Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവവധുവിനെ 48കാരിയാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും; വിവാഹ പരസ്യചിത്രം വെച്ച് അപവാദ പ്രചാരണം നടത്തിയവർക്കെതിരെ ഏതറ്റം വരേയും പോകുമെന്നുറച്ച് നവദമ്പതികൾ; അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

നവവധുവിനെ 48കാരിയാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും; വിവാഹ പരസ്യചിത്രം വെച്ച് അപവാദ പ്രചാരണം നടത്തിയവർക്കെതിരെ ഏതറ്റം വരേയും പോകുമെന്നുറച്ച് നവദമ്പതികൾ; അപകീർത്തിപ്പെടുത്തും വിധം ചിത്രങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: നവദമ്പതികളെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് വിവാഹിതരായ ചെറുപുഴയിലെ അനൂപിനും ജുബിക്കുമെതിരെയായിരുന്നു വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രായവും ബോഡിഷെയിമിങ്ങും നിറഞ്ഞ മെസേജുകളും ട്രോളുകളും പ്രചരിച്ചത്. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപഴ പാറത്താഴ ഹൗസിലെ അനൂപിന്റേയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പൻ തൊട്ടി തോട്ടുങ്കര സ്വദേശി ജുബിയുടേയും വിവാഹദിവസം പത്രത്തിൽ വന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ അവമതിപ്പുണ്ടാകും വിധം പ്രചരിച്ചത്. വിവാഹശേഷം ഇരുവരും കുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്ന ഫോട്ടോ ചേർത്ത് അതിരു കടന്ന അപമാനിക്കലും നടന്നു. ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസിലും പരാതി നൽകി മനോവൈഷമ്യത്തിൽ കഴിയുകയായിരുന്നു നവദമ്പതികൾ.

പുലിക്കുരുമ്പയിലെ വിദേശത്തുള്ള രണ്ട് വാട്സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രീകണ്ഠാപുരം പൊലീസ് തീരുമാനിച്ചത്. ശ്രീകണ്ഠാപുരം നഗരത്തിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിന്റേയും പുലിക്കുരുമ്പയിലെ വാട്സാപ്പ് ഗ്രൂപ്പിന്റേയും പേരാണ് ദമ്പതികൾ പരാതിയിൽ നൽകിയിരുന്നത്. ഇതിൽ ശ്രീകണ്ഠാപുരത്തെ വാട്സാപ്പ് ഗ്രൂപ്പ് അഡ്‌മിന്മാരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് ഗ്രൂപ്പിലും പോസ്റ്റ് ചെയ്തവർക്കെതിരേയും പൊലീസ് നടപടിയുണ്ടാകും. ഈ കേസിൽ ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. എന്നാൽ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ പൊലീസ് സൈബർ സെൽ പരിശോധിച്ചു വരികയാണ്.

സംസ്ഥാനത്തെ നൂറുക്കണക്കിനാളുകൾ പോസ്റ്റ് ഷെയർ ചെയ്തതിനാൽ എല്ലാവരുടേയും പേരിൽ കേസെടുക്കുന്നത് കേസ് ദുർബലമാകാൻ സാധ്യതയുണ്ട്. അതിനാൽ പരാതി നൽകിയ ഗ്രൂപ്പിലുള്ളവരുടെ മാത്രം പേരിൽ കേസെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആളുകളുടെ മാനിസികാവസ്ഥയും സ്വകാര്യതയും പരിഗണിക്കാതെ ആരോ ഒരാൾ തുടങ്ങിവച്ചതാണ് നവ ദമ്പതികളെ അപമാനിക്കൽ. വിവാഹം വളരെ പെട്ടാന്നായതിനാൽ അധികം പേരെയൊന്നും ക്ഷണിച്ചിരുന്നില്ല. അതിനാലാണ് വിവാഹപരസ്യം നൽകിയത്. ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേർത്താണ് ദുഷ്പ്രചരണം നടത്തിയത്.

നാല് വർഷം മുമ്പാണ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ജുബി ഒന്നാം റോങ്കോടെ പാസായത്. 27 വയസ്സുള്ള ജുബിയെ ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. അല്പം തടിച്ച ശരീര പ്രകൃതിയായ ജുബിയെ 48 വയസ്സുള്ള വധുവിന് 28 കാരൻ വരൻ എന്നൊക്കെ പ്രചരിപ്പിച്ച് സമൂഹ മാധ്യമത്തിലൂടെ അപമാനിക്കൽ അരങ്ങേറിയത്. എന്നാൽ ഇതൊന്നും കണ്ട് കരഞ്ഞ് തളർന്നിരിക്കാൻ നവദമ്പതികൾ തയ്യാറല്ല. അപവാദ പ്രചാരണം നടത്തിയവർക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്നുറച്ച് പോരാടുകയാണവർ. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP