Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഞ്ചു വർഷം മുൻപത്തെ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത നിയമം പറഞ്ഞ് പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞ് വെച്ചെന്ന് പരാതി; 'ഹെൽമറ്റ് ധരിച്ചില്ലാ എന്ന പേരിൽ തിരൂർ സ്റ്റേഷനിലെത്തിച്ച് അഞ്ചു മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചു'; പിന്നിൽ പൊലീസ് ഡ്രൈവറായ ഗഫൂറാണെന്നും കൽപ്പകഞ്ചേരി സ്വദേശി കുഞ്ഞി മുഹമ്മദ്; ഷർട്ടിൽ പിടിച്ച് വലിച്ച് നിലത്തേക്ക് തള്ളിയിട്ടെന്നും മുഹമ്മദ്; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടന്ന ക്രൂരത വിശദീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ പരാതി

അഞ്ചു വർഷം മുൻപത്തെ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത നിയമം പറഞ്ഞ് പൊലീസ് സ്‌റ്റേഷനിൽ തടഞ്ഞ് വെച്ചെന്ന് പരാതി; 'ഹെൽമറ്റ് ധരിച്ചില്ലാ എന്ന പേരിൽ തിരൂർ സ്റ്റേഷനിലെത്തിച്ച് അഞ്ചു മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചു'; പിന്നിൽ പൊലീസ് ഡ്രൈവറായ ഗഫൂറാണെന്നും കൽപ്പകഞ്ചേരി സ്വദേശി കുഞ്ഞി മുഹമ്മദ്; ഷർട്ടിൽ പിടിച്ച് വലിച്ച് നിലത്തേക്ക് തള്ളിയിട്ടെന്നും മുഹമ്മദ്; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടന്ന ക്രൂരത വിശദീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂരിൽ വെച്ച് ഹെൽമെറ്റ് ധരിക്കാത്ത ബൈക്ക് യാത്രികനെ ഇല്ലാത്ത നിയമം പറഞ്ഞ് അറസ്റ്റ് ചെയ്ത് അഞ്ചു മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ച് മാനസികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പരാതിക്കാരനായ കൽപ്പകഞ്ചേരി പറവന്നൂരിലെ തയ്യിൽ കോതകത്ത് കുഞ്ഞിമുഹമ്മദിന്റെ മൊഴി പ്രകാരം മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടു തേടി. അഞ്ചു മണിക്കൂർ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ പിടിച്ചുവെച്ച് മാനിസികമായി പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിന് പിന്നിൽ പൊലീസ് ഡ്രൈവറായ ഗഫൂറിന്റെ വ്യക്തി വൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിമുഹമ്മദ് മനുഷ്യാവകാശ കമ്മീഷിന് പരാതി നൽകി.

തുടർന്നാണ് ഹെൽമെറ്റ് ധരിക്കാത്ത കുറ്റത്തിന് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും അഞ്ച് മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതേ വിഷയത്തിൽ ഡി.ജി.പി. തിരൂർ ഡി.വൈ.എസ്‌പിയോടും റിപ്പോർട്ടു തേടിയിട്ടുണ്ട്. കൽപ്പകഞ്ചേരി പറവന്നൂരിലെ തയ്യിൽ കോതകത്ത് കുഞ്ഞിമുഹമ്മദ് ആണ് അന്യായമായ അറസ്റ്റിനും നിയമവിരുദ്ധമായ നടപടികൾക്കുമെതിരെ പൂർണ്ണമായ രേഖകളോടെ ഇന്നലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

അതിനു മുമ്പ് ഇയാൾ ഡി.ജി.പി.ക്ക് പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് രാവിലെ പത്തരയ്ക്ക് തിരൂർ സിറ്റി ജംക്ഷനിലാണ് സംഭവം നടന്നത്. താൽക്കാലിക പെർമിറ്റുള്ള ഹോണ്ട സ്‌കൂട്ടറിൽ തിരൂർ ആർ.ടി.ഒ.ഓഫീസിലേക്ക് വരികയായിരുന്നു കുഞ്ഞിമുഹമ്മദ്. ട്രാഫിക് എസ്‌ഐ. ജിജോയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുകയായിരുന്നു അപ്പോൾ. പൊലീസ് ഡ്രൈവറായ ഗഫൂർ കുഞ്ഞിമുഹമ്മദിനെ തടഞ്ഞു നിർത്തുകയും ഹെൽമറ്റ് ഇടാത്തതിനാൽ നൂറ് രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കയ്യിൽ അപ്പോൾ പണമില്ലാത്തതിനാൽ കോടതിയിലേക്ക് റഫർ ചെയ്തോളാൻ പറഞ്ഞത് ഗഫൂറിനെ ചൊടിപ്പിച്ചു.

ഇയാൾ കുഞ്ഞി മുഹമ്മദിനെ ഷർട്ടിന്റെ കോളർ പിടിച്ചു തള്ളുകയും ചെയ്തു. ഇതോടെ ബൈക്കിന് മുകളിലുടെ താനും ബൈക്കും മറിഞ്ഞു താഴേക്ക് വീണതായും കുഞ്ഞി മുഹമ്മദ് പറഞ്ഞു. മറ്റൊരു പൊലീസുകാരൻ സ്‌കൂട്ടറിൽ കയറിയിരുന്ന് സ്റ്റേഷനിലേക്ക് വിടാൻ പറയുകയും ചെയ്തു. ഒരു മണിക്കൂറോളം തിരൂർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനു മുന്നിൽ നിർത്തിയ ശേഷം സർക്കിൾ ഇൻസ്പെക്ടർ പത്മരാജന്റെ മുന്നിലെത്തിച്ചു. നമ്പർ ഇല്ലാത്ത വാഹനം ഓടിച്ചതിന് ആയിരം രൂപ വേറേയും പിഴയൊടുക്കണമെന്നാണ് സിഐ. പറഞ്ഞത്.

താൽക്കാലിക രജിസ്േ്രടഷനുള്ള വാഹനത്തിന് ഓടാൻ ദൂരപരിധിയുണ്ടെന്നും അത് ലംഘിച്ചാൽ ആയിരം രൂപ പിഴയൊടുക്കണമെന്ന് സിഐ. ആവർത്തിച്ചപ്പോൾ ആ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും പന്ത്രണ്ടാം തീയ്യതി വരെ താൽക്കാലിക റജിസ്േ്രടഷനിൽ ഓടാൻ അനുവാദമുണ്ടെന്നും പറഞ്ഞത് സിഐ.യെ ചൊടിപ്പിച്ചു. വിവസ്ത്രനാക്കി ലോക്കപ്പിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയ സിഐ. തന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചുവെന്നും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിളിച്ച് കുഞ്ഞിമുഹമ്മദ് വിവരങ്ങൾ പറഞ്ഞതിന്റെ പേരിൽ പൊലീസുകാരുടെ അസഭ്യവർഷവുമുണ്ടായി.

വൈകീട്ട് നാലു മണിക്കാണ് കുഞ്ഞിമുഹമ്മദിനു ജാമ്യം ലഭിച്ചത്. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നതായി മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. എന്നാൽ തന്നെ ഇത്രയും ദ്രോഹിച്ചതിന്റെ പിന്നിൽ തിരൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ഗഫൂർ ആണെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു. അഞ്ചു വർഷം മുമ്പത്തെ പക വീണു കിട്ടിയ സന്ദർഭത്തിൽ വീട്ടുകയായിരുന്നുവത്രെ. ഗഫൂർ കൽപ്പകഞ്ചേരി പൊലീസ് സ്റ്റേഷനിലായിരിക്കെ പുത്തനത്താണിയിൽ വാഹനം പാർക്കു ചെയ്യുന്നതിനെച്ചൊല്ലി ഗഫൂറും കുഞ്ഞിമുഹമ്മദും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു.

അഞ്ചു വർഷത്തിനു ശേഷം തിരൂർ സിറ്റി ജംങ്ഷനിൽ വച്ചാണ് ഹെൽമറ്റ് ധരിക്കാത്ത കുഞ്ഞിമുഹമ്മദിനെ ഗഫൂർ മുഖാമുഖം കണ്ടത്. പൊലീസ് ഡ്രൈവർ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് സിഐ.പത്മരാജന്റെ മേൽനോട്ടത്തിൽ തനിക്ക് നിയമലംഘനം നേരിടേണ്ടി വന്ന തെന്ന് കുഞ്ഞി മുഹമ്മദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP