Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയർലസ് കൊണ്ടുള്ള തലയ്ക്കടിയേറ്റ ഫെലിക്‌സിന്റെ കേൾവി ശക്തി പോയി; ആന്തരിക രക്തശ്രാവം തുടരുന്നതിനാൽ ആരോഗ്യനില ഗുരുതരം; തലയ്ക്കടിച്ചിട്ടില്ല അവിചാരിതമായി തട്ടിയതെന്ന് വിശദീകരിച്ച് പൊലീസുകാരൻ; മൂന്നാംമുറയിൽ മുന്നറിയിപ്പ് നൽകിയ ഡിജിപി മാഷ് ദാസിനെതിരെ കേസെടുത്തു

വയർലസ് കൊണ്ടുള്ള തലയ്ക്കടിയേറ്റ ഫെലിക്‌സിന്റെ കേൾവി ശക്തി പോയി; ആന്തരിക രക്തശ്രാവം തുടരുന്നതിനാൽ ആരോഗ്യനില ഗുരുതരം; തലയ്ക്കടിച്ചിട്ടില്ല അവിചാരിതമായി തട്ടിയതെന്ന് വിശദീകരിച്ച് പൊലീസുകാരൻ; മൂന്നാംമുറയിൽ മുന്നറിയിപ്പ് നൽകിയ ഡിജിപി മാഷ് ദാസിനെതിരെ കേസെടുത്തു

കൊല്ലം: ഹെൽമെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരനെ വയർലെസ് സെറ്റ് കൊണ്ടടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസെടുത്തു. മാഷ് ദാസ് എന്ന പൊലീസുകാരനെതിരായാണു കേസെടുത്തത്. ബൈക്ക് യാത്രക്കാരനു പരിക്കേൽക്കാനിടയായ സംഭവത്തിൽ ഡിജിപി ലോകനാഥ് ബെഹ്‌റ മാപ്പു പറയുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനെതിരെ ബന്ധുക്കൾ അടക്കം രംഗത്തെത്തിയതോടെയാണ് സംഭവത്തെ അപലപിച്ച് ഡിജിപി രംഗത്തെത്തിയതും പൊലീസുകാരനായ മാഷാദാസിനെതിരെ കേസെടുത്തതും.

സംഭവത്തിൽ കേസ് ഒതുക്കാൻ പൊലീസ് ബന്ധുക്കളിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് ഐപിസി 326 വകുപ്പ് പ്രകാരം മാഷ് ദാസിനെതിരെ കേസെടുത്തത്. പരിക്കേറ്റ യുവാവിനു സർക്കാർ മതിയായ നഷ്ടപരിഹാരം നൽകണമെന്നു പൊലീസ് കംപ്ലൈന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിരുന്നു.

ബൈക്ക് യാത്രക്കാരനെ പൊലീസുകാരൻ വയർലെസ് സെറ്റ് കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ നിർവ്യാജം ഖേദിക്കുന്നെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കൊല്ലത്ത് നടന്ന സംഭവത്തെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. പ്രകോപനം ഉണ്ടായാൽ പോലും മൂന്നാംമുറ ഉപയോഗിക്കരുതെന്ന് പൊലീസിനോട് കർശന നിർദ്ദേശം നൽകും. പൊലീസുകാർക്ക് ജനങ്ങളോട് ഇടപെടാൻ പ്രത്യേക പരിശീലനം നൽകും. അത്തരത്തിൽ നല്ല സ്വഭാവം വാർത്തെടുക്കാനുള്ള പരിശീലന പരിപാടി ഈ മാസം തന്നെ ആരംഭിക്കും. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി എടുക്കും. ഇക്കാര്യം വ്യക്തമാക്കി ഐജിമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

അതേസമയം യാത്രക്കാരനെ താൻ വയർലെസ് സെറ്റിന് എറിഞ്ഞിട്ടില്ലെന്ന് സസ്പെൻഷനിലായ പൊലീസുകാരൻ മാഷ് ദാസ് കൊല്ലം കമ്മീഷണറെ അറിയിച്ചു. ഹെൽമെറ്റ് ഇല്ലാതെ വന്ന യാത്രക്കാരനായ സന്തോഷ് ഫെലിക്സിനെ കൈ കാണിക്കുകയായിരുന്നു. പൊലീസിനെ കണ്ട് വെട്ടിച്ചുമാറ്റി പോകാൻ ശ്രമിച്ചപ്പോഴാണ് സംഭവമുണ്ടായത്. അമിതവേഗത്തിൽ വന്ന ബൈക്കിനു കൈ കാണിച്ചപ്പോൾ വെട്ടിച്ചുമാറ്റുകയായിരുന്നു. ഇതിനിടയിൽ വയർലെസ് സെറ്റ് തലയിൽകൊണ്ടെന്നും മാഷ് ദാസ് സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു. സന്തോഷും മാഷ് ദാസും പറഞ്ഞത് പരിശോധിക്കുകയാണെന്ന് കമ്മിഷണർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പൊലീസുകാരൻ മാഷ് ദാസ് ബൈക്ക് യാത്രക്കാരനായ സന്തോഷ് ഫെലിക്സിനെ വയർലസ് സെറ്റുകൊണ്ട് തലയ്ക്കടിച്ച സംഭവമുണ്ടായത്. മൂന്നു ദിവസം കഴിഞ്ഞിട്ടും പൊലീസുകാരനെതിരെ കേസെടുക്കാത്തതിനാൽ പ്രതിഷേധം ശക്തമായിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ഇതേതുടർന്ന് കൊല്ലം എസ്‌പിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്.

അതിനിടെ ഗുരുരതമായി പരിക്കേറ്റ സന്തോഷ് ഫെലിക്‌സിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകായമ്. മൂന്നു ദിവസമായിട്ടും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. തലയ്ക്കടിയേറ്റ് ഫെലിക്‌സിന്റെ കേൾവിശക്തി പോയിട്ടുണ്ട്. ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായാണ് വിവരം. ആന്തരികാവയവങ്ങളിൽ രക്തസ്രാവം ഉണ്ടാകുന്നതിനും ഇനിയും പരിഹാരം ഉണ്ടായിട്ടില്ല. ചികിത്സാ ചെലവ് വഹിക്കാനാകാതെ കഷ്ടപ്പെടുകയാണ് സന്തോഷിന്റെ കുടുംബം. കൊല്ലം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് മാഷാദാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP