Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത ദിവസങ്ങളിൽ ടിവി ശരിയാക്കാം എന്നു അമ്മ പറഞ്ഞിട്ടും ദേവിക അസ്വസ്ഥയായി; നോട്ടുബുക്കിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഉള്ളത് 'ഞാൻ പോകുന്നു' എന്ന വാചകം; രാവിലെ മുതൽ ആരോടും സംസാരിക്കാതെയിരുന്നു വിദ്യാർത്ഥിനിയെ ഉച്ചയോടെ കാണാതെയായി; മാതാപിതാക്കൾ കരുതിയത് കുട്ടി ഉറങ്ങുകയാണെന്ന്; പിന്നീട് നടത്തിയ തിരിച്ചിലിൽ മൃതദേഹം കണ്ടെത്തിയത് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ വീടിന് അരികിൽ കത്തിക്കരിഞ്ഞ നിലയിൽ; ദേവികയുടേത് ആത്മഹത്യയിൽ നടുങ്ങി നാട്

അടുത്ത ദിവസങ്ങളിൽ ടിവി ശരിയാക്കാം എന്നു അമ്മ പറഞ്ഞിട്ടും ദേവിക അസ്വസ്ഥയായി; നോട്ടുബുക്കിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഉള്ളത് 'ഞാൻ പോകുന്നു' എന്ന വാചകം; രാവിലെ മുതൽ ആരോടും സംസാരിക്കാതെയിരുന്നു വിദ്യാർത്ഥിനിയെ ഉച്ചയോടെ കാണാതെയായി; മാതാപിതാക്കൾ കരുതിയത് കുട്ടി ഉറങ്ങുകയാണെന്ന്; പിന്നീട് നടത്തിയ തിരിച്ചിലിൽ മൃതദേഹം കണ്ടെത്തിയത് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ വീടിന് അരികിൽ കത്തിക്കരിഞ്ഞ നിലയിൽ; ദേവികയുടേത് ആത്മഹത്യയിൽ നടുങ്ങി നാട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വളാഞ്ചേരിയിൽ ഇരുമ്പിളിയത്ത് ഒമ്പതാം ക്ലാസുകാരി ദേവികയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആത്മഹത്യയാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഓൺലൈൻ ക്ലാസിൻ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യ എന്നും മാതാപിതാക്കൾ പറയുന്നു. എന്നാൽ, ആത്മഹത്യാ കുറിപ്പിൽ 'ഞാൻ പോകുന്നു' എന്ന വാചകത്തിന് അപ്പുറത്തേക്ക് ഓൺലൈൻപഠനം മുടങ്ങിയതു കൊണ്ടാണ് മരണം എന്ന വിവരങ്ങൾ ലഭ്യമല്ല. അതുകൊണ്ട് തന്നെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. അതേസമയം ഓൺലൈൻ ക്ലാസിൻ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ദേവികയെന്ന് മാതാപിതാക്കൾ തറപ്പിച്ചു പറയുന്നു.

ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിക്കുകയും ചെയ്തരുന്നു. അതേസമയം കേടായ ടി.വി നന്നാക്കാൻ നിർദ്ധനരായ ആ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. സ്മാർട്ട് ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളിൽ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതൽ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി.

അതേസമയം വിദ്യാർത്ഥിനി ഉറങ്ങുകയായിരിക്കും എന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ, പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ മാതാപിതാക്കൾ തിരിച്ചിൽ തുടങ്ങി. ഈ തിരിച്ചലിലാണ് ആളൊഴിഞ്ഞ പറമ്പിലെ വീടിനു സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ദേവികയുടെ ആത്മഹത്യാ കുറിപ്പ് വീടിനുള്ളിൽനിന്നു കണ്ടെത്തി. നോട്ട്ബുക്കിൽ 'ഞാൻ പോകുന്നു' എന്നു മാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അദ്ധ്യാപകൻ പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗൺ കാലത്തു വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടർന്ന് പണിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് ദേവിക, ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്കായി സ്‌കൂൾ കേന്ദ്രീകരിച്ച് പഠനം തുടങ്ങാനിരിക്കെയായിരുന്നു അദ്ധ്യാപകർ. എന്നാൽ അതിനിടെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു. സൗകര്യങ്ങളില്ലാത്തിനാൽ പഠനം മുടങ്ങുമോ എന്ന് ഭയന്നുള്ള ആത്മഹത്യയാണ് ദേവികയുടേതെന്ന് അദ്ധ്യാപകൻ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽവീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞു കിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹത ഒന്നും തന്നെ ഇല്ലെന്നാണ് വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് റിപ്പോർട്ട് അടക്കം ലഭിച്ച ശേഷമാകും മരണത്തിൽ ദുരൂഹതകൾ ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളൂ.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ദേവികയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പഴയ ടി.വിയും ഡി.ടി.എച്ച് കണക്ഷനും വീട്ടിൽ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്‌നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടി.വി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാർട്‌ഫോണും വീട്ടിൽ ഉണ്ടായിരുന്നില്ല.

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങൾ.

 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP