1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

ദേവനന്ദ നടന്നത് ആൾത്താമസമില്ലാത്ത വീടിന് പിറകിലൂടെ? അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ടോ? കമിഴ്ന്ന് കിടക്കുന്ന തരത്തിൽ ദേവനന്ദയുടെ മൃതദേഹം കാട്ടിത്തന്ന പൊലീസ് നായ റീന പോയ വഴി അരിച്ചുപെറുക്കാൻ ഉറപ്പിച്ചു ഫോറൻസിക് സംഘം; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ നാളെ ഇളവൂരിൽ എത്തും; വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെ പുറത്തുപോയതും ദൂരൂഹത വർദ്ധിപ്പിക്കുന്നു; പൊലീസ് തേടുന്നത് എട്ട് സംശയങ്ങളുടെ ഉത്തരം

March 01, 2020 | 10:58 PM IST | Permalinkദേവനന്ദ നടന്നത് ആൾത്താമസമില്ലാത്ത വീടിന് പിറകിലൂടെ? അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ടോ? കമിഴ്ന്ന് കിടക്കുന്ന തരത്തിൽ ദേവനന്ദയുടെ മൃതദേഹം കാട്ടിത്തന്ന പൊലീസ് നായ റീന പോയ വഴി അരിച്ചുപെറുക്കാൻ ഉറപ്പിച്ചു ഫോറൻസിക് സംഘം; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ നാളെ ഇളവൂരിൽ എത്തും; വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെ പുറത്തുപോയതും ദൂരൂഹത വർദ്ധിപ്പിക്കുന്നു; പൊലീസ് തേടുന്നത് എട്ട് സംശയങ്ങളുടെ ഉത്തരം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇളവൂരിൽ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾക്ക് ഉത്തരം തേടിയുള്ള ശാസ്ത്രീയ പരിശോധന നാളെ നടക്കും. പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘം നാളെ മരണം നടന്ന വീട്ടിലെ പരിസരം വിശദമായി പരിശോധിക്കും. ദേവനന്ദയെ കാണാതായ ദിവസം തന്നെ അവൾ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കമിഴ്ന്ന് കിടക്കുന്ന തരത്തിൽ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത് റീന കാട്ടിത്തന്ന സ്ഥലത്ത് നിന്നാണ്. ദേവനന്ദ നടന്നത് ആൾത്താമസം ഇല്ലാത്ത വീടിന് പിറകിലൂടെ ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇതോടെ അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ടോ എന്നത് അടക്കമുള്ള സംശയങ്ങൾ ബലപ്പെട്ടു നിൽക്കുന്നു.

മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകിയത്. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം, പിറ്റേന്നു ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്. കണ്ണനല്ലൂർ സിഐ യു.വി.വിപിൻകുമാറിനാണ് അന്വേഷണച്ചുമതല. പോസ്റ്റ്‌മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണു പൊലീസിന്റെ അഭ്യർത്ഥന പ്രകാരം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സ്ഥലത്തെത്തുക. മുങ്ങി മരണമാണെന്നാണു പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളോ ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ല.

ആന്തരികാവയവങ്ങളുടെ സാംപിളുകളും വായിലെ സ്രവവും ഉൾപ്പെടെ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം അറിവാകുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണു പൊലീസ്. വീടിനു 400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ നടന്നുപോയ ദേവനന്ദ, ഇവിടുത്തെ താൽകാലിക നടപ്പാലം കയറവെ തെന്നി പുഴയിൽ വീണുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിന്റെ അതിർത്തിത്തിട്ട ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു.

കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. അപരിചതരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും. അതോ കുഞ്ഞിനെ അടുത്തറിയാവുന്ന ആരെങ്കിലും കൂട്ടിക്കൊണ്ടു പോയിരുന്നോ എന്ന സംശയങ്ങൾ ഉയരുന്നു. പ്രധാനമായും എട്ടു സംശങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് പൊലീസിന്റെ പ്രഥമ ദൗത്യം. ആ ചോദ്യങ്ങൾ ഇങ്ങനെയാണ്:

1- കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. മൃതദേഹത്തിനൊപ്പം പക്ഷേ ഷാൾ ഉണ്ടായിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത്? ഇതിൽ വ്യക്തമായ ഉത്തരം പൊലീസ് തേടുന്നു.

2- അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ എങ്ങനെ 400 മീറ്റർ ദൂരെ വരെ ഒറ്റയ്ക്കു പോയി? ആരുടെ എങ്കിലും ബാഹ്യ പ്രേരണ കൊണ്ടു കുഞ്ഞു പോയതാണോ?

3- വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെയാണു പുറത്തുപോയിരിക്കുന്നത്. ചെരിപ്പ് വീട്ടിലെ സ്വീകരണമുറിയിൽ കിടപ്പുണ്ട്. ചെരിപ്പിടാതെ 400 മീറ്ററോളം ദൂരെ കുട്ടി നടന്നുപോകേണ്ട സാഹചര്യമില്ല. അനുജനെ നോക്കാത്തതിന് അമ്മ ശകാരിച്ചാൽപ്പോലും ഇത്ര ദൂരം പിണങ്ങിപ്പോകേണ്ട മാനസികാവസ്ഥ 7 വയസ്സുകാരിക്ക് ഉണ്ടാകുമോ എന്നതും പരിശോധിക്കും. ഇതിന് ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സഹായം അടക്കം പൊലീസ് തേടുന്നുണ്ട്.

4 ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഈ വീടിന് പിറകിലൂടെ ഒാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പടിക്കൽ വരെ ചെന്നുനിന്നു. ഈ വീട്ടിൽ കൂടുതൽ പരിശോധന നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഈ വീട് കേന്ദ്രീകരിച്ച് എന്തെങ്കിലും അസ്വഭാവികമായ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് വിശദ പരിശോധന ഉണ്ടാകുക.

5- മൃതദേഹം കണ്ട സ്ഥലത്ത് കുട്ടിയെ കാണാതായ ദിവസം രാത്രി വരെ തിരച്ചിൽസംഘങ്ങൾ പരിശോധന നടത്തിയിരുന്നു. എന്നിട്ടും മൃതദേഹം കാണാനായില്ല. അതേസമയം പിറ്റേദിവസം മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചു?

6- കുട്ടിയെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതാണെങ്കിൽ ദേഹത്തെ പാടുകളായോ ക്ഷതങ്ങളായോ അതു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായേനെ. എന്നാൽ അത്തരം പാടുകൾ ദേവനന്ദയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. സംഭവസമയത്തു കുട്ടി സ്വർണാഭരണങ്ങൾ ധരിച്ചിരുന്നില്ല. കടത്തിക്കൊണ്ടുപോയെങ്കിൽ പിന്നെന്തിന്...?

7- തുണി കഴുകുന്ന സമയത്ത് വീടിന്റെ മുൻവശത്തെ വാതിലിലൂടെ ഇറങ്ങിയാണു ദേവനന്ദ അമ്മ തുണി കഴുകുന്നിടത്തേക്കു രണ്ടു തവണയും വന്നത്. ഈ വാതിൽ ആരെങ്കിലും തുറന്നിരുന്നോ ?

8- ദേവനന്ദയെ കാണാതായതു രാവിലെ 10 മണിയോടെ. പത്തര മണിവരെ ഇവിടെങ്ങും ആരും വന്നില്ലെന്ന് അയൽവാസി സുരേഷ്‌കുമാർ ഉറപ്പു പറയുന്നു. ഈ സമയമത്രയും താൻ വീടിന്റെ ഉമ്മറത്ത് ഉണ്ടായിരുന്നു.

ഈ ചോദ്യങ്ങൾക്കാണ് പൊലീസ് ഉത്തരം തേടുന്നത്. ഇതോടെ കേസിന്റെ കാര്യത്തിൽ ഒരു വ്യക്തത കൈവരുമെന്നാണ് വിലയിരുത്തൽ. അതേസമയം മന്ത്രമാർ അടക്കമുള്ളവർ ദേവനന്ദയുടെ വീട്ടിൽ എത്തുന്നുണ്ട്. ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കൾ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലിസ് സെൽ രൂപീകരിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയെ കാണാതായത് മുതൽ സമഗ്രമായ അന്വേഷണമാണ് പൊലിസ് നടത്തിയത്. കുട്ടിയുടെ മരണത്തിൽ ആശങ്കയുള്ളതായി ബന്ധുക്കൾ അറിയിച്ച സാഹചര്യത്തിൽ നിലവിലെ അന്വേഷണ സംഘത്തെ കൂടാതെ ഒരു പ്രത്യേക സെൽ രൂപീകരിച്ചതായും ആശങ്ക ദുരീകരിക്കുന്നതുവരെ കൃത്യമായ അന്വേഷണം നടക്കുമെന്നും യാതൊരു മുൻവിധികളുമില്ലാതെയാവും സർക്കാർ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേവനന്ദയുടെ മരണം വേദനാജനകമാണെന്നും ബന്ധുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംഭവത്തിലെ എന്തെങ്കിലും സംശയമുള്ളവർക്ക് വിവരങ്ങൾ പൊലീസിനു കൈമാറാമെന്നും അതും അന്വേഷണ വിധേയമാക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ ഉറപ്പുനൽകി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ
പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി; കുഞ്ഞിനു മുൻപിൽ വച്ച് ഉപദ്രവിച്ചതിനാൽ പ്രതികൾക്കെതിരെ
ലോക് ഡൗൺ ആയതോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭയം; സ്വയംഭോ​ഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സർവെ; പങ്കെടുത്തവരിൽ 56 ശതമാനവും ദിവസത്തിൽ ഒരുതവണ സ്വയം രതിമൂർച്ഛ അനുഭവിച്ചറിയുന്നവർ; ദിവസവും മൂന്നിൽ കൂടുതൽ തവണ സ്വയം രതിയിൽ ഏർപ്പെടുന്നത് 18 ശതമാനം ആളുകളും; ജോലിക്കിടയിലെ ഇത്തരം ഇടവേളകൾ കാര്യക്ഷമത വർധിപ്പിക്കുമെന്ന് വിദ​ഗ്ധരും
സുഹൃത്തുകളുടെ അരികിലേക്ക് ഭാര്യയെ തള്ളി വിട്ടത് ഭർത്താവ്; യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകിയതും ഭർത്താവ്; പിന്നെ ഒന്നും അറിയാത്തതു പോലെ മുങ്ങൽ; പോത്തൻകോടുള്ള വീട്ടിൽ നിന്ന് ഭാര്യയേയും കുട്ടികളെയും കൂട്ടി ബീച്ച് കാണിക്കാൻ ഇറങ്ങിയതിൽ പോലും അസ്വാഭാവികത; ബോധമില്ലാത്തതു കൊണ്ട് ഒന്നും അറിയില്ലെന്ന ഭർത്താവിന്റെ മൊഴിയിൽ മണക്കുന്നത് ഗൂഢാലോചന; യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ്; ഉത്തരേന്ത്യയെ നാണിപ്പിക്കുന്ന റേപ്പിന് കഠിനംകുളം സാക്ഷിയാകുമ്പോൾ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ