Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണക്ക് വാക്സിൻ ഉണ്ടെന്ന് പ്രചരിപ്പിച്ചതോടെ ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ; മാധവന്റെ ക്ലിനിക്കിലെ അത്ഭുത മരുന്നിനെ കുറിച്ചറിഞ്ഞ് ഞെട്ടിയത് ആരോ​ഗ്യ വകുപ്പ് അധികൃതരും; നാല് വർഷമായി ക്ലിനിക് നടത്തിയിരുന്നത് പ്ലസ്ടു മാത്രം കൈമുതലായ മനുഷ്യൻ; അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തവും

കൊറോണക്ക് വാക്സിൻ ഉണ്ടെന്ന് പ്രചരിപ്പിച്ചതോടെ ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ; മാധവന്റെ ക്ലിനിക്കിലെ അത്ഭുത മരുന്നിനെ കുറിച്ചറിഞ്ഞ് ഞെട്ടിയത് ആരോ​ഗ്യ വകുപ്പ് അധികൃതരും; നാല് വർഷമായി ക്ലിനിക് നടത്തിയിരുന്നത് പ്ലസ്ടു മാത്രം കൈമുതലായ മനുഷ്യൻ; അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തവും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കൊവിഡ് 19ന് വാക്സിൻ എന്ന് പ്രചരിപ്പിച്ച് ചികിത്സ നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോ​ഗ്യതയുള്ളയാൾ നാല് വർഷമായി ക്ലിനിക് നടത്തി വരികയായിരുന്നു. തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയിലെ അമ്മൂരിൽ ക്ലിനിക്ക് നടത്തിയിരുന്ന ആർ. മാധവൻ (33) ആണ് പിടിയിലായത്. കോവിഡ്-19 രോഗത്തിന് മരുന്നായി വാക്‌സിൻ തന്റെ പക്കലുണ്ടെന്ന് ഇയാൾ ക്ലിനിക്കിൽ എത്തിയ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു.

ഈ വിവരം പരന്നതോടെ നിരവധി പേർ ഇവിടേക്ക് ചികിത്സ തേടിയെത്തി. കൊറോണ രോഗലക്ഷണങ്ങളായ പനി, ജലദോഷം, ചുമ എന്നിവയ്‌ക്കെല്ലാം ഇയാൾ മരുന്നു നൽകിയിരുന്നു. കൊറോണ ചികിത്സ നടക്കുന്നതായി വിവരം ലഭിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം ക്ലിനിക്കിൽ റെയ്ഡ് നടത്തി. ആ സമയത്തും അവിടെ മുപ്പതിലധികം രോഗികളുണ്ടായിരുന്നു.

പരിശോധനയിൽ മാധവൻ കാണിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾക്ക് പ്ലസ്ടു യോഗ്യത മാത്രമാണുള്ളതെന്നും തെളിഞ്ഞു. ഇയാൾ ക്ലിനിക്കിൽ ചികിത്സയ്ക്കുപയോഗിച്ചിരുന്ന മരുന്നുകൾ, സൂചികൾ, സിറിഞ്ചുകൾ തുടങ്ങിയവ അധികൃതർ പിടിച്ചെടുത്തു. റാണിപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

പ്ലസ്ടു യോഗ്യത മാത്രമുള്ള ഇയാൾ നാലു വർഷമായി പ്രദേശത്ത് ക്ലിനിക് നടത്തിവരികയായിരുന്നു. താൻ ഡോക്ടറാണ് എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് ഇയാൾ ക്ലിനിക് നടത്തിയിരുന്നത്. ഇതിനായി ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകളും പ്രദർശിപ്പിച്ചിരുന്നു. നാല് വർഷത്തിനിടയിൽ നാട്ടുകാർക്കാർക്കും മാധവന്റെ ചികിത്സയിൽ സംശയം തോന്നിയിരുന്നുമില്ല. കൊറോണ വാക്സിൻ വിതരണമാണ് ഇയാളെ കുടുക്കിയത്.

അതേസമയം, തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധിച്ച കൂടുതൽ പേരെ തിരിച്ചറിഞ്ഞു. രാജ്ത്ത് തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 110 പേരിൽ തമിഴ്‌നാട്ടിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ ഇതുവരെ 234 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ പുതിയ 110 കൊറോണ വൈറസ് പോസറ്റീവ് കേസുകൾ എല്ലാം ഡൽഹി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇതോടെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 234 ആയി ഉയർന്നു.

15 ജില്ലകളിൽ നിന്നുള്ള 110 പേർക്ക് രോഗം സ്ഥീരീകരിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരും നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണെന്നും ബീല രാജേഷ് പറഞ്ഞു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയേറെ കേസുകൾ തമിഴ്‌നാട്ടിൽ സ്ഥിരീകരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് 1500 ഓളം പേർ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവരിൽ 1131 പേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP