Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എസ്എൻഡിപി യോഗത്തിന്റെ പ്രതിഷേധത്തിലും ഇനി ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്ന മുന്നറിയിപ്പിലും കാര്യങ്ങൾ ഒതുങ്ങില്ല; ഈഴവരെ തെണ്ടികൾ എന്ന് വിളിച്ച് അപമാനിച്ച പിസി ജോർജ് എംഎൽഎയ്ക്ക് എതിരെ മത-സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി; 153 എ വകുപ്പ് ചുമത്തണമെന്ന ആവശ്യം പൊലീസ് പരിഗണിച്ചാൽ പൂഞ്ഞാർ എംഎൽഎയ്ക്ക് മേൽ ചുമത്തുക ജാമ്യമില്ലാ കുറ്റം

എസ്എൻഡിപി യോഗത്തിന്റെ പ്രതിഷേധത്തിലും ഇനി ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്ന മുന്നറിയിപ്പിലും കാര്യങ്ങൾ ഒതുങ്ങില്ല; ഈഴവരെ തെണ്ടികൾ എന്ന് വിളിച്ച് അപമാനിച്ച പിസി ജോർജ് എംഎൽഎയ്ക്ക് എതിരെ മത-സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി; 153 എ വകുപ്പ് ചുമത്തണമെന്ന ആവശ്യം പൊലീസ് പരിഗണിച്ചാൽ പൂഞ്ഞാർ എംഎൽഎയ്ക്ക് മേൽ ചുമത്തുക ജാമ്യമില്ലാ കുറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീനാരായണീയർക്ക് എതിരെ ജാതീയ അധിക്ഷേപം നടത്തുകയും തെണ്ടികൾ ആണെന്ന പ്രസ്താവന നടത്തുകയും ചെയ്ത പൂഞ്ഞാർ എംഎൽഎയ്‌ക്കെതിരെ മത-സമുദായ സ്പർധ വളർത്താൻ ശ്രമിച്ചതിന് 153എ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പരാതി. ഈഴവ, നായർ, ബ്രാഹ്മണ, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള മത സമുദായങ്ങളിൽ പെട്ടവർ തെണ്ടികൾ ആണെന്ന് പി സി ജോർജ് ചാനലിലൂടെ പ്രസ്താവിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. പൊതുപ്രവർത്തനായ തിരുവനന്തപുരം കിള്ളിപ്പാലത്തെ ടിഎസ് ആഷിഷ് ആണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

ഇതോടെ ഇത്തരം മതസ്പർധ വളർത്തുന്ന പ്രയോഗം നടത്തിയെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിൽ മാതൃഭൂമി ന്യൂസ് അവതാരകൻ വേണു ബാലകൃഷ്ണന് എതിരെ പോലും കേസെടുത്ത പൊലീസ് പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് എതിരെയും സമാന പരാതിയിൽ കേസെടുക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കോട്ടയം ഒളയനാട് സ്‌കൂളിലെ പിടിഎ മീറ്റിംഗുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇത്തരത്തിൽ മത സാമുദായിക സ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയതെന്നും ഇത് സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

ഈഴവ സമുദായത്തിൽ പെട്ട സ്‌കൂൾ മാനേജ്‌മെന്റുമായി തെറ്റിയതോടെയാണ് എംഎൽഎ മോശം പ്രയോഗവുമായി ഇറങ്ങിയത്. മതസ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പിസി ജോർജ് ഈ പ്രസ്താവന നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളും മത സാമുദായിക സംഘടനകളും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതിൽ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ട്. അതിനാൽ എംഎൽഎയ്‌ക്കെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുക്കണം - ഡിജിപിക്ക് നൽകിയ പരാതിയിൽ ആശിഷ് പറയുന്നു.

ഈ മാസം 12നാണ് സ്‌കൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ പ്രതികരിക്കവെ എംഎൽഎയിൽ നിന്ന് മോശം പരാമർശം ഉണ്ടായതോടെ എസ്എൻഡിപി യോഗം പ്രവർത്തകർ വലിയ പ്രതിഷേധമാർച്ച് എംഎൽഎയുടെ ഈരാറ്റുപേട്ടയിലെ വീടിന് നേരെ പ്രകടനം നടത്തിയിരുന്നു. മേലിൽ ഇത്തരം പരാമർശം ആവർത്തിച്ചാൽ പിസി ജോർജിനെ വീട്ടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും ഈഴവർ തെണ്ടികളാണെങ്കിൽ ആ ഈഴവരുടെ വീടുകളിൽ വോട്ടുചോദിച്ച് എത്തിയ പിസി ജോർജ് പരമതെണ്ടിയാണെന്നും വ്യക്തമാക്കിയായിരുന്നു യോഗം നേതാക്കളുടെ പ്രസംഗങ്ങളും.

തനിക്ക് തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്ന പിസി ജോർജ് ഇതോടെ വലിയ വിവാദത്തിലാണ് അകപ്പെട്ടത്. നാടാർ സമുദായത്തേയും അതിന് പിന്നാലെ ദളിത് സമുദായത്തേയും അപമാനിച്ചുവെന്ന ആക്ഷേപം വരികയും അതെല്ലാം നാക്കുപിഴയെന്ന മട്ടിൽ പറഞ്ഞും ക്ഷമ പറഞ്ഞും എഎൽഎ ഒതുക്കി തീർക്കുകയും ചെയ്തെങ്കിലും ഇപ്പോൾ ശ്രീനാരായണീയരെ അപമാനിക്കുന്ന തരത്തിൽ നടത്തിയ തെണ്ടി... ചെറ്റ പ്രയോഗം വലിയ ചർച്ചയാവുകയും വൻ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു. ഇതിന്റെ പേരിൽ പൊലീസിൽ പരാതി കൂടി എത്തിയതോടെ ഇനി ഇക്കാര്യം കേസായി മാറുമെന്നാണ് സൂചന.

എംഎൽഎയുടെ മണ്ഡലത്തിൽ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പിന്തുണയ്ക്കുന്ന ബിഡിജെഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മണ്ഡലം കൂടിയാണ് പൂഞ്ഞാർ. മനസ്സിലെ സാമുദായിക വിരോധം പ്രാദേശിക ചാനലുകളുടെ മൈക്ക് കണ്ടതോടെ വെട്ടിത്തുറന്ന് പറഞ്ഞ് വെട്ടിലാവുകയായിരുന്നു എംഎൽഎ. ഈ സംഭവത്തിന് പിന്നാലെ എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകവും തുടങ്ങി.

എംഎൽഎയുടെ മണ്ഡലത്തിൽ തന്നെ എസ്എൻഡിപി യോഗം പ്രവർത്തകർ പിന്തുണയ്ക്കുന്ന ബിഡിജെഎസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ച വച്ച മണ്ഡലം കൂടിയാണ് പൂഞ്ഞാർ. ഇവിടെ കഴിഞ്ഞ ദിവസം ശ്രീനാരായണീയർക്ക് എതിരെ നടത്തിയ പരാമർശമാണ് എംഎൽഎയ്ക്ക് വിനയായത്. മനസ്സിലെ സാമുദായിക വിരോധം പ്രാദേശിക ചാനലുകളുടെ മൈക്ക് കണ്ടതോടെ വെട്ടിത്തുറന്ന് പറഞ്ഞ് വെട്ടിലായിരിക്കുകയാണ് എംഎൽഎ.

നാടാർ സമുദായാംഗങ്ങളേയും ദളിത് വിഭാഗത്തേയും അപമാനിച്ചെന്ന ആക്ഷേപത്തിൽ നിന്ന് കരകയറിയതിന് പിന്നാലെയാണ് എസ്എൻഡിപി യോഗത്തിനെ വേദനിപ്പിച്ച പ്രയോഗം പിസി നടത്തിയത്. കൂട്ടിക്കൽ ഒളയനാട് എസ്എംജി യു സ്‌കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ വിളിച്ച സ്‌കൂൾ അധികൃതരോട് പിസി ജോർജ് എംഎൽഎ പരുഷമായും വർഗീയപരമായും സംസാരിച്ചുവെന്നാരോപിച്ച് ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ രംഗത്തെത്തി. യോഗത്തിന്റെ എട്ട് യൂണിയനുകൾ ചേർന്ന് കഴിഞ്ഞ ദിവസം പിസി ജോർജിന്റെ വീട്ടിന് മുന്നിലേക്ക് മാർച്ച് നടത്തി. മേലിൽ ഇത്തരത്തിൽ ശ്രീനാരായണീയരെ അപമാനിച്ചാൽ ശക്തമായി.

ഈ മാസം അഞ്ചിന് സ്‌കൂളിൽ നിശ്ചയിച്ച യോഗവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് എംഎൽഎയേയും ക്ഷണിച്ചിരുന്നു. പ്രോഗ്രാം ഓർമ്മിപ്പിക്കുവാൻ 5ന് രാവിലെ ഫോൺ വിളിച്ച സ്‌കൂൾ അധികൃതരോട് കഴിഞ്ഞ വർഷത്തെ സ്‌കൂൾ മാഗസിനിൽ തന്റെ ചിത്രം ഉൾപ്പെടുത്താതെ ഹിന്ദുവായ വിദ്യാഭ്യാസ മന്ത്രി പ്രെഫ. സി രവീന്ദ്രനാഥിന്റെ ഫോട്ടോ ഉൾപ്പെടുത്തിയതിനെ ചൊല്ലി കയർത്തു പിസി ജോർജ്ജ് എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ പിസി ജോർജ്ജിന് ഈ ഭാഗത്തു നിന്നും വേണ്ടത്ര വോട്ടുകൾ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഈ മേഖലയെ പിസി ജോർജ്ജ് തഴയുന്നതെന്നും സ്‌കൂൾ അധികൃതർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഈഴവ സമുദായത്തെ ഒന്നടങ്കം പിസി ജോർജ്ജ് അപമാനിച്ചുവെന്ന ആക്ഷേപം ഉണ്ടായത്.

അതേസമയം, ഈഴവ സമുദായത്തെ അപമാനിച്ചുവെന്ന ആരോപണം പിസി ജോർജ് എംഎൽഎ നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും, ബിജെപി സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആണ് പിസി ജോർജിന്റെ നിലപാട്. സ്‌കൂളിൽ ഇറക്കിയ വാർഷിക പതിപ്പിൽ എംഎൽഎ. പങ്കെടുക്കുന്ന പരിപാടിയുടെ വിവരങ്ങൾ ഒളയനാട് സ്‌കൂൾ അധികൃതർ മനഃപൂർവ്വം ഒഴിവാക്കിയെന്നാണ് എംഎൽഎയുടെ ആക്ഷേപം. സ്ഥലം എം.എൽഎയായ തന്റെ ഫോട്ടോ ഉൾപ്പെടുത്താനുള്ള മര്യാദയും കാണിച്ചില്ല.

ഈഴവ സമുദായത്തിന് ഇല്ലാത്ത മനപ്രയാസമാണ് ബിജെപിക്ക്. തന്നെ മര്യാദ പഠിപ്പിക്കാൻ ബിജെപി ശ്രമിക്കണ്ട. താൻ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല. രാഷ്ട്രീയം നോക്കിയാണ് സ്‌കൂളധികൃതർ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും പരിപാടിയിൽ നിന്നും ഒഴിവാക്കി. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന രീതിയിലാണ് സ്‌കൂളിന് പേര് നൽകിയിരിക്കുന്നതെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും പിസി ജോർജ് എംഎൽഎ പറഞ്ഞു.

ഇത്തരത്തിൽ വിവാദം ശക്തമായതിന് പിന്നാലെയാണ് യോഗം പ്രവർത്തകർ പിസിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. ഇപ്പോൾ വിഷയം ശക്തമായി ഉന്നയിക്കാനാണ് യോഗത്തിന്റെ തീരുമാനം. എല്ലാ ജാതിക്കാരേയും അപമാനിക്കുന്നത് ജോർജിന്റെ സ്ഥിരം സ്വഭാവമാണെന്നും ശ്രീനാരായണീയരോട് ഈ കളി ആവർത്തിച്ചാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വിടാതെ എംഎൽഎയെ ഉപരോധിക്കുമെന്നും താക്കീത് ചെയ്തായിരുന്നു മാർച്ച്. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പി.സി ജോർജ് ഈഴവ സമുദായത്തെ അധിക്ഷേപിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് എട്ട് യൂണിയനുകൾ ചേർന്നാണ് ശക്തി തെളിയിക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഈ വിവാദ പരാമർശത്തിൽ എംഎൽഎയ്‌ക്കെതിരെ ഡിജിപിക്ക് മുന്നിലും പരാതി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP