Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കാമുകനൊപ്പം കഴിയാൻ ഭർത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷൻ: കാമുകനും സംഘവും ചേർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു; ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്; കൂത്താട്ടുകുളത്ത് ഭാര്യയും കാമുകനും അടക്കം നാലംഗ സംഘം പിടിയിൽ

കാമുകനൊപ്പം കഴിയാൻ ഭർത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷൻ: കാമുകനും സംഘവും ചേർന്ന് ഭർത്താവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു; ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച്; കൂത്താട്ടുകുളത്ത് ഭാര്യയും കാമുകനും അടക്കം നാലംഗ സംഘം പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൂത്താട്ടുകുളം: കാമൂകനൊപ്പം കഴിയാൻ വേണ്ടി ഭർത്താവിനെതിരെ ഭാര്യയുടെ ക്വട്ടേഷൻ. കാമുകനും കൂട്ടാളികൾക്കും തന്നെയാണ് ക്വട്ടേഷൻ നൽകിയത്. പൊലീസ് ചമഞ്ഞായിരുന്നു തട്ടിക്കൊണ്ടുപോകൽ. മണ്ണത്തൂർ ബലിക്കുളത്തിൽ സുരേഷാണ് (36) ക്രൂരമർദനത്തിന് ഇരയായത്. ഭാര്യ നിഷയുടെ കാമുകൻ പ്രജീഷ് അടങ്ങുന്ന നാലംഗ സംഘമാണ് സുരേഷിനെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ചത്. സംഘത്തെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ക്വട്ടേഷൻ നൽകിയത് അനുസരിച്ചാണ് സംഘം അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സുരേഷിന്റെ ഭാര്യ നിഷ (26), കൂത്താട്ടുകുളം ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കളപ്പുരയ്ക്കൽ പ്രജീഷ് (32), സുഹൃത്തുക്കളായ കടനാട് ചെറുപുറത്ത് ജസ്സിൻ (28), ഒലിയപ്പുറം നിരപ്പിൽ നിബിൻ (32) എന്നിവരെ സ്റ്റേഷൻ ഇൻസ്‌പെക്ടർ യു. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

കൂട്ടുപ്രതി തിരുമാറാടി ടാഗോർ കോളനിയിൽ താമസിക്കുന്ന ലോറൻസ് (40) ഒളിവിലാണ്. നിഷയും പ്രജീഷും അടുപ്പത്തിലായിരുന്നു. ഭർത്താവിനെ അകറ്റുക എന്ന ലക്ഷ്യത്തിലാണ് ഭാര്യ നിഷ ക്വട്ടേഷൻ കൊടുത്തത്. സുരേഷിനെ മർദിച്ച് അവശനാക്കിയ ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 5നു വൈകിട്ട് 5.30നു പൊലീസ് എന്നു പരിചയപ്പെടുത്തി ജസ്സിനും, പ്രദീഷും ചേർന്നു സുരേഷിനെ പ്രജീഷിന്റെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു. നിബിനും ലോറൻസും വഴിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. സുരേഷിനെ സംഘം വായിൽ തുണി തിരുകി രാത്രി മുഴുവൻ മർദിച്ചെന്നാണു കേസ്.

ഇയാളെ പിറ്റേന്നു പകൽ മീങ്കുന്നം പെട്രോൾ പമ്പിനു സമീപം വഴിയിൽ ഉപേക്ഷിച്ചു സംഘം കടന്നു കളഞ്ഞു. കുറെ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത സുരേഷ് ഭയന്ന് ഇക്കാലമത്രയും സുഹൃത്തിന്റെ വർക്ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്നു. സുരേഷിനെ കാണാനില്ലെന്നു കാണിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.ദമ്പതികൾക്ക് ഏഴുവയസുള്ള മകനുണ്ട്. കുട്ടിയെ പൊലീസ് സുരേഷിന്റെ സംരക്ഷണയിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP