Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂത്രമൊഴിച്ചു തരാം നീ കുടിക്കുമോടാ..! പൊലീസ് മർദ്ദനത്തിൽ അവശനായ ഷാജി ദാഹിച്ചു വലഞ്ഞ് വെള്ളം ചോദിച്ചപ്പോൾ എസ്‌ഐ ഷാഫി പെരുമാറിയത് ക്രൂരമായി; അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പിൽ പീഡനം വിവരിച്ച് ഷാജി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ തീർക്കാൻ ഇപ്പോഴും വൈദ്യശാലകൾ കയറിയിറങ്ങി പെറ്റികേസിൽ അറസ്റ്റിലായ യുവാവ്: ഒരു പൊലീസ് ഭീകരതയുടെ ബാക്കിപത്രം ഇങ്ങനെ

മൂത്രമൊഴിച്ചു തരാം നീ കുടിക്കുമോടാ..! പൊലീസ് മർദ്ദനത്തിൽ അവശനായ ഷാജി ദാഹിച്ചു വലഞ്ഞ് വെള്ളം ചോദിച്ചപ്പോൾ എസ്‌ഐ ഷാഫി പെരുമാറിയത് ക്രൂരമായി; അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പിൽ പീഡനം വിവരിച്ച് ഷാജി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ തീർക്കാൻ ഇപ്പോഴും വൈദ്യശാലകൾ കയറിയിറങ്ങി പെറ്റികേസിൽ അറസ്റ്റിലായ യുവാവ്: ഒരു പൊലീസ് ഭീകരതയുടെ ബാക്കിപത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് പെറ്റികേസിൽ പിടികൂടിയ വെൽഫെയർ പാർട്ടി പ്രവർത്തകന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്ന സംഭവം നേരത്തെ മാധ്യമങ്ങളിൽ വാർത്തയായതാണ്. ഷാജി അട്ടക്കുളങ്ങര, അസ്ലം എന്നിവരെയാണ് പൊലീസ് ആക്രമിച്ചത്. മൊബൈലിൽ സംസാരിച്ചതിന് ആയിരം രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ പണം കയ്യിലില്ലെന്നും രസീത് നൽകിയാൽ പിന്നീട് അടയ്ക്കാം എന്ന് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചത്.

സംഭവത്തിൽ കന്റോൺമെന്റെ എസ്‌ഐ ഷാഫിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ഇന്നലെ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർക്ക് മുമ്പിൽ കൂടുതൽ വെളിപ്പെടുത്തൽ ഷാജി നടത്തി. പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പുറമേ വെള്ളം പോലും നൽകാൻ തയ്യാറായില്ലെന്നാണ് ഷാജി പറഞ്ഞത്. കന്റോൺമെന്റ് സ്‌റ്റേഷനിലും പൊലീസ് വാഹനത്തിൽ വെച്ചും ക്രൂരമായി മർദ്ദനമേറ്റ ഷാജി ഞാൻ എസ് ഐ ഷാഫിയോട് സർ കുറച്ചു വെള്ളം തരണം ദാഹിക്കുന്നു എന്ന് പറഞ്ഞു ... മൂത്രമൊഴിച്ചു തരാം നീ കുടിക്കുമോടാ എന്നായിരുന്നു എസ് ഐ ഷാഫി അലറിക്കൊണ്ട് ചോദിച്ചതെന്നാണ് ഷാജിയുടെ മൊഴി.

മേലിൽ നിന്നെയിനി സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരവുമായി കണ്ടു പോകരുത് കണ്ടാൽ നിന്നെ തൂക്കിയെടുത്തകത്തിടും ഞാൻ ... ഒരു സാമൂഹിക പ്രവർത്തകനോട് കന്റോൺമെന്റ് എസ് ഐ യുടെ ഭീഷണിപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകൾ എഴുതിപ്പിടിപ്പിച്ച് കള്ളക്കേസെടുത്ത കന്റോൺമെന്റ് സബ് ഇൻസ്പെക്ടർ ഷാഫിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അന്വേഷണോദ്യാഗസ്ഥനായ കൺട്രോൾറൂം അസിസ്റ്റന്റ് കമ്മീഷണർക്കു മുന്നിൽ പരാതി നൽകിയ ശ്രീജാ നെയ്യാറ്റിൻകരയും ഷാജിയു അസ്ലമും മൊഴി നൽകിയത്.

രണ്ടു ചെറുപ്പക്കാരെ നിസാരമായൊരു പെറ്റിക്കേസിൽ നടുറോഡിലും പൊലീസ് ജീപ്പിനുള്ളിലും പൊലീസ് സ്റ്റേഷനുള്ളിലും ഇട്ട് തല്ലിച്ചതച്ചുവെന്ന് ശ്രീജയും മൊഴി നൽകി. മർദ്ദനത്തിനിരയായ ആ ചെറുപ്പക്കാർ വെള്ളം ചോദിച്ചപ്പോൾ മൂത്രമൊഴിച്ചു തരാമെന്നു പറഞ്ഞുകൊണ്ട് കുടിവെള്ളം പോലും നിഷേധിച്ചതുകൊടും ക്രൂരതയാണെന്ന് അവർ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ആറു ദിവസമാണ് ഇവരെ ജയിലിൽ അടച്ചത്. ആറു നാൾ കഴിഞ്ഞു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചെറുപ്പക്കാർ പൊലീസ് മർദ്ദനം സമ്മാനിച്ച കൊടിയ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആശുപത്രികളും വൈദ്യശാലകളും കയറിയിറങ്ങുന്ന അവ്സ്ഥയാണെന്നും ശ്രീജ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മിഷൻ എസ്‌ഐക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മുഖ്യമന്ത്രി , ഡി ജി പി , സിറ്റി പൊലീസ് കമ്മീഷണർ , പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി , മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ ഇടങ്ങളിൽ പരാതി നൽകിയിട്ടുണ്ട് .അന്വേഷണം നടന്നു വരുന്നു. എസ്‌ഐ ഷാഫിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇതില് പ്രധാന ആവശ്യം. ഡ്രൈവിങ്ങിനിടെ മൊബൈലിൽ സംസാരിച്ചു എന്നാരോപിച്ചാണ് പൊലീസ് പൊതുനിരത്തിലിട്ട് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചത്. വെൽവെയർ പാർട്ടി പ്രവർത്തകരായ ഷാജി അട്ടക്കുളങ്ങര, അസ്ലം എന്നിവരെയാണ് പൊലീസ് ആക്രമിച്ചത്. മൊബൈലിൽ സംസാരിച്ചതിന് ആയിരം രൂപ പിഴയടയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ പണം കയ്യിലില്ലെന്നും രസീത് നൽകിയാൽ പിന്നീട് അടയ്ക്കാം എന്ന് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല.

സ്ഥലത്ത് ആളുകൾ കൂടുകയും പൊലീസിനെ ചോദ്യം ചെയ്യുകയും ചെയ്തു. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടല്ലോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് വേറെ പണി നോക്കാൻ പറ എന്നാണ് ഒരു പൊലീസുകാരൻ മറുപടി നൽകിയത് എന്ന് നാട്ടുകാർ പറയുന്നു. പിഴയായ 1000 രൂപ നാട്ടുകാർ പിരിവിട്ട് നൽകാമെന്ന് പറഞ്ഞതും പൊലീസ് അംഗീകരിച്ചില്ല. ഷാജിയേയും അസ്ലമിനേയും വസ്ത്രം വലിച്ച് കീറിയും ലാത്തി കൊണ്ട് മർദിച്ചുമാണ് പൊലീസ് ജീപ്പിൽ കയറ്റുകയും ചെയ്തു.

പൊലീസ് ജീപ്പിനകത്തിട്ടും യുവാക്കളെ ക്രൂരമായി മർദിക്കുകയുണ്ടായി. ഇരുവരും പൊതുപ്രവർത്തകരാണ് എന്ന് അറിഞ്ഞിട്ടും പൊലീസ് മര്യാദ കാട്ടിയില്ല എന്നാണ് ആക്ഷേപം. നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ പൊലീസുകാർ അവർക്ക് നേരെയും ലാത്തി വീശി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ചും ഷാജിക്കും അസ്ലമിനും മർദനമേറ്റിട്ടുണ്ട്. എന്നാൽ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കുകയാണ് അധികൃതർ ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP