1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

ആശുപത്രിയിൽ പോകാൻ കാറിന്റെ താക്കോൽ ആവശ്യപ്പെട്ട് രാജേഷിനെ സമീപിച്ച ശേഷം കത്തിക്ക് കുത്തി വീഴ്‌ത്തി; കമ്പി നെഞ്ചിൽ കുത്തിയിറക്കി മരണം ഉറപ്പാക്കിയ ശേഷം വലിച്ചിഴച്ച് ചെടികൾക്കിടയിൽ ഒളിപ്പിച്ചു; രാജേഷിന്റെ സഹായി മുത്തയ്യയെ തലയ്ക്ക് ചുറ്റികയടിച്ച് വകവരുത്തിയത് ഉറങ്ങിക്കിടക്കുമ്പോൾ; പണത്തിന് ആർത്തി മൂത്തുകൊലകൾ നടത്തിയത് കാമുകിയെ സ്വന്തമാക്കാൻ; ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ ബോബന്റെ മൊഴി ഇങ്ങനെ

January 19, 2019 | 09:26 PM IST | Permalinkആശുപത്രിയിൽ പോകാൻ കാറിന്റെ താക്കോൽ ആവശ്യപ്പെട്ട് രാജേഷിനെ സമീപിച്ച ശേഷം കത്തിക്ക് കുത്തി വീഴ്‌ത്തി; കമ്പി നെഞ്ചിൽ കുത്തിയിറക്കി മരണം ഉറപ്പാക്കിയ ശേഷം വലിച്ചിഴച്ച് ചെടികൾക്കിടയിൽ ഒളിപ്പിച്ചു; രാജേഷിന്റെ സഹായി മുത്തയ്യയെ തലയ്ക്ക് ചുറ്റികയടിച്ച് വകവരുത്തിയത് ഉറങ്ങിക്കിടക്കുമ്പോൾ; പണത്തിന് ആർത്തി മൂത്തുകൊലകൾ നടത്തിയത് കാമുകിയെ സ്വന്തമാക്കാൻ; ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിൽ ബോബന്റെ മൊഴി ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

 ചിന്നക്കനാൽ: ചിന്നക്കനാൽ ഇരട്ടക്കൊലപാതകക്കേസിൽ ബോബൻ രാജേഷിനെയും മുത്തയ്യയെയും വകവരുത്തിയത് അതിക്രൂരമായി. പൊലീസിന്‌ നൽകിയ മൊഴിയിലാണ് ബോബന്റെ കൊലപാതക ലക്ഷ്യം വ്യക്തമായത്. കാമുകി കബിലയെ സ്വന്തമാക്കാൻ വേണ്ടി പണം സമ്പാദിക്കാനാണ് ബോബൻ ഈ കടുംകൈക്ക് മുതിർന്നത്. കബിലയുടെ ഭർത്താവ് ഇസ്രവേലാകട്ടെ ബോബന്റെ ഗൂഢപദ്ധതിയറിയാതെ എല്ലാത്തിനും കൂട്ടുനിൽക്കുകയും ചെയ്തു. കൃത്യത്തിന് ശേഷം കുടുംബമായി വേളാങ്കണ്ണിക്ക് പോകാൻ കാർ ബുക്ക് ചെയ്തതാണെങ്കിലും പൊലീസ് പിന്തുടരുണ്ടെന്ന് മനസ്സിലാക്കി ബോബൻ തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. അവിടെ വച്ച് കബിലയ്ക്ക് സാരിയും ഫോണും മറ്റും വാങ്ങി. ഇസ്രവേലിനെ വകവരുത്തിയ ശേഷം കബിലയെ സ്വന്തമാക്കാനായിരുന്നു ബോബന്റെ ലക്ഷ്യം. എന്നാൽ അതുനടക്കാതെപോയി.

ബോബൻ കൃത്യം നടത്തിയത് ഇങ്ങനെ:

ആദ്യം ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തയ്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് ഇടിച്ചു. ശരീരം അനങ്ങുന്നത് കണ്ടപ്പോൾ രണ്ട് തവണകൂടി ഇടിച്ച് മരണം ഉറപ്പാക്കി. ആശുപത്രിയിൽ പോകാൻ കാറിന്റെ താക്കോൽ വേണമെന്നാവശ്യപ്പെട്ട് രാജേഷിനെ സമീപിക്കുകയും ആക്രമിക്കുകയുമായിരുന്നു. കത്തിക്ക് കുത്തി വീഴ്‌ത്തിയ ശേഷം സമീപത്ത് നിന്നും കിട്ടിയ കമ്പി നെഞ്ചിൽ കുത്തിയിറക്കി മരണം ഉറപ്പാക്കി.പിന്നെ വലിച്ചിഴച്ച് സമീപത്തെ ചെടികൾക്കിടയിൽ ഒളിപ്പിച്ചു. തുടർന്ന് ഏലയ്ക്കാ നിറച്ചുവച്ചിരുന്ന ചാക്കുകൾ കാറിൽക്കയറ്റി പൂപ്പാറയിൽ എത്തിച്ച് വിൽപ്പന നടത്തി സ്ഥലം വിട്ടു.

ചിന്നക്കനാലിലെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി ബോബെനെ മധുരയിൽ നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇവിടെ തന്നെ രഹസ്യകേന്ദ്രത്തിൽ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഏലയ്ക്കായും പണവും കവർച്ച ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് താൻ കൊലകൾ നടത്തിയതെന്ന് ഇന്നലെ ഇയാൾ പൊലീസിൽ സമ്മതിച്ചിരുന്നു.പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് കാമുകി കബിലയുമൊത്ത് ജിവിക്കുന്നതിനാണ് താൻ ഈ കൊടും ക്രൂരതയ്ക്ക് ഇറങ്ങിത്തിരിച്ചതെന്ന് ബോബൻ വെളിപ്പെടുത്തിയത്. തെളിവെടുപ്പിൽ ആക്രമിക്കാനുപയോഗിച്ച ചുറ്റിക കണ്ടടുത്തു. രാജേഷിനെകുത്താൻ ഉപയോഗിച്ച നീളമേറിയ കത്തി ജഡം കണ്ടെത്തിയ 12-ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

മോഷണവും കൊലപാതകവുമെല്ലാം എന്തിനെന്ന് ചോദിച്ചപ്പോഴാണ് പ്രതി ബോബൻ ലക്ഷ്യം തുറന്നുപറഞ്ഞത്. കാമുകിക്കൊപ്പം ജീവിക്കാനാണ് പണം കവർന്നതും സ്റ്റോറിൽ നിന്ന് ഏലയ്ക്ക് മോഷ്ടിച്ചതും. സ്റ്റോർ റൂമിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ വകവരുത്താതെ ഏലവും മോഷ്ടിക്കാൻ കഴിയുമായിരുന്നില്ല. ഇതാണ് മുത്തയ്യയെ കൊല്ലാനുള്ള കാരണം. ബോബന്റെ കാമുകി ഇതേ കേസിൽ ഇയാളെ സംരക്ഷിച്ചതിന് അറസ്റ്റിലായ കബിലയാണ്. കബിലയും ഭർത്താവ ഇസ്രവേലും ചേർന്നാണ് ഇയാൾക്ക് എല്ലാറ്റിനും ഒത്താശ ചെയ്തത്.

ബോബനെ സഹായിച്ച കബിലയുടെ ഭർത്താവ് ഇസ്രവേലിനെയും കൊല്ലാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. പണം സമ്പാദിച്ച് കപിലയ്ക്കൊപ്പം ജീവിക്കാനായിരുന്നു ബോബിന്റെ തീരുമാനം. ഈ ബന്ധം അറിയാതെയാണ് ഇസ്രവേൽ ബോബനെ സഹായിച്ചത്. കപിലയെയും കൊണ്ട് വേളാങ്കണിയിൽ പോയി താമസിക്കാനായിരുന്നു ബോബന്റെ പദ്ധതി. എന്നാൽ പൊലീസ് അന്വേഷിക്കുന്നുവെന്ന് വ്യക്തമായതോടെ മധുരയിലേക്ക് മുങ്ങി. മധുരയിൽ വച്ച് കപിലയ്ക്കായി ഇയാൾ സാരി വാങ്ങിയിരുന്നു. ഒപ്പം 16,000 രൂപ മുടക്കി ഒരു മൊബൈലും. ഏലം വിറ്റതിലൂടെ ഒരുലക്ഷത്തി എൺപതിനായിരം രൂപയാണ് കിട്ടിയത്. 25,000 രൂപ കപിലയ്ക്കും, ഇസ്രവേലിനുമായി നൽകി. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 70,000 രൂപയുണ്ടായിരുന്നു. ആദ്യം വകവരുത്തിയത് മുത്തയ്യയെയാണ്. സ്റ്റോർ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ ചുറ്റിക കൊണ്ട് മൂന്നുവട്ടം തലയ്ക്കടിക്കുകയായിരുന്നു. റിസോർട്ടുടമ രാജേഷിനെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നു. പുറത്തുപോകാൻ വാഹനത്തിന്റെ താക്കോൽ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം തർക്കിച്ചു. കൊടുക്കാതിരുന്നതോടെ, കത്തി കൊണ്ട് കുത്തുകയായിരുന്നു. നേരത്തെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വാർത്തകൾ വന്നത്. കൊലപാതകകുറ്റം, മോഷണം, അതിക്രമിച്ചുകയറ്റം, തെളിവുനശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുററങ്ങളാണ് ബോബന് മേൽ ചുമത്തിയിരിക്കുന്നത്.

ചിന്നക്കനാൽ ഇരട്ടകൊലപാതകം ഏലക്കയും പണവും മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസ് പിടിലായ രാജകുമാരി സ്വദേശിയായ ബോബൻ ഇന്നലെ സമ്മതിച്ചിരുന്നു. റിസോർട്ടുടമ രാജേഷിനെ കൊലപ്പെടുത്തിയ രീതിയെക്കുറിച്ചും മറ്റും ബോബൻ പൊലീസിൽ പറഞ്ഞതായാണ് അറിയുന്നത്. മധുരയിൽ നിന്നും 16000 രൂപയുടെ സ്മാർട്ട് ഫോൺ ഇയാൾ വാങ്ങിയതയി പൊലീസിന് വിവരം ലഭിച്ചു.ഫോൺ വാങ്ങിയ സ്ഥാപനത്തിൽ ബോബനെ എത്തിച്ച് തെളിവെടുത്തു. .

കൊല നടന്നത് ശനിയാഴ്ച പുലർച്ചെയാണ്. എന്നാൽ കൊലപാതകം വിവരം പുറത്തറിഞ്ഞത് ഞായറാഴ്ചയാണ്. പൊലീസ് എത്തിയെന്ന വിവരം കിട്ടിയപ്പോൾ തമിഴ്‌നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ച ബോബൻ 9 കിലോമീറ്റർ കാട്ടിലൂടെ നടന്നാണ് തമിഴ്‌നാട്ടിലെത്തിയത്.
പിന്നീട് മധുരയിൽ രണ്ട് ദിവസം തങ്ങി. അവിടെ സിനിമ കണ്ടു തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ബോബിൻ പിടിയിലായത്. പ്രതിയുമായി പൊലീസ് സംഘം നടപ്പാറ ഏറ്റേറ്റിൽ തെളിവെടുപ്പ് നടത്തി.

കൊല്ലപ്പെട്ട മുത്തയ്യയുടെ ബന്ധുക്കൾ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ബോബൻ വേറെയും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മക്ക് നേരെ മുളകുപോടി പൊടി എറിഞ്ഞു മാല പൊട്ടിച്ചതിനുൾപ്പടെ എറണാകുളത്തും പാലയിലുമായു 2 കേസുകൾ ബോബിനെതിരെയുണ്ട്. കൊലപാതകത്തിനിടെ പ്രതിക്കേറ്റ പരിക്കും, ബോബനെ സഹായിച്ച ദമ്പതികളുടെ മൊഴിയും പൊലീസിന് പ്രതിയിലേക്കെത്താൻ സഹായകമായി.

156 കിലോ ഏലയ്ക്ക പൂപ്പാറയിലെ സ്ഥാപനത്തിൽ ബോബനും നേരത്തെ ഈ കേസ്സിൽ അറസ്റ്റിലായ ചേരിയാർ സ്വദേശി ഇസ്രവേലും ചേർന്ന് വിൽപ്പന നടത്തിയിരുന്നു. ഇതിൽ നിന്നും ലഭിച്ച പണത്തിൽ 25000 രൂപ ഇസ്രവേലിനും ബന്ധുവിനുമായി ബോബൻ നൽകിയിരുന്നു.ഒരു ദിവസം ഇസ്രവേലിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ബോബൻ തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. ബോബനെ ഒളിപ്പിച്ചതിന്റെയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന്റെയും പേരിൽ പൊലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ ഇസ്രവേലും ഭാര്യ കപിലയും റിമാന്റ് ചെയ്യപ്പെട്ടിരുന്നു.

മൃതദേഹം കണ്ടെത്തിയ ദിവസം വൈകിട്ടോടെ ചേരിയാർ പ്രദേശത്ത് ബോബൻ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റെ കാറിലാണ് ഏലക്ക പൂപ്പാറയിൽ എത്തിച്ചത്. ഈ സമയം ഇസ്രവേലും ഇയാൾക്കൊപ്പമുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകങ്ങളിൽ ഇയാൾ നേരിട്ടപെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

രാജകുമാരി സ്വദേശിയായ ബേസിലാണ് ബോബനെ രാജേഷിന് പരിചയപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബേസ്സിലിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. താനും രാജേഷും പരിചയക്കാരായിരുന്നെന്നും നേരത്തെ ജോലിയിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് ജോലിക്കെത്തുന്നില്ലെന്നും അത്യവശ്യമായി ഒരാളെ എത്തിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെയടുത്ത് ജോലിക്കെത്തിയിരുന്ന ബോബനെ താൻ രാജേഷിന് പരിചയപ്പെടുത്തിയതെന്നുമാണ് ബേസ്സിൽ പൊലീസിൽ മൊഴി നൽകിയത്.

ബോബൻ നേരത്തെ കൊച്ചിയിൽ പിടിച്ചുപറിക്കേസ്സിൽ പ്രതിയായിട്ടുണ്ടെന്നും ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബോബൻ ചതുരംഗപ്പാറ വഴി തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു. ഇതിനാൽ തമിഴ്‌നാട് കേന്ദ്രീകരിച്ചായിരുന്നു ശക്തമായ അന്വേഷണം നടന്നത്. ഇതാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിയിട്ടുള്ളത്.

രാജേഷിനെ കൊലപ്പെടുത്താൻ നീളമേറിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതായി കോട്ടയം മെഡി്ക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പുറത്ത് കാണപ്പെട്ട മുറിവ് നെഞ്ചിലും പുറത്തും കാണപ്പെട്ട വെടിയുണ്ട തുളച്ചുകയറിയതുപോലുള്ള പാട് സാമാന്യം വലിപ്പമുള്ള കമ്പി കൊണ്ട് കുത്തിയത് മൂലമുണ്ടായ മുറിവാണെന്നാണ് പോസ്റ്റ്ുമോർട്ടം ചെയ്ത പൊലീസ് സർജ്ജൻ വ്യക്തമാക്കിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

മുത്തയ്യയുടെ മരണം തല തകർന്നിട്ടാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട് .ഇയാളെ ആക്രമിക്കാനുപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.ബോബൻ ഏലത്തോട്ടത്തിൽ ഏവിടെയെങ്കിലും ആയുധം വലിച്ചെറിഞ്ഞിട്ടുണ്ടാവുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും (രാജേഷ് -40)യെയും ജീവനക്കാരൻ പെരിയകനാൽ ടോപ്ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മുത്തയ്യ( 60 )യുമാണ് കൊല്ലപ്പെട്ടത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും
വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം
വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരിക്കേ പ്രവാചക നിന്ദയ്ക്കെതിരേയുള്ള എസ്ഡിപിഐ പ്രകടനത്തിൽ കണ്ടു; പിന്നീട് സംഘടനയിൽ നിന്ന് രാജിവച്ചു; പാർട്ടി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ യൂണിറ്റ് സെക്രട്ടറിയായി തിരിച്ചു വരവ്; മേഖലാ കമ്മിറ്റി യോഗത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ വന്നപ്പോൾ അണികളെയും കൂട്ടി ഇറങ്ങിപ്പോക്ക്; ഡിവൈഎഫ്ഐയിൽ തീവ്രവാദസംഘടനകൾ കടന്നു കയറുന്നത് തിരുവല്ലയിൽ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ