Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആത്മഹത്യ നടക്കുന്നതിന് മണിക്കൂറുകൾ തയ്യാറെടുപ്പ് നടത്തി; ഗ്രില്ലിൽ കുരുക്കിട്ട് കിടന്നാൽ ഏറെ വൈകാതെ പുനർജനിക്കുമെന്ന് വിശ്വസിപ്പിച്ച് നീക്കം; നടക്കാതെ പോയ മകളുടെ വിവാഹം നടന്നത് വിശ്വാസം ഉറപ്പിച്ചു; മരിച്ചുപോയ അച്ഛന്റെ നിർദ്ദേശം അനുസരിച്ച് അവർ മരണം കൈവരിച്ചു; ആ 11 മരണങ്ങൾ കൂട്ട മോക്ഷ പ്രാപ്തിക്ക് വേണ്ടിയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം സ്ഥിരീകരിച്ച് പൊലീസ്

ആത്മഹത്യ നടക്കുന്നതിന് മണിക്കൂറുകൾ തയ്യാറെടുപ്പ് നടത്തി; ഗ്രില്ലിൽ കുരുക്കിട്ട് കിടന്നാൽ ഏറെ വൈകാതെ പുനർജനിക്കുമെന്ന് വിശ്വസിപ്പിച്ച് നീക്കം; നടക്കാതെ പോയ മകളുടെ വിവാഹം നടന്നത് വിശ്വാസം ഉറപ്പിച്ചു; മരിച്ചുപോയ അച്ഛന്റെ നിർദ്ദേശം അനുസരിച്ച് അവർ മരണം കൈവരിച്ചു; ആ 11 മരണങ്ങൾ കൂട്ട മോക്ഷ പ്രാപ്തിക്ക് വേണ്ടിയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം സ്ഥിരീകരിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുറമെ നിന്നുള്ളവരുടെ പങ്ക് പൂർണമായും തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം കൂട്ട മോക്ഷ പ്രാപ്തിക്കു വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നും ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നുമാണ് സ്ഥിരീകരണം. ആത്മഹത്യയ്ക്ക് അർധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണിത്. എന്നാൽ വീട്ടിലെ ഗ്രില്ലിൽ കഴുത്തിൽ കുരുക്കിട്ടു കിടന്നതിനു പിന്നാലെ പുനർജനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ആചാരത്തിനു മേൽനോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.

ജൂൺ 30നു രാവിലെയാണ് ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം(12), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.

അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നൽകിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവൻ നൽകണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

മരിച്ചു പോയ അച്ഛനാണു തനിക്കു നിർദേശങ്ങൾ തരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാൾ ഉറപ്പു നൽകിയിരുന്നതായും ഡയറിയിലെ വിവരങ്ങൾ പറയുന്നു. 'ഒരു കപ്പിൽ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്പോൾ ഞാൻ നിങ്ങളെ രക്ഷിക്കാനെത്തും' എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളിൽ ലളിത് എഴുതിയിട്ടുണ്ട്. അവസാന കർമവും പൂർത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകൾ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനർജന്മ വിശ്വാസത്തിലേക്കു വിരൽ ചൂണ്ടുന്നത്.

11 വർഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതിൽ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂൺ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അർധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുൻവശം കാണാവുന്ന സിസിടിവിയിൽ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഡയറിയിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമായി ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ജൂൺ 30നു രാത്രി സംഭവിച്ച കാര്യങ്ങളിൽ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

ലളിത് ഭാട്ടിയയുടെ അന്ധവിശ്വാസമാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. 2008ലാണ് ഇയാളുടെ അച്ഛൻ മരിച്ചത്. ഇതോടെ ആത്മീയതയെ ഇയാൾ കൂടുതലായി സ്വീകരിച്ചു. സ്വപ്നത്തിൽ അച്ഛനുമായി സംസാരിക്കുമെന്ന് പോലും അവകാശപ്പെട്ടിരുന്നു. ഇത്തരം മാനിസക പ്രശ്നങ്ങൾ മറ്റുള്ളവരിലേക്കും ഇയാൾ പകർന്ന് നൽകി. ഇയാളുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നത്. മോക്ഷം കിട്ടാനും അച്ഛന്റെ അടുത്തെത്താനും വിശ്വാസത്തിൽ അടിസ്ഥാനമായ ആത്മഹത്യയ്ക്ക് ഇയാൾ കുടുംബാഗങ്ങളെ പ്രേരിപ്പിച്ചു വരികയായിരുന്നു

ബുറാഡിയിലെ കൂട്ടമരണം അന്വേഷിക്കുന്ന ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നാട്ടുകാർ ഉൾപ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിലെ എല്ലാവശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണു പൊലീസ് നടത്തിയതും. മരണമടഞ്ഞ പ്രിയങ്കയുടെ വിവാഹം ഉടൻ നടക്കുമെന്നതിനാൽ കുടുംബാംഗങ്ങൾ അതിന്റെ ആഹ്ലാദത്തിലായിരുന്നെന്നു നാട്ടുകാർ പറയുന്നതും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥയായ പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞമാസമാണു നടന്നത്. മരണത്തിന്റെ തലേന്നുപോലും ഇവരോടു സംസാരിച്ചിരുന്നതായും എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചനപോലും കുടുംബാംഗങ്ങളുടെ സംസാരത്തിൽ ഇല്ലായിരുന്നെന്നും ചില ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP