Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ ലൗ ജിഹാദിന് ഇരയാകുന്നതിലേറെയും ക്രിസ്ത്യൻ പെൺകുട്ടികൾ; സംസ്ഥാനത്ത് നിന്നും ആദ്യം ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ച് പേർ മതംമാറ്റത്തിന് ഇരയായ ക്രിസ്ത്യാനികൾ; 2005 മുതൽ 2012 വരെ നാലായിരത്തോളം ക്രിസ്ത്യൻ പെൺകുട്ടികൾ മതംമാറ്റത്തിനിരയായി എന്ന കെസിബിസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ

കേരളത്തിൽ ലൗ ജിഹാദിന് ഇരയാകുന്നതിലേറെയും ക്രിസ്ത്യൻ പെൺകുട്ടികൾ; സംസ്ഥാനത്ത് നിന്നും ആദ്യം ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ച് പേർ മതംമാറ്റത്തിന് ഇരയായ ക്രിസ്ത്യാനികൾ; 2005 മുതൽ 2012 വരെ നാലായിരത്തോളം ക്രിസ്ത്യൻ പെൺകുട്ടികൾ മതംമാറ്റത്തിനിരയായി എന്ന കെസിബിസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സംസ്ഥാനത്തെ ക്രിസ്ത്യൻ പെൺകുട്ടികൾ ലൗ ജിഹാദിന്റെ ഇരകളാകുന്നു എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കോഴിക്കോട്ടും ഡൽഹിയിലും ക്രിസ്ത്യൻ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യന്റെ പ്രതികരണം. 'കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികൾ ലൗ ജിഹാദിന്റെ പിടിയിലാണ്. ഇവരെ എളുപ്പത്തിൽ ഇരകളാക്കാൻ സാധിക്കുന്നുവെന്നാണ് വർദ്ധിച്ചുവരുന്ന മതപരിവർത്തന ശ്രമങ്ങൾ തെളിയിക്കുന്നത്'. ജോർജ് കുര്യൻ പറഞ്ഞു.

സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഇരകൾ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവർത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവരാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എൻഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ജോർജ്ജ് കുര്യൻ പറഞ്ഞു.

വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി മതം മാറാൻ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോഴിക്കോട് പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നഗരത്തിലെ കോച്ചിങ് സെന്ററിൽ വിദ്യാർത്ഥികളായ ജാസിമും പെൺകുട്ടിയും സൗഹൃദത്തിലായിരുന്നു. ജൂലൈ ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നോടെ പെൺകുട്ടിയും രണ്ടു കൂട്ടുകാരികളും നഗരത്തിലെ തന്നെ സരോവരം പാർക്ക് സന്ദർശിക്കാൻ പോയ സമയത്ത് അവിചാരിതമെന്നോണം അവിടെയെത്തിയ മുഹമ്മദ് ജാസിം പെൺകുട്ടിക്കു ജ്യൂസ് നൽകി. ജ്യൂസ് കഴിച്ചു പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്ന് പാർക്കിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ചു മാനഭംഗപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുമെന്ന ഭീഷണി മുഴുക്കി പെൺകുട്ടിയെ ജാസിം നിരന്തരം മാനസിക സമ്മർദ്ദത്തിലാഴ്‌ത്തുകയും പണം കൈപ്പറ്റുകയും ചെയ്തു. ഇതിനു പുറമേയാണ് മതം മാറാൻ ശക്തമായ സമ്മർദ്ദം നടത്തിയത്. പുറത്തു വിവരം പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ പെൺകുട്ടി താമസിച്ചു കൊണ്ടിരിന്ന ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ഹോസ്റ്റലിൽനിന്നു വീട്ടിലേക്കു പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാവിന്റെ നേതൃത്വത്തിൽ സംഘം ശ്രമിച്ചു. ഇതിന്റെ വീഡിയോ ക്ലിപ്പിങ് ഇന്റലിജൻസ് ശേഖരിച്ചിട്ടുണ്ട്.

ഇതെല്ലാം വ്യക്തമാക്കി പെൺകുട്ടിയുടെ പിതാവ് ഓഗസ്റ്റ് അഞ്ചിനു നടക്കാവ് പൊലീസിൽ പരാതി നൽകി. വിശദമായ മൊഴി രേഖപ്പെടുത്തി എഫ്‌ഐആർ തയാറാക്കി കേസെടുത്തു. സംഭവം നടന്നതു മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്കു കൈമാറുകയും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കുകയും ചെയ്തു. എന്നാൽ, കേസിൽ തുടർനടപടി ഉണ്ടായില്ല.

ഡൽഹിയിലെ മലയാളിയായ ക്രിസ്ത്യൻ പെൺകുട്ടിയെ മുഹമ്മദ് സിദ്ദിഖിയെന്നയാൾ പശ്ചിമേഷ്യൻ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു.പെൺകുട്ടിയെ ഐഎസ്സിൽ ചേർക്കുമെന്ന് രക്ഷിതാക്കൾക്ക് ഭയക്കുന്നതായി കുര്യൻ പറഞ്ഞു. സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ഭയത്തിന് അടിസ്ഥാനമുണ്ട്. കേരളത്തിൽനിന്നും ആദ്യം ഐഎസിൽ ചേർന്ന 21 പേരിൽ അഞ്ച് പേർ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണ്.

പ്രണയ മതംമാറ്റ ഭീകരത ചെറുക്കുന്നതിനായി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) പ്രചാരണവും ബോധവത്കരണവും ആരംഭിച്ചിരുന്നു. 2005 മുതൽ 2012 വരെ നാലായിരത്തോളം ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റിയതായി കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP