Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ മൊഴിയെടുത്തു; ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെയും മുൻ എംഎൽഎയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫയുടെയും മൊഴികൾ രേഖപ്പെടുത്തി; നേതാക്കളെ ചോദ്യം ചെയ്തത് അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി; സംസ്ഥാന പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ മൊഴിയെടുത്തു; ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെയും മുൻ എംഎൽഎയുടെയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫയുടെയും മൊഴികൾ രേഖപ്പെടുത്തി; നേതാക്കളെ ചോദ്യം ചെയ്തത് അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി; സംസ്ഥാന പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയയിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ മൊഴിയെടുത്തു. ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ, മുൻ എംഎ‍ൽഎ കെ.വി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കൂടാതെ, തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് അംഗവുമായ മണികണ്ഠനെ ചോദ്യം ചെയ്തു. കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം നേതാക്കളെ ചോദ്യം ചെയ്തതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസം കാസർകോട് ക്രൈംബ്രാഞ്ച് ക്യാമ്പിൽവച്ചാണ് പ്രത്യേക അന്വേഷണ സംഘം സിപിഎം നേതാക്കളെ ചോദ്യം ചെയ്തത്. കേസിന്റെ കുറ്റപത്രം സമർപ്പിക്കേണ്ട സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. പെരിയ ഇരട്ട കൊലപാതകത്തിൽ ഉദുമ എംഎ‍ൽഎ കെ. കുഞ്ഞിരാമന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.ബി മുസ്തഫയുടെ ഭീഷണി പ്രസംഗം വിവാദത്തിന് വഴിവെച്ചിരുന്നു.

ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവർ കൊല്ലപ്പെട്ടത്. സംഭവത്തിൽ സിപിഎം മുൻ പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അടക്കം 12 കേസുകളിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി വിദേശത്താണ്. അതേസമയം പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് കൊല്ലപ്പെട്ടവരുടെ മാതാപിതാക്ഖളും. അതേസമയം സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിലും അറിയിച്ചിരുന്നു.

കേസിൽ സിപിഐ.എം നേതൃത്വത്തിന് പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പീതാംബരനും അനുയായികളും ചേർന്നാണ് കൊലപാതകം നടത്തിയത്. കൊലപാതകം ആസുത്രണം ചെയ്തത് പാർട്ടിയിൽ നിന്നും പിന്തുണ ലഭിക്കാത്തതിനാലാണെന്നും പാർട്ടിയിൽ നിന്നും രാജിവെക്കുമെന്നും പീതാംബരൻ ഭീഷണി മുഴക്കിയതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

കാസർഗോട്ടെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ സിപിഐ.എം പുറത്താക്കിയിരുന്നു. പീതാംബരനെ ആക്രമിച്ച കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പീതാംബരൻ ഉൾപ്പെടെയുള്ള സിപിഐ.എം പ്രവർത്തകരിൽ നിന്നും കൃപേഷിനും ശരത് ലാലിനും ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. സിപിഐ.എം നേതാക്കൾ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതർ കൂടി ഉൾപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP