1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

അക്രമിച്ചത് സിപിഎം തന്നെയെന്ന് സി.ഒ.ടി നസീർ; സിപിഎമ്മിനെതിരെ മൊഴി നൽകിയിട്ടില്ലെന്ന പി ജയരാജന്റെ വാദം പൊളിയുന്നു; മൊഴിയെടുക്കാൻ പോലും വരാതെ പൊലീസ് ശ്രമിക്കുന്നത് മൂന്ന് പേരുടെ അറസ്റ്റിൽ കേസ് ഒത്തുതീർപ്പാക്കാൻ; വെട്ടിയത് മൂന്ന് യുവാക്കൾ ചേർന്ന്; തെരഞ്ഞെടുപ്പ് മുതൽ തന്നെ നോട്ടമിട്ടിരുന്നുവെന്നും അക്രമം പ്രതീക്ഷിച്ചിരുന്നുവെന്നും മുൻ സിപിഎം നേതാവ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നതരെന്നും നസീർ

May 22, 2019 | 01:07 PM IST | Permalink



അക്രമിച്ചത് സിപിഎം തന്നെയെന്ന് സി.ഒ.ടി നസീർ; സിപിഎമ്മിനെതിരെ മൊഴി നൽകിയിട്ടില്ലെന്ന പി ജയരാജന്റെ വാദം പൊളിയുന്നു; മൊഴിയെടുക്കാൻ പോലും വരാതെ പൊലീസ് ശ്രമിക്കുന്നത് മൂന്ന് പേരുടെ അറസ്റ്റിൽ കേസ് ഒത്തുതീർപ്പാക്കാൻ; വെട്ടിയത് മൂന്ന് യുവാക്കൾ ചേർന്ന്; തെരഞ്ഞെടുപ്പ് മുതൽ തന്നെ നോട്ടമിട്ടിരുന്നുവെന്നും അക്രമം പ്രതീക്ഷിച്ചിരുന്നുവെന്നും മുൻ സിപിഎം നേതാവ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നതരെന്നും നസീർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് സിപിഎം തന്നെയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ സി.ഒ.ടി നസീർ. ഇതോടെ പാർട്ടിക്ക് പങ്കില്ല എന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ വാദത്തേയും തള്ളുകയാണ് നസീർ. പാർട്ടി അന്വേഷിക്കുമെന്ന് തന്നെ സന്ദർശിച്ച പി ജയരാജൻ ഉറപ്പ് നൽകിയെന്നും നസീർ പറഞ്ഞു. എന്നാൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് കേസൊതുക്കാൻ പൊലീസ് നീക്കമെന്നും നസീർ ആരോപിച്ചു. തന്നെ അക്രമിക്കുന്നതിന് വളരെ കാലമായി സിപിഎം ഗൂഢാലോചന നടത്തുന്നുണ്ടെന്നും നസീർ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നസീർ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് കേസ് ഒതുക്കി തീർക്കാൻ ആണ് നീക്കം നടക്കുന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യം അവസാനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചെയ്യിപ്പിച്ചത് സിപിഎമ്മിലെ ഉന്നതരാണ്. അവർക്ക് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും ഈ വ്യവസ്ഥയാണ് മാറേണ്ടതെന്നും നസീർ പറയുന്നു. ഇത്തരത്തിൽ അക്രമം നടത്താൻ ഉത്തരവ് ഇടുന്നവരെ പുറത്തുകൊണ്ട് വന്നില്ലെങ്കിൽ പക്ഷേ ഈ പരിപാടി തുടർന്ന് കൊണ്ടിരിക്കും എന്നും അദ്ദേഹം പറയുന്നു.

അക്രമം നടത്താനായി യുവാക്കളാണ് കൂടുതൽ എത്തുന്നത്. അത് തടയപ്പെടണം, തന്നെ അക്രമിച്ചത് 30 വയസ്സിന് താഴെയുള്ളവരാണ് എന്നും നസീർ പറയുന്നു. സിപിഎം പ്രവർത്തകനായ നസീർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. തന്നെ ആക്രമിച്ചത് സിപിഎമ്മുകാരാണന്ന് താൻ മൊഴി നൽകിയിട്ടില്ലന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ പറഞ്ഞുവെന്ന അവകാശവാദവുമായി പി. ജയരാജൻ രംഗത്ത് വന്നിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ചതിനുശേഷമായിരുന്നു പി.ജയരാജൻ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് നസീറിനെ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നസീർ അപകടനില തരണം ചെയ്തു. മുൻപ് യുഡിഎഫ് ഭരണ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീർ.

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോൺഗ്രസും ആർഎംപിയും കുറ്റപ്പെടുത്തി. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. എന്നാൽ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

വടകരയിൽ വെട്ടേറ്റ സിപിഎം വിമത സ്ഥാനാർത്ഥിയും മുൻ ഡിവൈഎഫ്ഐ നേതാവുമായ സിഒടി നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെ. വടകരയിൽ ജയരാജനെതിരെ വിമതനായതോടെ പാർട്ടിക്ക് അത് പൊറുക്കാനാവാത്ത തെറ്റായി. മറ്റൊരു ഒഞ്ചിയം ആവർത്തിക്കുമെന്ന ഭയം പാർട്ടിയെ പിടികൂടിയതായി വേണം സംശയിക്കണം. ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓർമ്മിപ്പിക്കും വിധമുള്ള ആക്രമണം. തലയ്ക്കും വയറിനും കൈകാലുകൾക്കുമാണു പരുക്ക്. സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടർ ഇടിച്ചിട്ടു.

സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന സിഒടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോൾ' 'മാറ്റി കുത്തിയാൽ മാറ്റം കാണാം എന്നതായിരുന്നു പ്രചരണ വാക്യം.തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയപ്പോൾ, നിരവധിപേർ അതു ശരിയാണോയെന്നാരാഞ്ഞ് വിളിച്ചിരുന്നെന്ന യതീഷ് ചന്ദ്രയുടെ പരാമർശം എഡിജിപിയെ പ്രകോപിപ്പിച്ചു; അക്കാര്യം അതന്വേഷിച്ച തന്നോടാണു തിരക്കേണ്ടതെന്നു തൃശൂർ കമ്മീഷണറുടെ വിമർശനത്തിന് താക്കീത് രൂപത്തിൽ മറപടി നൽകി സന്ധ്യയും; സ്മാർട്ട് ഫോണിൽ കളിച്ചും സാമൂഹികമാധ്യമങ്ങളിൽ കണ്ണുനട്ടും സമയം കൊല്ലുന്ന ഐപിഎസുകാർക്ക് ബെഹ്‌റയുടെ വിമർശനം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം സാക്ഷിയായത് വാക്കേറ്റത്തിനും ഉപദേശത്തിനും
യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ
തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിരിക്കും..: ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പിസി ജോർജിനെ തേച്ച് ബിജെപി നേതൃത്വം; പാലായിൽ മാണിയുടെ സ്ഥാനാർത്ഥിക്കെതിരെ മകനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം മുളയിലേ നുള്ളി; പാലയടക്കം അഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ അരൂർ ബിഡിജെഎസിന്; ജോർജിന് സകലയിടങ്ങളിലും വമ്പൻ തിരിച്ചടി; മുസ്ലീങ്ങൾക്കെതിരെ പറഞ്ഞതിന്റെ പേരിൽ സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാനാവാത്ത പൂഞ്ഞാർ എംഎൽഎ വീണ്ടും പെട്ടു
അധ്യക്ഷനില്ലാതെ 50 ദിവസം പൂർത്തിയാക്കി കോൺഗ്രസ്; കർണ്ണാടകയിലെ പ്രതിസന്ധി നേരിട്ടത് ഡികെ ശിവകുമാർ എന്ന ഒറ്റയാൻ; മധ്യപ്രദേശിലും രാജസ്ഥാനിലും പിടിവിട്ടാൽ രക്ഷിക്കാൻ ആരുമില്ല; ലോക്‌സഭയിൽ ചർച്ചക്കെത്തുന്ന വിഷയങ്ങളിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പോലും സമവായമില്ല; എൻ ഐ എ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കണോ എതിർക്കണോ എന്നറിയാതെ നട്ടം തിരിഞ്ഞ് എംപിമാർ; ആന്റോ ആന്റണിയും മുരളീധരനും സ്ഥലം കാലിയാക്കിയത് വൻ വിവാദത്തിലേക്ക്
ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്നത് വിസ്മയകരമായി; ബ്രാഹ്മണർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലാത്ത കാലത്ത് തമിഴ് മക്കളെ തന്റെ ദോശക്കല്ലിനു ചുറ്റും കൊണ്ടു വന്നിരുത്തിയ പിന്നോക്ക ജാതിക്കാരൻ; 'അണ്ണാച്ചി' വളർന്നത് അലാവുദീൻ കഥകളേക്കാൾ വിസ്മയകരം; മൂന്നാം കെട്ടിന് തുനിഞ്ഞ് രാജഗോപാൽ കൊലയാളിയായി; ഓക്സിജൻ മാസ്‌കും തന്ത്രമാക്കി വീണ്ടും രക്ഷപ്പെടൽ; ശരവണ ഭവൻ ഉടമയായ 'ദോശരാജാവ്' ജയിൽവാസമൊഴിവാക്കാൻ ശരണം തേടുന്നത് വെന്റിലേറ്ററിൽ  
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി