Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപുഴയിലെ കരാറുകാരൻ ജോസഫ് ജീവനൊടുക്കാൻ ഇടയാക്കിയതിൽ ചെറുപുഴ ഇൻഫ്രാസ്ട്രച്ചർ ആൻഡ് ഡവലപ്പേഴ്സിനെ നിയന്ത്രിക്കുന്നത് കോടീശ്വരനായ ഡയറക്ടർക്കും പങ്ക്; കോൺഗ്രസ്സുമായി ബന്ധമില്ലാത്ത ഇയാൾ ഒരു മുൻ മന്ത്രിയുടെ പി.എ ആയിരുന്ന വ്യക്തി; അടുത്ത കാലത്തായി അതിസമ്പന്നനായി വളർന്ന കോടീശ്വരനെതിരെ ഒന്നും ഉരിയാടാതെ രാഷ്ട്രീയ പാർട്ടികളും; ചെയ്ത ജോലിക്ക് പണം നൽകാതെ ഫ്‌ളാറ്റ് നൽകിയതും ജോസഫിനെ തളർത്തി

ചെറുപുഴയിലെ കരാറുകാരൻ ജോസഫ് ജീവനൊടുക്കാൻ ഇടയാക്കിയതിൽ ചെറുപുഴ ഇൻഫ്രാസ്ട്രച്ചർ ആൻഡ് ഡവലപ്പേഴ്സിനെ നിയന്ത്രിക്കുന്നത് കോടീശ്വരനായ ഡയറക്ടർക്കും പങ്ക്; കോൺഗ്രസ്സുമായി ബന്ധമില്ലാത്ത ഇയാൾ ഒരു മുൻ മന്ത്രിയുടെ പി.എ ആയിരുന്ന വ്യക്തി; അടുത്ത കാലത്തായി അതിസമ്പന്നനായി വളർന്ന കോടീശ്വരനെതിരെ ഒന്നും ഉരിയാടാതെ രാഷ്ട്രീയ പാർട്ടികളും; ചെയ്ത ജോലിക്ക് പണം നൽകാതെ ഫ്‌ളാറ്റ് നൽകിയതും ജോസഫിനെ തളർത്തി

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണത്തിനിടയാക്കിയ ചെറുപുഴ ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ഡവലപ്പേഴ്സിനെ നിയന്ത്രിക്കുന്നത് കോടീശ്വരനായ ഒരു ഡയരക്ടർ. കോൺഗ്രസ്സുമായി ബന്ധമില്ലാത്ത ഈ ഡയരക്ടർക്കാണ് സിയാദ് എന്ന പേരിലുള്ള ഈ കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും. ഒരു മുൻ മന്ത്രിയുടെ പി.എ. കൂടിയായിരുന്ന ഇയാൾ അടുത്ത കാലത്തായി അതിസമ്പന്നനായി വളർന്നിരുന്നു. എന്നാൽ ഇയാൾക്കെതിരെ ചെറുപുഴയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ മിണ്ടിയിട്ടില്ല.

സിയാദിന്റെ ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറി റോഷി ജോസ്, എന്നിവർക്കൊപ്പം ഇയാൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാളെ ശനിയാഴ്ച ഹാജരാകാനാണ് ചെറുപുഴ പൊലീസ് നോട്ടീസ് നൽകിയത്. അഞ്ച് വർഷം മുമ്പ് ലീഡർ കെ. കരുണാകരൻ സ്മാരക ട്രസ്റ്റ് ആശുപത്രി നിർമ്മിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ പിന്നീട് കടുത്ത സാമ്പത്തിക ബാധ്യത വന്നുചേർന്നപ്പോൾ സിയാദ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. അതിന്റെ ഡയരക്ടറായാണ് ഈ സമ്പന്നനെ ഉൾപ്പെടുത്തിയത്. ഇയാൾക്ക് ശേഷം ഏറ്റവും കൂടുതൽ ഓഹരിയുള്ളത് മരണമടഞ്ഞ ജോസഫിനായിരുന്നു.

എങ്കിലും ഈ സ്ഥാപനത്തിന്റെ എല്ലാ നിയന്ത്രണവും മുഖ്യ ഓഹരി ഉടമയായ വ്യക്തിക്കായിരുന്നു. ആശുപത്രി കെട്ടിടത്തിന് മുകളിൽ ഫ്ളാറ്റുകൾ നിർമ്മിച്ച് സ്ഥാപനം ലാഭകരമാക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ ജോസഫിനെ തന്നെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചത്. ജോസഫ് അത് ഭംഗിയായി നിറവേറ്റുകയും ചെയ്തു. എന്നാൽ തുക നൽകുന്നതിന് പകരം 25 ലക്ഷം രുപ വിലമതിക്കുന്ന ഒരു ഫ്ളാറ്റ് മാത്രമാണ് ജോസഫിന് നൽകിയത്. ശേഷിക്കുന്ന ഒരു കോടിയിലേറെ രൂപ നൽകാൻ മുഖ്യ ഓഹരി ഉടമയുടെ അനുമതി കാത്തിരിക്കയായിരുന്നു മറ്റുള്ളവർ. നിരവധി തവണ മുഖ്യ ഓഹരി ഉടമയുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാമെന്നും അതിനായി ജോസഫ് ഓരോ തവണയും രേഖകളുമായി എത്തുമ്പോഴെല്ലാം അയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ നാലാം തീയ്യതിയാണ് ജോസഫിന് മുഖ്യ ഓഹരി ഉടമയുമായി ചർച്ചകൾക്ക് അവസരമൊരുക്കിയത്.

ചെയർമാൻ കുഞ്ഞികൃഷ്ണൻ നായരും മറ്റ് ഭരണസമിതി അംഗങ്ങളും ഈ ദിവസം പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് മറ്റുള്ളവരെ അറിയിച്ചിരുന്നു. എന്നാൽ രേഖകളുമായി വീട്ടിൽ നിന്നുമിറങ്ങി സിയാദിന്റെ ആസ്ഥാനത്തെത്തിയ ജോസഫ് പിന്നീട് മടങ്ങിയെത്തിയില്ല. പിറ്റേദിവസം രാവിലെയാണ് ജോസഫ് മരിച്ചനിലയിൽ സ്ഥാപനത്തിന്റെ ടെറസ്സിൽ കണ്ടത്. ചെയർമാനായ കുഞ്ഞികൃഷ്ണൻ നായർ പോലും സിയാദിന്റെ പേരിൽ ലക്ഷങ്ങളുടെ കടക്കാരനായിട്ടുണ്ടെന്നാണ് വിവരം. മേജർ ഷെയറുകാരൻ കൂടുതൽ കൂടുതൽ സമ്പന്നനാവുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ്സ് ഘടകത്തിന്റെ നിയന്ത്രണത്തിലാരംഭിച്ച ഈ സ്ഥാപനം നിയന്ത്രിക്കുന്നതെല്ലാം ഈ സമ്പന്നനാണ്.

അയാൾ പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന ഏറാൻ മൂളികളായി ഭരണസമിതിയും അധ:പതിച്ചു. മുഖ്യ ഓഹരി ഉടമയുടെ ഒരു ഒപ്പ് ലഭിച്ചാൽ മാത്രം തീരുന്ന പ്രശ്നമാണ് ഇതെന്നാണ് നാട്ടിലെ പ്രചാരണം. എന്നാൽ ഈ ഓഹരി ഉടമയെ കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും എടുത്ത് പറയുന്നില്ല. അദ്ദേഹത്തിന്റെ പേരുപോലും പരാമർശിക്കപ്പെടുന്നില്ല. ജോസഫിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സ് നേതാക്കളടക്കമുള്ളവർക്ക് പൊലീസ് നോട്ടീസ് നൽകിയത്.

അതേസമയം ജോസഫിന് ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കാനുള്ള തുക സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജോസഫിന് ലഭിക്കാനുള്ള പണം കോൺഗ്രസ്സ് ഏറ്റെടുത്ത് നൽകാൻ ധാരണയായിട്ടുണ്ടെങ്കിലും ജോസഫിന്റെ മരണം വരുത്തിയ നഷ്ടം ഒരിക്കലും കുടുംബത്തിന് പരഹരിക്കാനാവാത്തതാണ്. ഈ സംഭവത്തിലെ യഥാർത്ഥ കുറ്റവാളി ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികൾ ബോധപൂർവ്വം ആ പേര് പറയാൻ തയ്യാറാവുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP