Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യ ചെയ്യുകയാണ് ഞാൻ എന്ന് സന്ദേശം അയച്ചശേഷം വീഡിയോ കോൾ; നിരന്തരം വീഡിയോ കോൾ വന്നതോടെ പേടിച്ച് അനീഷ് ഓടിയത് പൊലീസ് സ്റ്റേഷനിലേക്ക്; പൊലീസുകാർ സന്ദേശം കണ്ട് ഓടി വീട്ടിലെത്തിയപ്പോഴേക്കും കണ്ടത് കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന സൗമ്യയെ; പീരുമേട്ടിൽ ബിരുദ വിദ്യാർത്ഥിനി വീഡിയോ കോൾ ചെയ്ത ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനായ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു ; പ്രണയനൈരാശ്യമാണ് ആത്മഹത്യയിലെത്തിയതെന്ന് നിഗമനത്തിൽ പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ആൺ സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് ശേഷം ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പ്രണയ നൈരാശ്യം തന്നെ. ഇന്ന് ഉച്ചയോടെയാണ് പീരുമേട് പള്ളിക്കുന്ന് സ്വദേശിയായ സുരേഷിന്റെ മകളും ബിരുദ വിദ്യാർത്ഥിയുമായ സൗമ്യ (19) ആത്മഹത്യ ചെയ്തത്.സംഭവത്തിൽ കാമുകനായ ഓട്ടോ ഡ്രൈവർ അനീഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടഴച്ചു.മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

അച്ഛൻ സുരേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. അമ്മ സ്റ്റാർ ബൂർക്ക് തേയില എസ്റ്റേറ്റിലെ തൊഴിലാളിയാണ്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ. രാവിലെ 8: 30 നും 9നും ഇടയിലാണ് ആത്മഹത്യ അരങ്ങേറിയതെന്ന് പീരുമേട് പൊലീസ് പറയുന്നത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയിൽ കലാശിച്ചതെന്നാണ് ആൺസുഹൃത്ത് പൊലീസിന് മൊഴി നൽകിയത്. അടുത്ത സമയത്ത് ബന്ധത്തിൽ വിള്ളലുകളുണ്ടായതോടെ പരസ്പരം കൈകൊടുത്ത് ഇരുവരും പിരിയുകയായിരുന്നു. സൗമ്യയിൽ അനീഷിനുണ്ടായ നിരന്തരമായ സംശയമാണ് ഇരുവരുടേയും ബന്ധം അവസാനിപ്പിക്കാൻ കാരണമായതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

പല ആൺസുഹൃത്തുക്കളുമായുള്ള സൗമ്യയുടെ ബന്ധത്തേയും അനീഷ് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് പരസ്പരം ഇരുവരും നേരിൽ കണ്ട് സംസാരിച്ച ശേഷം വേർപിരിഞ്ഞത്.എന്നാൽ അനീഷിനെ പിരിഞ്ഞതിന് ശേഷം സൗമ്യക്ക് മറക്കാൻ സാധിച്ചിരുന്നില്ല. നിരന്തരം അനീഷിനെ വിളിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലൊന്നും തന്നെ അനീഷ് കോളുകൾ സ്വീകരിച്ചിരുന്നെല്ല.

നിരന്തരം സന്ദേശങ്ങളും അനീഷിന്റെ ഫോണിലേക്ക് എത്തിയിരുന്നു. ഇതിനൊന്നും പ്രതിരകരണം നൽകാൻ ആൺസുഹൃത്ത് തയ്യറായിരുന്നില്ല. ഇന്ന് രാവിലെ മുതൽ അനീഷിന് സൗമ്യ സന്ദേശങ്ങൾ അയച്ചിരുന്നെങ്കിലും അനീഷ് ഇതിന് മറുപടി നൽകിയില്ല.

രാവിലെ 8: 30 9നും ഇടയിലാണ് വീഡിയോ കോൾ നിരന്തരം എത്തുന്നത്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് നിരന്തരം സന്ദേശം എത്തിയതോടെ ഭയന്ന യുവാവ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഫോണുമായി ഓടുകയായിരുന്നു. പിന്നീട് പൊലീസിനോട് വിവരം അറിയച്ചിതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല.

ഉടൻ തന്നെ അയൽക്കാരെ ബന്ധപ്പെട്ടെങ്കിലും അവർ എത്തിയിട്ടും വീട് പൂട്ടി കിടന്നതോടെ പൊലീസ് ചീറിപാഞ്ഞ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പൂട്ടികിടന്ന വാതിൽ ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചെങ്കിലും പെൺകുട്ടിയെ കിടപ്പ് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

പിന്നീട് മൃതദേഹം ഇൻക്വസ് നടപടികൾ നടത്തിയ ശേഷം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP