Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീയുടെ ശബ്ദത്തിൽ ജനകീയ കൂട്ടായ്മ ഓഫീസിൽ വിളിച്ച് ജീവനക്കാരിയെ ചട്ടംപഠിപ്പിക്കൽ; മോശമായി സംസാരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് അഭിഭാഷകനെതിരെ പരാതി; മുൻ കലാപ്രതിഭ കൂടിയായ വക്കീലാണ് പെൺശബ്ദത്തിൽ വിളിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്

സ്ത്രീയുടെ ശബ്ദത്തിൽ ജനകീയ കൂട്ടായ്മ ഓഫീസിൽ വിളിച്ച് ജീവനക്കാരിയെ ചട്ടംപഠിപ്പിക്കൽ; മോശമായി സംസാരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് അഭിഭാഷകനെതിരെ പരാതി; മുൻ കലാപ്രതിഭ കൂടിയായ വക്കീലാണ് പെൺശബ്ദത്തിൽ വിളിച്ചതെന്ന് സ്ഥിരീകരിച്ച് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്ത്രീയുടെ ശബ്ദത്തിൽ ജനകീയകൂട്ടായ്മയുടെ ഓഫീസിൽ വിളിച്ച് ജിവനക്കാരിയെ ചട്ടം പഠിപ്പിച്ച വക്കീൽ പൊലീസ് അന്വേഷണത്തിൽ കുടുങ്ങി.

കോതമംഗലം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന എന്റെ നാട് കൂട്ടായ്മയുടെ ഓഫീസിലേയ്ക്ക് അപേക്ഷാഫോറം സംമ്പന്ധിച്ച സംശയങ്ങൾ ചോദിക്കാൻ എന്ന വ്യാജേന കഴിഞ്ഞ ദിവസം സ്ത്രീ ശബ്ദത്തിൽ ഫോൺ ചെയ്യുകയും അവിടത്തെ ജീവനക്കാരിയോട് മോശമായി സംസാരിക്കുകയും സംഘടനയുടെ ചെയർമാനെതിരെ അപകൂർത്തികരമായ പരാമർശം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് അഭിഭാഷകന്റെ പങ്ക് പൊലീസ് വെളിച്ചത്തുകൊണ്ടുവന്നത്.

വായനശാലപ്പടിയിൽ താമസിച്ചുവരുന്ന ഹൈക്കോടതി അഭിഭാഷകൻ കെ പി വിൽസനാണ് ഫോൺ ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. തന്നേയും ജനകീയ കൂട്ടായ്മയെയും അപമാനിച്ചതായി ചൂണ്ടിക്കാട്ടി ചെയർമാൻ ഷിബു തെക്കുപുറം നൽകിയ പരാതിയിൽ കോതമംഗലം എസ് ഐ ബേസിൽ തോമസ് നടത്തിയ അന്വേഷണത്തിലാണ് പെൺശബ്ദത്തിൽ വിളിച്ചത് മുൻ കലാപ്രതിഭ കൂടിയായ കെ പി വിൽസനാണെന്ന് സ്ഥിരീകരിച്ചത്.

വിളിയെത്തിയത് തന്റെ ഫോണിൽ നിന്നാണെന്ന് വിൽസൺ സമ്മതിച്ചെന്നും എന്നാൽ നിലവിലെ നിയമമനുസരിച്ച് ഇക്കാര്യത്തിൽ പൊലീസിന് കേസെടുക്കാനാവില്ലന്നും കോടതി നിർദ്ദേശമുണ്ടായാൽ മാത്രമേ കേസെടുക്കു എന്നും എസ് ഐ അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ വലിയപാറ 14-ാം വാർഡിൽ നിന്നുമാണ് വിളിക്കുന്നതെന്നാണ് സ്ത്രീ ശബ്ദത്തിൽ ഇയാൾ ഫോണെടുത്ത വനിത ജീവനക്കാരിയോട് പറഞ്ഞത്. സംസാരിച്ച് തുടങ്ങിയത് അപേക്ഷാഫോറം സംമ്പന്ധിച്ച സംശയങ്ങളായിരുന്നെങ്കിലും സംസാരം പിന്നീട് ഇതിന്റെ നിയമ സാധുതയെക്കുറിച്ചും ചെയർമാനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുമായിരുന്നെന്നാണ് പരാതി ഉയർന്നത്.

എന്റെ നാടിന്റെ ഓഫീസിലേയ്ക്ക് വീട്ടമ്മ വിളിച്ചപ്പോൾ എന്ന അടിക്കുറിപ്പോടെ സംഭാഷണം വാട്‌സാപ്പ് വഴി പ്രചരിച്ചതോടെയാണ് സംഘടനാനേതൃത്വം പരാതിയുമായി പൊലീസിനെ സമീപിച്ചത്. കക്ഷികളെ വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടുപേരും നിയമ വഴിക്ക് കണ്ടോളാമെന്ന ഉറച്ച തീരുമാനത്തിലാണ് സ്‌റ്റേഷൻ വിട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP