Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് എഫ് ഐക്കാരിയെ പാർട്ടി ഓഫീസിലെ ഡിവൈഎഫ് ഐ മുറിയിലെത്തിച്ചത് തന്ത്രപരമായി; ചെറുപ്പളശ്ശേരി കോളേജിലെ മാഗസീൻ ചർച്ച എത്തിയത് പീഡനത്തിലും പ്രസവത്തിലും; ചോരക്കുഞ്ഞിന്റെ അമ്മയെ തേടി പോയ പൊലീസ് യുവതിയുടെ മൊഴി കേട്ട് ഞെട്ടി; സിപിഎം ഓഫീസിലെ പീഡനം തെളിയിക്കാൻ ഏക മാർഗ്ഗം ഡിഎൻഎ പരിശോധനയും; കുട്ടി സഖാവിനെ രക്ഷിക്കാൻ തന്ത്രങ്ങളുമായി നേതാക്കളും; പാലക്കാട്ടെ തെരഞ്ഞെടുപ്പിനെ കലുഷിതമാക്കാൻ ചെറുപ്പളശ്ശേരി ഏര്യാ കമ്മറ്റി ഓഫീസിലെ പീഡനവും

എസ് എഫ് ഐക്കാരിയെ പാർട്ടി ഓഫീസിലെ ഡിവൈഎഫ് ഐ മുറിയിലെത്തിച്ചത് തന്ത്രപരമായി; ചെറുപ്പളശ്ശേരി കോളേജിലെ മാഗസീൻ ചർച്ച എത്തിയത് പീഡനത്തിലും പ്രസവത്തിലും; ചോരക്കുഞ്ഞിന്റെ അമ്മയെ തേടി പോയ പൊലീസ് യുവതിയുടെ മൊഴി കേട്ട് ഞെട്ടി; സിപിഎം ഓഫീസിലെ പീഡനം തെളിയിക്കാൻ ഏക മാർഗ്ഗം ഡിഎൻഎ പരിശോധനയും; കുട്ടി സഖാവിനെ രക്ഷിക്കാൻ തന്ത്രങ്ങളുമായി നേതാക്കളും; പാലക്കാട്ടെ തെരഞ്ഞെടുപ്പിനെ കലുഷിതമാക്കാൻ ചെറുപ്പളശ്ശേരി ഏര്യാ കമ്മറ്റി ഓഫീസിലെ പീഡനവും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മിനെ വെട്ടിലാക്കി പുതിയ പീഡനാരോപണം. പികെ ശശിക്കെതിരായ പീഡന പരാതിയിൽ കഷ്ടിച്ചാണ് പാർട്ടി രക്ഷപ്പെടൽ നടത്തിയത്. അന്ന് യുവതിയുടെ പരാതി പൊലീസിൽ എത്താത്തതായിരുന്നു ഇതിന് വഴിയൊരുക്കിയത്. എന്നാൽ ഇപ്പോൾ പീഡനം പ്രസവത്തിലെത്തുകയാണ്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് സിപിഎമ്മിന് തലവേദനയായി മാറുന്നത്യ

പാർട്ടി ഓഫീസിൽ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗർഭിണിയായത് എന്ന് യുവതി പൊലീസിന് പരാതി നൽകി. യുവജനസംഘടനയിൽ ഒപ്പം പ്രവർത്തിച്ചിരുന്ന ആളിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അതേസമയം പരാതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള വെറും പ്രഹസനമെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാൽ വിഷയം ആളികത്തിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. പികെ ശശിക്കെതിരായ പീഡനത്തിലും പാർട്ടി ഓഫീസ് പ്രതിസ്ഥാനത്തായിരുന്നു. ഡിവൈഎഫ്ഐ നേതാവായ യുവതിയെ പാർട്ടി ഓഫീസിൽ വച്ച് ശശി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഇതിനും മേലെ പോകുന്നതാണ് പുതിയ വിവാദം.

ചോരക്കുഞ്ഞിനെ കണ്ടെത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവാണുണ്ടായത്. കുട്ടിയുടെ അമ്മയെ കണ്ടെത്തിയതോടെയാണ് പുതിയ ദിശയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. പെൺകുട്ടിയുടെ പരാതിയിൽ മങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കേ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിന്റെ അമ്മയായ യുവതിയെ കണ്ടെത്തി. ഇതോടെയാണ് പീഡനം സംബന്ധിച്ചു മൊഴി നൽകിയത്. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഓഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു.

അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാൽ, യുവതിയുടെ വീട്ടിൽ താൻ പോയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണു സൂചന. പാർട്ടി ഓഫിസിൽ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും പറയുന്നു. കുട്ടിയുടെ ഡിഎൻഎ പരിശോധനയിലൂടെ അച്ഛനെ തെളിയിക്കാനാകും. എന്നാൽ ഇത്തരത്തിൽ കാര്യങ്ങൾ പോകാതെ കേസ് ഒതുക്കാനാണ് നീക്കം. ഡിഎൻഎ പരിശോധനയിലൂടെ അച്ചനെ കണ്ടെത്തിയാൽ അത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കും. അതിനിടെ പെൺകുട്ടിയെ യുവാവുമായി വിവാഹം കഴിപ്പിക്കാനും നീക്കമുണ്ട്.

തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP