Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ചവരെ സ്‌പോട്‌സ് ക്വാട്ടാ അഡ്‌മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപിക നെയ്യാറ്റിൻകരയ്ക്ക് സമീപം എങ്ങനെ ട്രെയിൻ തട്ടി മരിച്ചു? പാസ്റ്ററുടെ ഭാര്യയും 37കാരിയുമായ കാട്ടാക്കട കോളേജിലെ ആശ എൽ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന് സംശയം; ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

ഉച്ചവരെ സ്‌പോട്‌സ് ക്വാട്ടാ അഡ്‌മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപിക നെയ്യാറ്റിൻകരയ്ക്ക് സമീപം എങ്ങനെ ട്രെയിൻ തട്ടി മരിച്ചു? പാസ്റ്ററുടെ ഭാര്യയും 37കാരിയുമായ കാട്ടാക്കട കോളേജിലെ ആശ എൽ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന് സംശയം; ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോളേജിലെ എല്ലാ കാര്യങ്ങൾക്കും സജീവമായി ഓടി നടക്കുന്ന അദ്ധ്യാപിക. അതായിരുന്നു ആശ എൽ സ്റ്റീഫൻ കാട്ടാക്കാട ക്രിസ്ത്യൻ കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കും. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോളേജിൽ സജീനമായിരുന്ന ഇവർ എങ്ങനെ നെയ്യാറ്റിൻകരയിൽ എത്തി എന്നത് ദുരൂഹമായി തുടരുകയാണ്. പൊലീസ് ആത്മഹത്യയെന്ന് പറുമ്പോഴും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം.

കാഞ്ഞഇരംകുളം വീരണകാവ് സ്വദേശിനിയാണ് 37 കാരിയായ ആശ എൽ സ്റ്റീഫൻ. നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് ആശയെ ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയങ്കരിയായ അദ്ധ്യാപികയുടെ മരണം വിദ്യാർത്ഥികളെ ഞെട്ടിച്ചിട്ടുണ്ട്.

കാഞ്ഞിരംകുളം പൊതുവൽ സ്വദേശിയായ ആശയുടെ ഭർത്താവ് വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്‌ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോണാണ്. വീരണക്കാവിലെ പള്ളിമേടയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പള്ളിയിലുള്ളവർക്കും ആശയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിവില്ല. ആഷിൻ, ആഷ്‌ന എന്നിങ്ങനെ രണ്ട് മക്കളാണ് ആശയ്ക്കുള്ളത്.

ഇന്നലെ സ്‌പോട്‌സ് ക്വാട്ടാ അഡ്‌മിഷന്റെ സമയത്ത് കോളേജിൽ ഉണ്ടായിരുന്നു ആശ. അഡ്‌മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായി തന്നെ അവർ നിറഞ്ഞു നിന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എന്നു പറഞ്ഞാണ് ആശ പോയത്. ഇതിന് ശേഷം കോളേജ് അധികൃതർ അറിയുന്നത് ആശ ട്രെയിൻ ഇടിച്ചു മരിച്ചു എന്നതായിരുന്നു.

കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്‌റെ മേധാവിയാണ് ആശ. മാത്രമല്ല, എൻസിസിയുടെ ചുമതലയും വഹിച്ചിരന്നു ഇവർ. എൻസിസിയിൽ ലഫ്റ്റനന്റ് കൂടിയായിരുന്നു ആശ. വിദ്യാർത്ഥികളുമായി അടുപ്പമുള്ള അദ്ധ്യാപികയുടെ ദാരുണ മരണം കുട്ടികളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇന്ന് കാട്ടാക്കട ക്രിസ്ത്യാൻ കേളേജിന് അവധിയായിരിക്കും. സംഭവത്തിൾ വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ആശയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ആശ എങ്ങനെ നെയ്യാറ്റിൻകരയിൽ എത്തി എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP