Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുറ്റത്ത് മൂത്രമൊഴിച്ചു കൊണ്ടു നിന്ന മെൽബിന്റെ കഴുത്തറുത്തു; ഉമ്മറത്ത് ചാരുകസേരയിൽ കിടന്ന് മുന്തിരിങ്ങ തിന്നു കൊണ്ടിരുന്ന മെബിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി; മൂന്നും ഏഴും വയസ് വീതമുള്ള കുട്ടികളെ കൊന്നത് സ്വത്തു തർക്കത്തിന്റെ പേരിൽ: പ്രതിയായ പിതൃസഹോദരൻ ഷിബു ചാക്കോയ്ക്ക് വധശിക്ഷ വിധിച്ച് പത്തനംതിട്ട സെഷൻസ് കോടതി

മുറ്റത്ത് മൂത്രമൊഴിച്ചു കൊണ്ടു നിന്ന മെൽബിന്റെ കഴുത്തറുത്തു; ഉമ്മറത്ത് ചാരുകസേരയിൽ കിടന്ന് മുന്തിരിങ്ങ തിന്നു കൊണ്ടിരുന്ന മെബിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി; മൂന്നും ഏഴും വയസ് വീതമുള്ള കുട്ടികളെ കൊന്നത് സ്വത്തു തർക്കത്തിന്റെ പേരിൽ: പ്രതിയായ പിതൃസഹോദരൻ ഷിബു ചാക്കോയ്ക്ക് വധശിക്ഷ വിധിച്ച് പത്തനംതിട്ട സെഷൻസ് കോടതി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വത്തു തർക്കത്തിന്റെ പേരിൽ മൂന്നും ഏഴും വയസുള്ള പിഞ്ചുകുട്ടികളെ മാതാവിന്റെ കൺമുന്നിൽ കൊലചെയ്ത കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. കുഞ്ഞുങ്ങളുടെ പിതൃസഹോദരൻ കീക്കോഴൂർ മലർവാടി ജങ്ഷനിൽ മാടത്തേത്ത് വീട്ടിൽ തോമസ് ചാക്കോ (ഷിബു-47)യെ ആണ് അഡിഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി എൻ. ഹരികുമാർ വധശിക്ഷക്ക് വിധിച്ചത്.

2013 ഒക്ടോബർ 27 ന് രാവിലെ 7.30 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടികളുടെ പിതൃസഹോദരനാണ് പ്രതി. വീടിന്റെ മുറ്റത്ത് നാരക ചുവട്ടിൽ മൂത്രമൊഴിച്ചു കൊണ്ടു നിന്ന മൂന്നു വയസുള്ള മെൽബിൻ, സഹോദരനും ഏഴുവയസുകാരനുമായ മെബിൻ എന്നിവരെയാണ് കുത്തി കൊലപ്പെടുത്തിയത്.

അക്രമം തടയാൻ ശ്രമിച്ച കുട്ടികളുടെ മാതാവിന്റെ മുഖത്ത് മുളകുപൊടി വിതറി. വീടിനുള്ളിൽ ചാരുകസേരയിൽ ഇരുന്ന് മുന്തിരിങ്ങ കഴിച്ചു കൊണ്ടിരുന്ന മെബിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. തുടർന്ന് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയിരുന്ന ഡീസൽ വീടിന്റെ താഴത്തേയും മുകളിലത്തെയും കിടപ്പു മുറികളിൽ ഒഴിച്ച് തീയിട്ട ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കുട്ടികളുടെ അമ്മയുടെയും പ്രതിയുടെ അമ്മയുടെയും മൊഴികളും തോമസ് ചാക്കോ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റം സമ്മതിച്ചതും ശിക്ഷയുടെ കാഠിന്യം കൂട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ അപൂർവ്വങ്ങളിൽ അത്യപൂർവ്വ കേസായി പരിഗണിച്ചാണ് തോമസ് ചാക്കോക്ക് വധശിക്ഷ വിധിച്ചത്.

കുടുംബ സ്വത്ത് തർക്കമാണ് സഹോദരന്റെ മക്കളെ ദാരുണമായി കൊലപ്പെടുത്താൻ തോമസ് ചാക്കോയെ പ്രേരിപ്പിച്ചത്. 2017ൽ വിചാരണ ആരംഭിച്ച കേസിൽ 45 രേഖകളും 15 തൊണ്ടി മുതലുകളും നിർണ്ണായകമായി. റാന്നി സിഐയായിരുന്ന ജെ ഉമേഷ് കുമാറാണ് കേസ് അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP