Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറ്റുകുറഞ്ഞ സ്വർണം 916 ഗോൾഡാക്കുന്ന എടയാറിലെ ശുദ്ധീകരണ ശാല ചെമ്മണ്ണൂരിന്റെ പേരിലുള്ളത്; കൊണ്ടു വന്നത് ഭീമയുടേയും ജോസ്‌കോയുടേയും അടക്കമുള്ള വമ്പന്മാരുടെ 25 കിലോ സ്വർണം; എല്ലാം ഇൻഷ്വർ ചെയ്തതായതിനാൽ മുതലാളിമാർക്ക് മുതൽ പോയാലും നഷ്ടപരിഹാരം കിട്ടും; ബൈക്കിലെത്തി കവർച്ച നടത്തിയത് മലയാളികളെന്നും സ്ഥിരീകരണം; സിനിമാ സ്റ്റൈൽ കവർച്ചയ്ക്ക് പിന്നിൽ നാടകമോ എന്ന സംശയം ശക്തം; സിജിആർ മെറ്റൽസിലെ കവർച്ചയിൽ തുമ്പൊന്നും കിട്ടാതെ അന്വേഷണം; മുതലാളിമാരേയും ചോദ്യം ചെയ്യും

മാറ്റുകുറഞ്ഞ സ്വർണം 916 ഗോൾഡാക്കുന്ന എടയാറിലെ ശുദ്ധീകരണ ശാല ചെമ്മണ്ണൂരിന്റെ പേരിലുള്ളത്; കൊണ്ടു വന്നത് ഭീമയുടേയും ജോസ്‌കോയുടേയും അടക്കമുള്ള വമ്പന്മാരുടെ 25 കിലോ സ്വർണം; എല്ലാം ഇൻഷ്വർ ചെയ്തതായതിനാൽ മുതലാളിമാർക്ക് മുതൽ പോയാലും നഷ്ടപരിഹാരം കിട്ടും; ബൈക്കിലെത്തി കവർച്ച നടത്തിയത് മലയാളികളെന്നും സ്ഥിരീകരണം; സിനിമാ സ്റ്റൈൽ കവർച്ചയ്ക്ക് പിന്നിൽ നാടകമോ എന്ന സംശയം ശക്തം; സിജിആർ മെറ്റൽസിലെ കവർച്ചയിൽ തുമ്പൊന്നും കിട്ടാതെ അന്വേഷണം; മുതലാളിമാരേയും ചോദ്യം ചെയ്യും

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ആലുവയിൽ ആറു കോടി വില വരുന്ന 25 കിലോ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടതിൽ സർവ്വത്ര ദുരൂഹതയെന്ന് പൊലീസ്. സ്വകാര്യ സ്ഥാപനത്തിൽ നിന്നും എടയാറിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വർണമാണ് കവർന്നത്. നാല് ബൈക്കുകളിലായി എത്തിയ കവർച്ചാ സംഘം കാറിന്റെ ചില്ലുകൾ തകർത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു. അർദ്ധരാത്രിയോടെയാണ് സംഭവം. എടയാർ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കന്ന സിജിആർ മെറ്റലേഴ്സിലേക്ക് കൊണ്ടുവന്നതായിരുന്നു സ്വർണം. ചെമ്മണ്ണൂർ ഗ്രൂപ്പിന്റേതാണ് ശുദ്ധീകരണ ശാല. എന്നാൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ഇതിന് ബന്ധവുമില്ല. ഭീമയിലേയും ജോസ്‌കോയിലേയും സ്വർണ്ണമാണ് ശുദ്ധീകരിക്കാൻ കൊണ്ടു വന്നത്. ഇൻഷുർ ചെയ്തതായിരുന്നു മുഴുവൻ സ്വർണ്ണവും. അതുകൊണ്ട് തന്നെ കവർച്ചയുടെ നഷ്ടം മുതലാളിമാർക്കുണ്ടാവില്ല.

ചെമ്മണ്ണൂർ ഗോഡ് റിഫൈനറി എന്നാണ് ശുദ്ധീകരണശാലയുടെ പേര്. ജെയിംസ് ജോസഫ് എന്ന ആളുടെ പേരിലാണ് എടയാറിലെ പാർക്കിൽ സ്ഥലം അനുവദിച്ചിരിക്കുന്നത്. 1996 മുതൽ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. പഴയ സ്വർണവും മാറ്റുകുറഞ്ഞ സ്വർണവും 916 ഗോൾഡാക്കുന്ന സ്ഥാപനമാണ് സിജിആർ മെറ്റൽസ്. ചെമ്മണൂർ എന്ന പേരിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇവരുടെതന്നെ എറണാകുളം ജോസ് ജങ്ഷനു സമീപമുള്ള സദനം എന്ന സ്ഥാപനത്തിൽനിന്നാണ് കെഎൽ 7 സിഎം 938 നമ്പർ മഹീന്ദ്ര എക്‌സ്യുവി കാറിൽ സിജിആർ മെറ്റൽസിലേക്ക് സ്വർണമെത്തിച്ചത്.

ശുദ്ധീകരണശാലയുടെ ഗെയ്റ്റിന് സമീപമായിരുന്നു മോഷണം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സ്വർണം കൊണ്ടു പോകുന്നു എന്ന് മുൻകൂട്ടി അറിഞ്ഞ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ എത്തിയ കവർച്ചക്കാർ കാറിന്റെ ചില്ലു തകർത്ത് സ്വർണം തട്ടിയെടുക്കുകയായിരുന്നു. വർഷങ്ങളായി എടയാറിൽ പ്രവർത്തിക്കുന്ന ശുദ്ധീകരണ ശാലയ്ക്ക് മുന്നിലാണ് കവർച്ച നടന്നത്. സ്വർണം മോഷ്ടിക്കപ്പെട്ടതിൽ സ്ഥാപനവുമായി ബന്ധമുള്ളവർ ഉൾപെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കോടികളുടെ സ്വർണം കൊണ്ടുവരുന്നുണ്ടെന്നുള്ള കൃത്യമായ അറിവ് ബൈക്കിലെത്തി സ്വർണം കവർന്ന രണ്ടംഗ സംഘത്തിനുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മോഷ്ടിക്കാനെത്തിയവർ മലയാളികളാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സ്വർണം കവർന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കരുതുന്നു. സ്വർണവുമായി വന്ന വാഹനം എവിടെ എപ്പോൾ നിർത്തുമെന്ന് വരെ കണക്കാക്കിയായിരുന്നു കവർച്ചക്കാരുടെ ആക്രമണം. പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയാണ് കവർച്ചയെന്ന് പൊലീസ് കരുതുന്നു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് എറണാകുളത്തുനിന്ന് സ്വർണവുമായി വാഹനം എടയാറിലെ സിആർജി മെറ്റൽസ് എന്ന സ്ഥാപനത്തിലെത്തുന്നത്. വാഹനം ഗെയ്റ്റിനു മുന്നിൽ നിർത്തിയ ഉടനെ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടിയുമായി വാഹനത്തെ ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ലുകൾ തകർത്ത സംഘം, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ പെട്ടിയുമായി കടക്കുകയായിരുന്നു. ബൈക്കിന് പുറകിലിരുന്ന ആൾ സ്യൂട്ട് കെയ്‌സ് പിടിക്കും പോലെ സ്വർണം പിടിച്ചാണ് കടത്തിയത്. തൊട്ടടുത്ത് തന്നെ വലിയ വാഹനത്തിൽ ആളുകൾ കാത്തു നിന്നതിന് തെലിവാണ് ഇത്.

ഒരു ബൈക്ക് സ്വർണവുമായെത്തിയ വാഹനത്തെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും സിസിടിവി ദൃശ്യങ്ങളും ഈ ടവർ ലൊക്കേഷനിൽ കവർച്ചാസമയത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. എടയാർ വ്യവസായ മേഖലയിലെ പ്രധാനപാതയിൽ നിന്നുമാറിയാണ് കവർച്ച നടന്ന സിആർജി മെറ്റൽസ്. സ്ഥാപനം നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെങ്കിലും പുറത്ത് ഒരു ബോർഡു പോലുമില്ല. അതിനാൽത്തന്നെ ഈ ഫാക്ടറിയെ കുറിച്ചും ഇവിടത്തെ പ്രവർത്തനങ്ങളെ കുറിച്ചും കൃത്യമായ അറിവുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇതിനു സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

പഴയ സ്വർണാഭരണങ്ങൾ ഉരുക്കി ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. വൻകിട സ്വർണക്കടകളിൽ നിന്നും മറ്റുമാണ് ഇങ്ങോട്ട് ആഭരണങ്ങൾ എത്തിക്കുന്നത്. സ്വർണാഭരണങ്ങൾ കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന നാലു പേരിൽനിന്നുൾപ്പെടെ പൊലീസ് വിശദമായ മൊഴി ശേഖരിക്കുന്നുണ്ട്. ഡ്രൈവർ സജിയെ കൂടാതെ നോയൽ, പീറ്റർ, മാർട്ടിൻ എന്നീ നാലുപേരാണ് കാറിലുണ്ടായിരുന്നത്. 20 കിലോ സ്വർണം ഒരു പെട്ടിയിലും അഞ്ചു കിലോ സ്വർണം മറ്റൊരു പെട്ടിയിലുമായിരുന്നു. 20 കിലോ സ്വർണം നിറച്ച പെട്ടി കാറിന്റെ പിൻസീറ്റിലും അഞ്ചു കിലോയുടെ പെട്ടി സീറ്റിനടിയിലുമായിരുന്നു. കമ്പനി വാച്ചർ ഗേറ്റ് തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. കവർച്ചക്കാർ കടന്നുപോകുന്ന ദൃശ്യം പരിസരത്തെ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ് ശേഖരിച്ചെങ്കിലും ദൃശ്യങ്ങൾക്ക് വേണ്ടത്ര വ്യക്തതയില്ല.

ബിനാനിപുരം പൊലീസാണ് കേസെടുത്തിട്ടുള്ളത്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.പ്രധാനവഴിയിൽനിന്നും ഏറെ ഉള്ളിലേക്ക് മാറിയുള്ള സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സംബന്ധിച്ച് നാട്ടുകാർക്ക് കാര്യമായ വിവരമില്ല. കമ്പനിയിലെ മറ്റു ജീവനക്കാരെയും സെക്യൂരിറ്റിക്കാരനെയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. എറണാകുളത്തുനിന്ന് എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിലേക്ക് സ്വർണം എത്തിക്കുന്നുവെന്നത് സംബന്ധിച്ച് കവർച്ചക്കാർക്ക് മുൻകൂട്ടി അറിവ് ലഭിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. സ്വർണം കൊടുത്തുവിട്ട ജൂവലറിയിൽനിന്നോ എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിൽനിന്നോ വിവരം കവർച്ചക്കാർക്ക് ലഭിച്ചുവെന്നുതന്നെയാണ് പൊലീസിന്റെ നിഗമനം. അർധരാത്രിയോടെ സ്വർണശുദ്ധീകരണ സ്ഥാപനത്തിന്റെ മുന്നിൽ കാർ എത്തുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കാറിന്റെ ചില്ലുതകർത്ത് ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത് കടന്നുവെന്നാണ് പറയുന്നത്.

എന്നാൽ, കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നതും പൊലീസിന്റെ സംശയം ഇരട്ടിയാക്കുന്നു. കാറിനുള്ളിൽ നാലുപേരുണ്ടായിരുന്നുവെന്നാണ് വിവരം. ബൈക്കിലെത്തിയത് രണ്ടുപേരും. കാറിലുണ്ടായിരുന്നവരും ബൈക്കിലെത്തിയവരും തമ്മിൽ ബലപ്രയോഗമൊന്നും നടന്നതായും കണ്ടെത്തിയിട്ടില്ല. കവർച്ച നടന്നതിന് തൊട്ടുപിന്നാലെ ആലുവ എടയാർ മേഖലയിലെ മുഴുവൻ റോഡുകളും പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതും ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP