Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ സ്ഥലത്തെത്തുമ്പോഴും ആൾ അവിടില്ല എന്നറിഞ്ഞപ്പോഴും തളർന്നില്ല; ഭക്ഷണം പോലും വകവയ്ക്കാതെ ബാങ്ക് അക്കൗണ്ടുകൾ തപ്പി ഇറങ്ങി കണ്ടെത്തിയത് നിരവധി ബ്രാഞ്ചുകൾ; വ്യാജ വിലാസങ്ങളിൽ എടുത്ത അക്കൗണ്ട് നമ്പറുകൾ വല്ലാതെ വലച്ചെങ്കിലും പിടിവള്ളിയായത് മൂത്തൂറ്റ് ഫിനാൻസിന്റെ മെസ്സേജുകൾ; തിരുവനന്തപുരം സൈബർ ക്രൈം ഇൻസ്പെക്ടർ പി.ബി വിനോദും സംഘവും കൊൽക്കത്തയിലെത്തി ഓൺ ലൈൻ തട്ടിപ്പ് പ്രതിയെ പിടികൂടിയത് ഒരാഴ്ചത്തെ ദുരിത പർവ്വം താണ്ടി

ഓരോ സ്ഥലത്തെത്തുമ്പോഴും ആൾ അവിടില്ല എന്നറിഞ്ഞപ്പോഴും തളർന്നില്ല; ഭക്ഷണം പോലും വകവയ്ക്കാതെ ബാങ്ക് അക്കൗണ്ടുകൾ തപ്പി ഇറങ്ങി കണ്ടെത്തിയത് നിരവധി ബ്രാഞ്ചുകൾ; വ്യാജ വിലാസങ്ങളിൽ എടുത്ത അക്കൗണ്ട് നമ്പറുകൾ വല്ലാതെ വലച്ചെങ്കിലും പിടിവള്ളിയായത് മൂത്തൂറ്റ് ഫിനാൻസിന്റെ മെസ്സേജുകൾ; തിരുവനന്തപുരം സൈബർ ക്രൈം ഇൻസ്പെക്ടർ പി.ബി വിനോദും സംഘവും കൊൽക്കത്തയിലെത്തി ഓൺ ലൈൻ തട്ടിപ്പ് പ്രതിയെ പിടികൂടിയത് ഒരാഴ്ചത്തെ ദുരിത പർവ്വം താണ്ടി

ആർ പീയൂഷ്

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ പണം കവർന്ന ഇതരസംസ്ഥാന കുറ്റവാളിയെ സൈബർ പൊലീസ് പിടികൂടിയത് ഒരാഴ്‌ച്ചത്തെ കഠിന പ്രയത്നത്തിനൊടുവിൽ. പ്രതിയുടെ അക്കൗണ്ട് നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിലെ വിവിധ ഗ്രാമങ്ങളിലുള്ള മേൽവിലാസങ്ങളാണ് ലഭിച്ചത്. ബഡ്ജ് ബഡ്ജ്, ബേട്ടാ നഗർ എന്നീ ഗ്രാമങ്ങളിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി വിനോദും സംഘവും എത്തി അന്വേഷണം നടത്തിയപ്പോൾ അങ്ങനെയൊരു മേൽവിലാസവും ഇല്ല എന്ന വിവരമാണ് കിട്ടിയത്.

ഇത്ര ദൂരം താണ്ടി വന്നിട്ട് അങ്ങനെ വെറുതെ പോവില്ല എന്ന് ഉദ്യോഗസ്ഥർ ഒന്നടങ്കം തീരുമാനിച്ചു. ഇൻസ്പെക്ടർ വിനോദ് സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഇയാൾ ബാങ്കുകളിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരുകളുടെ വിവരങ്ങൾ ശേഖരിച്ചു. സിമ്മുകൾ ഉപയോഗ ശേഷം മാറ്റിയിടുന്നത് ഒരു മൊബൈലിൽ തന്നെയാണെന്ന് തെളിഞ്ഞു. തുടർന്ന് ആ മൊബൈലിന്റെ ഇ.എം.ഐ നമ്പർ വച്ച് പരിശോധന തുടങ്ങി. അതേ ഇ.എം.ഐ നമ്പർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈലിലേക്ക് ഒരു ബാങ്കിന്റെ എസ്.എം.എസ് വരുന്നത് സൈബർ സെൽ കണ്ടെത്തി.

മുത്തൂറ്റ് ബാങ്കിന്റെ ഒരു ശാഖയിൽ നിന്നുമാണ് സന്ദേശമെന്ന വിവരം കിട്ടി. തുടർന്ന് മൂത്തൂറ്റ് കോർപ്പറേറ്റ് ഓഫസുമായി ബന്ധപ്പെട്ട് സന്ദേശത്തിന്റെ വിവരം എടുത്തപ്പോഴാണ് പൈയ്കാ പാറ എന്ന ഗ്രാമത്തിലുള്ള അമിത് ഭട്ടാചാർജി എന്നയാളുടെ പേരിൽ വച്ചിരിക്കുന്ന ഗോൾഡ് ലോണിന്റെ സന്ദേശമാണ് അതെന്ന് അറിയുന്നത്. അവിടെ നിന്നും ലഭിച്ച മേൽവിലാസം അന്വേഷിച്ച് എത്തിയപ്പോഴാണ് കൊൽക്കത്തയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പൈയ്കാ പാറ എന്ന ഗ്രാമത്തിൽനിന്നും തട്ടിപ്പുകാരൻ അമിത് ഭട്ടാചാർജിയെ പിടികൂടിയത്.

അഞ്ചുതെങ്ങ് സ്വദേശിയായ സ്ത്രീയോട് ഒരു ലക്ഷം ഡോളർ സമ്മാനം ലഭിച്ചതായി ഫോൺ വഴി അറിയിക്കുകയും തുക അക്കൗണ്ടിലേക്കു മാറ്റാനുള്ള പ്രോസസിങ് ചാർജിനും മറ്റുമെന്ന പേരിൽ 8.5 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. പല അക്കൗണ്ടുകളിലേക്കാണു തുക നിക്ഷേപിക്കാൻ ഇയാൾ നിർദ്ധേശിച്ചത്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗാളിലെ ഗ്രാമത്തിൽ ഉണ്ടെന്നു വ്യക്തമായത്. ഇയാൾ ഉപയോഗിക്കുന്ന നമ്പരുകളെല്ലാം ബംഗാൾ ലൊക്കേഷനാണ് കാണിച്ചിരുന്നത്. അങ്ങനെയാണ് സൈബർ പൊലീസ് ബംഘാളിലേക്ക് തിരിച്ചത്.ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നു സമാനമായ നിരവധി വഞ്ചനക്കേസുകൾ നടത്തിയതായി വ്യക്തമായി. ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ളയാളാണ് പിടിയിലായ അമിത് ഭട്ടാചാർജി.

നാലു ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്. എല്ലാവരും ഹിന്ദി അറിയുന്നവരാണെങ്കിലും കൊൽക്കത്തയിലെ ഗ്രാമങ്ങളിൽ ബംഗാൾ ഭാഷ മാത്രം അറിയുന്നവരായിരുന്നു ഏറെയും. ഇത് അന്വേഷണ സംഘത്തെ ഏറെ വലച്ചിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വിവരങ്ങൾ മനസ്സിലാക്കിയത്. ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു ഇവരുടെ അന്വേഷണം. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെ ഇല്ല എന്നറിഞ്ഞപ്പോഴും സംഘം തളർന്നില്ല. സൈബർ സെല്ലിന്റെ മികച്ച സേവനവും ഒപ്പമുണ്ടായിരുന്നതിനാലാണ് പ്രതിയെ വേഗത്തിൽ പിടികൂടാനായത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി വിനോദിനൊപ്പം എസ്‌ഐ അനീഷ് ഹരി, എഎസ്ഐ ബിജുലാൽ, സ്.പി.ഒ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP