റിലാകുന്നത് ആദ്യമായിട്ടാണ്. മുസ്തഫയെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇയാളുടെ തട്ടിപ്പിന്റെ പൂർണ ചിത്രം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അന്വേഷണത്തിലാണ് സിഐ പറയുന്നു. അറസ്റ്റിലായ ഇരുവരെയും വ്യാഴാഴ്ച തന്നെ റിമാൻഡ് ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലാ ജയിലിലാണ് പ്രതികൾ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP