Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച അവതാരകയും പ്രസംഗികയുമായി കാമ്പസിന്റെ കണ്ണിലുണ്ണിയായി; വിദ്യാർത്ഥികൾക്ക് മാതൃകയായായ ആതിര ആത്മഹത്യ ചെയ്തത് എന്തിന്? ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥിനി ചാടി മരിച്ചതിന്റെ കാരണം ദുരൂഹം: ആതിരയ്ക്ക് സന്തോഷമുള്ള ജൂൺ എട്ടിന്റെ പൊരുൾ തേടി കൂട്ടുകാരും

മികച്ച അവതാരകയും പ്രസംഗികയുമായി കാമ്പസിന്റെ കണ്ണിലുണ്ണിയായി; വിദ്യാർത്ഥികൾക്ക് മാതൃകയായായ ആതിര ആത്മഹത്യ ചെയ്തത് എന്തിന്? ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥിനി ചാടി മരിച്ചതിന്റെ കാരണം ദുരൂഹം: ആതിരയ്ക്ക് സന്തോഷമുള്ള ജൂൺ എട്ടിന്റെ പൊരുൾ തേടി കൂട്ടുകാരും

ആലപ്പുഴ: ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് കെട്ടിടത്തിൽനിന്നും താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്ത ആതിരയുടെ മരണകാരണം അന്വേഷിക്കാൻ പൊലീസ് പുതിയ വഴികൾ തേടുന്നു. അടുത്ത സുഹൃത്തുക്കളെ ചുറ്റിപ്പറ്റി അന്വേഷണം നടത്താനാണ് തീരുമാനം. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇതുവരെയും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് കൂട്ടുകാരെ തേടിയിറങ്ങിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ആതിരയ്ക്ക് മാർക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ ആരും തയ്യാറാകാതിരുന്നതാണ് പൊലീസിന് തലവേദനയായത്.

അമേരിക്കൻ മലയാളിയെ മകൻ വെടിവച്ചു കൊന്നുതീയിട്ട സംഭവത്തിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് ആതിരയും ദൂരൂഹത പടർത്തി മരിച്ചത്. ആതിരയുടെ കഴിഞ്ഞ തവണത്തെ പഠനനിലവാരം പരിശോധിക്കുമ്പോൾ മാർക്ക് കുറയാൻ സാദ്ധ്യത കുറവാണ്. മാത്രമല്ല മാർക്ക് കുറഞ്ഞതിനാൽ ആത്മഹത്യ ചെയ്യേണ്ട കാരണവുമില്ലെന്ന് കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. +2വിൽ ഉന്നത വിജയം നേടിയാണ് ആതിര ചെങ്ങന്നൂരിലെ ഉന്നത നിലവാരമുള്ള കോളേജിൽ പഠനത്തിനെത്തിയത്.

ഒന്നാം വർഷം മികവോടുകൂടി പരീക്ഷയെഴുതിയ ആതിര രണ്ടാം വർഷവും അതേ നില തുടർന്നിരുന്നതായാണ് അദ്ധ്യാപകരും പറയുന്നത്. മാത്രമല്ല കോളേജിലെ മികച്ച വിദ്യാർത്ഥിയുമായിരുന്നു ആതിര. വിവിധ സെമിനാറുകളിൽ കോളേജിനെ പ്രതിനിധീകരിച്ച് ആതിരയായിരുന്നു പങ്കെടുത്തിരുന്നത്. ഇന്റർ കോളീജിയറ്റ് മൽസരങ്ങളിലും കോളേജിന്റെ പ്രതിനിധി ആതിരയായിരുന്നു. കൂടാതെ മികച്ച അവതാരകയും പ്രസംഗകയും കൂടിയായിരുന്നു ആതിര. പാഠ്യേതര വിഷയങ്ങളിലും മികച്ച നിലവാരം പുലർത്തിയിരുന്ന ആതിരയുടെ ആത്മഹത്യ എങ്ങനെ വിലയിരുത്തണമെന്ന് അറിയാതെ ഉഴറുകയാണ് കോളേജ് അധികൃതരും കൂട്ടുകാരും നാട്ടുകാരും.

ഇതുതന്നെയാണ് പൊലീസിനെയും കുഴയ്ക്കുന്നത്. വീട്ടിലും നാട്ടിലും പെൺകുട്ടികൾക്ക് മാതൃകയായിരുന്നു ആതിര. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ പോരാടിയ പട്ടാളക്കാരന്റെ മകളെന്ന ആദരവും ആതിരയ്ക്ക് നാട്ടുകാരിൽനിന്നും ലഭിച്ചിരുന്നു. മാത്രമല്ല പരീക്ഷയെഴുതി ഇറങ്ങുന്നതുവരെ ചിരിച്ചു കളിച്ചും നടന്ന ആതിര പെട്ടെന്ന് കെട്ടിടത്തിനു മുകളിൽനിന്നും ചാടി മരിച്ച ഞെട്ടലിൽനിന്നും കാമ്പസ് ഇനിയും മോചിതമായിട്ടില്ല. മാത്രല്ല അടുത്ത സുഹൃത്തുക്കളോടുപോലും ഏതെങ്കിലും വിഷയത്തിൽ നിരാശയുള്ളതായി വ്യക്തമാക്കിയിരുന്നില്ല.

ആതിരയുടെ അവസാനത്തെ കത്തിൽ മരണം മുൻകൂട്ടി ഉറപ്പിച്ച നിലയിലായിരുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്, പോകാതെ വയ്യ, തീരുമാനം എടുക്കാൻ വൈകി, ഇത് വ്യക്തമാക്കുന്നത് മരണം ഉറപ്പിച്ചുള്ള നീക്കമായിരുന്നുവെന്നാണ്. മാത്രമല്ല കെട്ടിടത്തിൽനിന്നും ചാടുമ്പോൾ പരുക്കുകളോടെ രക്ഷപ്പെടാതിരിക്കാൻ കൈ ഞരമ്പുകൾ മുറിച്ചതും മരണം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു നീക്കമെന്നു തെളിയുന്നു. അപ്പോൾ ആതിരയ്ക്ക് സന്തോഷമുള്ള ജൂൺ എട്ടിന്റെ പൊരുൾ തേടിപ്പിടിച്ചേ പറ്റൂ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP