Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ വധിക്കാൻ ശ്രമിച്ചതിൽ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീറാണെന്ന വെളിപ്പെടുത്തിയതോടെ കേസ് അന്വേഷണം നിലച്ചു; ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത രണ്ട് പേരെ അറസ്റ്റു ചെയ്തത് ഒഴിച്ചാൽ അന്വേഷണത്തിൽ പുരോഗതിയില്ല; മൊഴി നൽകിയിട്ടും ഷംസീറിനെതിരെയും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി എടുക്കുന്നില്ല; ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സി.ഒ.ടി. നസീർ ഹൈക്കോടതിയിലേക്ക്

തന്നെ വധിക്കാൻ ശ്രമിച്ചതിൽ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീറാണെന്ന വെളിപ്പെടുത്തിയതോടെ കേസ് അന്വേഷണം നിലച്ചു; ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത രണ്ട് പേരെ അറസ്റ്റു ചെയ്തത് ഒഴിച്ചാൽ അന്വേഷണത്തിൽ പുരോഗതിയില്ല; മൊഴി നൽകിയിട്ടും ഷംസീറിനെതിരെയും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി എടുക്കുന്നില്ല; ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സി.ഒ.ടി. നസീർ ഹൈക്കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: തലശ്ശേരിയിലെ സിപിഎം വിമതൻ സിഒടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന് പങ്കുണ്ടെന്ന മൊഴി പുറത്തുവന്നതോടെ അന്വേഷണം വഴിമുട്ടി. ഇതോടെ തനിക്കെതിരായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് നസീർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സംഭവത്തിൽ തലശ്ശേരിയിലെ ജനപ്രതിനിധി ഷംസീറിന് പങ്കുണ്ടെന്നു വെളിപ്പെടുത്തിയതോടെ അന്വേഷണം നിലച്ച മട്ടാണെന്ന് നസീർ ആരോപിക്കുന്നു.

സംഭവത്തിൽ നേരിട്ടു പങ്കെടുത്ത 2 പേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണു കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്നും നസീർ പറഞ്ഞു. 18നു രാത്രിയാണ് സുഹൃത്തിന്റെ സ്‌കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന നസീറിനെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നസീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം വീട്ടിൽ കഴിയുകയാണ്.

ഗൂഢാലോചനയിൽ പങ്കാളികളായ ജനപ്രതിനിധിയുടെയും സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും പേര് കൃത്യമായി പറഞ്ഞു കൊടുത്തെങ്കിലും പേരു പറഞ്ഞിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട് സംശയാസ്പദമാണെന്നു നസീർ പറയുന്നു. രാഷ്ട്രീയ വിരോധം കാരണം നടന്ന അക്രമമായിട്ടും അന്വേഷണത്തിന് എത്തിയ പൊലീസ് തന്റെ ബിസിനസ് സംബന്ധമായ ഇടപാടുകൾ അറിയാനാണ് ഏറെ സമയം ചെലവഴിച്ചതെന്നും നസീർ പറഞ്ഞു. സംഭവം വിവാദമായതോടെ നസീറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണു പൊലീസ്.

തലശേശേരി പുതിയ ബസ്റ്റാൻഡിന് സമീപത്ത് വെച്ച്മെയ് 18ന് നടന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു.2015ൽ നസീർ പാർട്ടിയുമായി അകന്നു. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിന് ശേഷമാണ് നസീർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ ഒരുങ്ങിയ നസീർ അവസാന നിമിഷം പിന്മാറിയിരുന്നു.

സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി. സുബൈർ മുതൽ എസ്.എഫ്.ഐ, ഡി.വൈ. എഫ്.ഐ എന്നീ പോഷക സംഘടനകളിലും സി.ഒ.ടി. കുടുംബക്കാർ അംഗങ്ങളായുണ്ട്. സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുടുംബത്തിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. കൊതുകിനെ കൊല്ലാൻ തോക്കെടുക്കണോ എന്ന കോടിയേരിയുടെ പ്രയോഗമാണ് അതിന് കാരണമായത്. നസീർ വടകരയിൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ ഉയർത്തിയ മുദ്രാ വാക്യങ്ങൾ സിപിഎം. ന്റെ അപ്രീതിക്ക് കാരണമായിരുന്നു.

മാറ്റിക്കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നസീർ പ്രവർത്തനം തുടങ്ങിയത്. അക്രമരാഷ്ട്രീയത്തിനെതിരെ നസീറിന്റെ പ്രചാരണവും ശ്രദ്ധേയമായിരുന്നു. അക്രമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് നസീർ ആശയ പരമായി സിപിഎമം. നെ എതിർക്കുകയും ചെയ്തു. അക്രമരാഷ്ട്രീയത്തിനെതിരെയായിരുന്നു നസീറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യ വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP