Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനേഴുകാരിയെ ഷംസുദീനുമായി അടുപ്പത്തിലാക്കിയത് ബന്ധുവായ സ്ത്രീ; വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയപ്പോൾ കേസ് നൽകിയതിന് പിന്നാലെ മന്ത്രി ജലീലിനേയും വിവരമറിയിച്ചെന്ന് കുടുംബം; ഷംസുദ്ദീൻ അടുത്ത സുഹൃത്തായതിനാൽ ജലീൽ സഹായിച്ചില്ലെന്ന് ആരോപണവുമായി പെൺകുട്ടിയുടെ സഹോദരി; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പൊലീസ് രേഖകൾ പരിശോധിക്കാനും വെല്ലുവിളിച്ച് മന്ത്രി; വിദേശത്തേക്ക് കടന്ന ഇടത് കൗൺസിലർ ജലീലിന്റെ അടുത്ത ആളെന്ന് മുസ്ലിം ലീഗും

പതിനേഴുകാരിയെ ഷംസുദീനുമായി അടുപ്പത്തിലാക്കിയത് ബന്ധുവായ സ്ത്രീ; വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയപ്പോൾ കേസ് നൽകിയതിന് പിന്നാലെ മന്ത്രി ജലീലിനേയും വിവരമറിയിച്ചെന്ന് കുടുംബം; ഷംസുദ്ദീൻ അടുത്ത സുഹൃത്തായതിനാൽ ജലീൽ സഹായിച്ചില്ലെന്ന് ആരോപണവുമായി പെൺകുട്ടിയുടെ സഹോദരി; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും പൊലീസ് രേഖകൾ പരിശോധിക്കാനും വെല്ലുവിളിച്ച് മന്ത്രി; വിദേശത്തേക്ക് കടന്ന ഇടത് കൗൺസിലർ ജലീലിന്റെ അടുത്ത ആളെന്ന് മുസ്ലിം ലീഗും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 44കാരനായ ഇടത് കൗൺസിലർ ഷംസുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചത് മന്ത്രി കെ ടി ജലീലെന്ന് ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ചൈൽഡ് ലൈനിൽ പരാതി നൽകുകയും പിന്നീട് അത് പൊലീസ് കേസായി മാറുകയും ചെയ്തപ്പോൾ തന്നെ ഷംസുദ്ദീൻ മുങ്ങും എന്ന് ഉറപ്പായിരുന്നു. എന്നാൽ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും പൊലീസിൽ ഒന്ന് വിളിച്ച് പറഞ്ഞ് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ പോലും മന്ത്രി തയ്യാറായില്ലെന്നും ഇത് ഷംസുദ്ദീനുമായി ജലീലിന് അടുത്ത ബന്ധുള്ളത്‌കൊണ്ടാണ് എന്നുമാണ് പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നത്.

കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചെന്നും മന്ത്രി ഇടപെട്ടിരുന്നു എങ്കിൽ പൊലീസ് കുട്ടിയെ കണ്ടെത്തുമായിരുന്നെന്നും കുടുംബത്തിന്റെ മൊഴി. പ്രതിയായ ഷംസുദ്ദീൻ വളാഞ്ചേരി നഗരസഭാ ഇടത് കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമാണ്.ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. സുഹൃത്തുക്കൾ എന്നതിലുപരി കെ ടി ജലീലിന്റെ ഇടംകൈയും വലംകൈയുമാണ് ഷംസുദ്ദീൻ എന്നും കുട്ടിയുടെ സഹോദരി പറയുന്നു.

പെൺകുട്ടിയെ കാണാതായ ദിവസം മന്ത്രിയുടെ സഹായം അഭ്യർത്ഥിച്ച് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ മന്ത്രിയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടി ഉണ്ടായില്ല. ഒരു ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിനിരയായി. മന്ത്രി ഇടപെട്ടിരുന്നെങ്കിൽ പെൺകുട്ടിയെ എത്രയും വേഗത്തിൽ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നുവെന്നും സഹോദരി പറയുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കേസായതിന് പിന്നാലെ ഷംസുദ്ദിൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാൾ ഗൾഫിലേക്കോ മലേഷ്യയിലോ തായ്‌ലാൻഡിലോ ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് മന്ത്രി കെ ടി ജലീൽ. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ ടി ജലീൽ വ്യക്തമാക്കി.

പെൺകുട്ടിയുടെ മാതാപിതാക്കൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും കെ ടി ജലീൽ പറഞ്ഞു.പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്‌സിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടു പോയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈനും തുടർന്ന് പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയും നടത്തി.മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്.

പോക്‌സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. വളാഞ്ചേരി എസ്എച്ച് ഒ എസ്‌പി.സുധീരനാണ് അന്വേഷണച്ചുമതല. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. പ്രതിക്ക് പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നുവെന്നും, പിന്നീട് ഇവർ വഴിയാണ് പെൺകുട്ടിയെ ഷംസുദ്ദീൻ പരിചയപ്പെട്ടതെന്നും പറയുന്നു. പണക്കാരനായ പ്രതി ഷംസുദ്ദീൻ വിവാഹ വാഗ്ദാനത്തിൽനിന്നും പിന്മാറിയതോടെ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്‌സും, ചില വസ്തുവകകളും ഇവരുടെ പേരിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു ബന്ധുവായ സ്ത്രീ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, പല തവണ ഇത്തര്ത്തിൽ ബന്ധുവായ സ്ത്രീ പ്രതിയിൽ നിന്നും സ്വത്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇതിനെ സമ്മതിക്കാത്തതിനെ തുടർന്നാണ് പെൺകുട്ടിയെ കൊണ്ടുകേസ് കൊടുപ്പിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്,

അതേ സമയം തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെ മുൻസിപ്പൽ കൗൺസിലർ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് യു.ഡി.എഫ് വളാഞ്ചേരി മൂൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസീദ്ദിനെതിരെ പ്രതിഷേധവുമായി വെൽഫെയർ പാർട്ടിയും രംഗത്തുവന്നു, പ്രതിയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മുൻസിപ്പൽ കൗൺസിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചു,

അതേ സമയം സംഭവം കേസായതോടെ വിദേശത്തേക്ക് മുങ്ങിയ ഷംസുദ്ദീൻ മുൻസിപ്പൽ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതിനായി പാർട്ടിക്ക് വെള്ളപേപ്പറിൽ ഒപ്പിട്ടു നൽകിതായുള്ള സൂചനകൾ പാർട്ടി തലങ്ങളിൽനിന്നും ലഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാർട്ടി സ്വാധീനവും, പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാൽതന്നെ പോക്‌സോകേസിൽ ശക്തമായ വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്, പ്രതിയെ ഉടൻ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP