Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും വിവരം ലഭിക്കാൻ വൈകുന്നു; 15കാരിയെ തട്ടിക്കൊണ്ട് പോയത് മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം; തങ്ങളെ പ്രദേശവാസികൾ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ദമ്പതികളുടെ വെളിപ്പെടുത്തൽ; ഓച്ചിറ-വലിയകുളങ്ങര ഭാഗത്ത് വിഗ്രഹ വിൽപന നടത്താൻ തുടങ്ങിയത് ഒരു മാസം മുൻപ്; സംസ്ഥാനത്ത് കുരുന്നുകളുടെ തിരോധാനം തുടർക്കഥയാകുമ്പോൾ

രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും വിവരം ലഭിക്കാൻ വൈകുന്നു;  15കാരിയെ തട്ടിക്കൊണ്ട് പോയത് മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം; തങ്ങളെ പ്രദേശവാസികൾ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ദമ്പതികളുടെ വെളിപ്പെടുത്തൽ; ഓച്ചിറ-വലിയകുളങ്ങര ഭാഗത്ത് വിഗ്രഹ വിൽപന നടത്താൻ തുടങ്ങിയത് ഒരു മാസം മുൻപ്; സംസ്ഥാനത്ത് കുരുന്നുകളുടെ തിരോധാനം തുടർക്കഥയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: രാജസ്ഥാൻ സ്വദേശികളുടെ 15കാരിയായ മകളെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ പൊലീസ്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാഞ്ഞതിനെ തുടർന്ന് നാട്ടുകാർ പൊലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കി. ഇതിനു പിന്നാലെയാണ് ഇവർ അന്വേഷണം തുടങ്ങി വെച്ചത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ചു. അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഈ ഭാഗത്ത് തന്നെ താമസിക്കുന്ന ചില ആളുകൾ തങ്ങളെ  ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാർ പറയുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ പെൺകുട്ടി ഇപ്പോൾ എവിടെയുണ്ടെന്നതുൾപ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.

കുട്ടികളുടെ തിരോധാനം : എണ്ണം വർധിക്കുന്നു

ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം 2016 മുതൽ 2017 വരെ 867 കുട്ടികളെ കാണാതായിട്ടുണ്ട്. 2014-ൽ രാജ്യത്ത് കടത്തപ്പെട്ട കുട്ടികളുടെ എണ്ണം ഒന്നും 2015-ൽ 75 ഉം 2016-ൽ 83 ഉം ആണ്. മാത്രമല്ല 88 കുട്ടികളെ വരെ കാണാതായ മാസങ്ങളും ഉണ്ടായിട്ടുണ്ട് എന്ന കാര്യം ഏവരേയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. 2018ൽ ഇത് എത്രയായിരുന്നുവെന്നതിന്റെ കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.

കേരളം ഭിക്ഷാടന മാഫിയയുടെ സെക്‌സ് മാർക്കറ്റിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതാണ് കുട്ടികളുടെ തിരോധാനത്തിന്റെ കണക്ക് വർധിക്കുന്നതിനുള്ള പ്രധാന കാരണം. ഭിക്ഷാടനത്തിനും കുട്ടികളെ നിർബന്ധിതമായ ലൈംഗിക വ്യാപാരത്തിലേക്ക് പ്രേരിപ്പിക്കുന്നതിനും പറ്റിയ മണ്ണാക്കാൻ തന്നെ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഭിക്ഷാടന മാഫിയ പ്രവർത്തിക്കുന്നതായി മുതിർന്ന പൊലീസുകാർ പറയുന്നെങ്കിലും, എല്ലാ കേസുകളും റാക്കറ്റുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP