1 usd = 71.22 inr 1 gbp = 91.46 inr 1 eur = 79.20 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.71 inr

Oct / 2019
18
Friday

കാവ്യയുമായി ദിലീപിന് ഉണ്ടായിരുന്ന വിവാഹ പൂർവ ബന്ധം തുറന്നു പറഞ്ഞ സിനിമാക്കാർ കോടതിയിൽ മാറ്റി പറയുമോ? അമ്മയുടെ യോഗത്തിൽ 'ഒത്തുതീർപ്പിന്' ശ്രമമെന്ന് തിരിച്ചറിവിൽ പൊലീസ്; ക്വട്ടേഷൻ നൽകിയത് വൈരാഗ്യം തീർക്കാൻ എന്ന വാദം പൊളിക്കാൻ അട്ടിമറി നീക്കം നീക്കം സജീവം; പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താനുറച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; കരുതലോടെ കരുക്കൾ നീക്കി ജനപ്രിയ നായകനും

June 17, 2018 | 01:17 PM IST | Permalink



കാവ്യയുമായി ദിലീപിന് ഉണ്ടായിരുന്ന വിവാഹ പൂർവ ബന്ധം തുറന്നു പറഞ്ഞ സിനിമാക്കാർ കോടതിയിൽ മാറ്റി പറയുമോ? അമ്മയുടെ യോഗത്തിൽ 'ഒത്തുതീർപ്പിന്' ശ്രമമെന്ന് തിരിച്ചറിവിൽ പൊലീസ്; ക്വട്ടേഷൻ നൽകിയത് വൈരാഗ്യം തീർക്കാൻ എന്ന വാദം പൊളിക്കാൻ അട്ടിമറി നീക്കം നീക്കം സജീവം; പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താനുറച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; കരുതലോടെ കരുക്കൾ നീക്കി ജനപ്രിയ നായകനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് മുന്നോട്ട് പോകുമ്പോഴും സാക്ഷികൾ കൂറുമാറില്ലെന്ന് ഉറപ്പിക്കാൻ പൊലീസ്. ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിനിടെ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിയുന്നതിന്റെ യഥാർത്ഥ കാരണം തേടിയും സെപ്ഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ചകേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് താരലോകത്തെ പ്രമുഖരും നടനുമായി ബന്ധമുള്ളവരുമായ പലരുടേയും മൊഴികൾ പുറത്തുവന്നിരുന്നു.

ഒളിഞ്ഞുംതെളിഞ്ഞും നടനുവേണ്ടി വാദിച്ചിരുന്നവരാണ് ഈ സാക്ഷികലിൽ പലരും. ദിലീപിന് നടിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു എന്ന് കൃത്യമായി വെളിവാകുന്ന മൊഴികളാണ് ഇരുവരുടേയും അടുത്ത സഹപ്രവർത്തകരായ പലരും നൽകിയതെന്നും വ്യക്തമായിരുന്നു. ഈ മൊഴികളെല്ലാം കോടതിയിലും ആവർത്തിക്കപ്പെട്ടാൽ നടന് എതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പൊലീസിന് അനായാസം സ്ഥാപിച്ചെടുക്കാനാകും. ഇത് മനസ്സിലാക്കി ചില അട്ടിമറികൾ നടക്കുന്നുവെന്നാണ് സൂചന. എന്നാൽ മഞ്ജു വാര്യർ അടക്കമുള്ളവരെ സ്വാധീനിക്കാനാകില്ല. ചിലരുടെ മൊഴി മജിസ്‌ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തുകയും ചെയ്തു. അങ്ങനെ പൊലീസ് കരുതലോടെയാണ് അന്വേഷണം നടത്തിയത്. കുറ്റപത്രം നൽകിയതു കൊണ്ട് സിബിഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി ഇനി അംഗീകരിക്കില്ലെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ.

മഞ്ജു വാരിയർ, കാവ്യ മാധവൻ, കുഞ്ചാക്കോ ബോബൻ, റിമി ടോമി, സംയുക്ത വർമ്മ, നടൻ സിദ്ദിഖ്, ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ, മുകേഷ് തുടങ്ങിയവരുടെ മൊഴിപ്പകർപ്പുകളാണ് പുറത്തുന്നിട്ടുള്ളത്. പൾസർ സുനിയുമായുള്ള ബന്ധമുൾപ്പെടെ എല്ലാം പറഞ്ഞുകൊണ്ടാണ് സിപിഎം എംഎൽഎ കൂടിയായ മുകേഷിന്റെയും മൊഴി. ദിലീപുമായി അടുപ്പമുള്ളവരുടെ മൊഴികളിൽ പോലും നടിയോട് ദിലീപിന് വിരോധമുണ്ടാകാൻ കാരണമായ സംഭവങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും റിമി ടോമിയുടേയും കാവ്യയുടേയും മൊഴികളിൽപോലും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിവരിച്ചിട്ടുണ്ട് എന്നതാണ് ചർച്ചയാകുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് ശേഷം പിന്നീട് വിഷയം കാര്യമായി ചർച്ചയായിരുന്നില്ല. എന്നാൽ ഒരു ഇടവേളയ്ക്കുശേഷം സിബിഐ അന്വേഷണമെന്ന ആവശ്യവുമായി ദിലീപ് കോടതിയിലേക്ക് പോകുമ്പോൾ ഈ താരങ്ങൾ മൊഴി മാറ്റുമോ എന്ന സംശയം പൊലീസിനുണ്ട്. എന്നാൽ മൊഴി നൽകിയവരിൽ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും പ്രോസിക്യൂഷനൊപ്പം ഇപ്പോഴും ഉറച്ചു നിൽക്കുകായണ്.

അമ്മയുടെ നേതൃയോഗം 21ന് കൊച്ചിയിൽ ചേരും. അന്ന് ഈ കേസ് അട്ടിമറിക്കാനുള്ള രഹസ്യ ചർച്ചകൾ നടക്കുമോ എന്ന ആശങ്ക പൊലീസിനുണ്ട്. അതുകൊണ്ട് യോഗം പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിൽ തന്നെയാകും നടക്കുക. യോഗത്തിൽ ദിലീപ് പങ്കെടുക്കില്ല. എന്നാൽ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് സിനിമയിലെ ഭൂരിഭാഗവും. ഇവർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ദിലീപിനെതിരെ എടുത്ത നടപടിയും യോഗം ചർച്ച ചെയ്യും. ദിലീപിനെ പുറത്താക്കിയ തീരുമാനം അസാധുവാക്കാൻ അമ്മയുടെ വാർഷിക പൊതുയോഗം തീരുമാനം എടുക്കുമെന്നാണ് സൂചന. ഇതും കേസ് അട്ടിമറിക്കാനുള്ള പിന്തുണ നേടാനുള്ള നീക്കമായി പൊലീസ് സംശയിക്കുന്നു.

ദിലീപിന് ആക്രമിക്കപ്പെട്ട നടിക്കെതിരെ വിരോധം തോന്നാൻ കാരണമായ സംഭവങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് പൊലീസ് ചോദ്യംചെയ്തവർ എല്ലാവരും നൽകിയിരിക്കുന്നത്. കാവ്യയുമായുള്ള അടുപ്പം മഞ്ജുവാര്യരുടെ ശ്രദ്ധയിലെത്തിക്കാനും വഴിവിട്ട ബന്ധത്തെപ്പറ്റി എതിർത്ത് സംസാരിക്കാനും പല വേളകളിലും ആക്രമണത്തിന് ഇരയായ നടി ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് ഇവ. നടിയും ദിലീപും തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാൽ പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിച്ചിട്ടില്ലെന്നുമാണ് മുകേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖ്, മുകേഷ്, ഗണേശ്കുമാർ എന്നിവരുടെ ഇടപെടലുകളും പ്രതികരണങ്ങളും സജീവ ചർച്ചയായിരുന്നു. സിപിഎം എംഎൽഎ കൂടിയായ മുകേഷ് പ്രോസിക്യൂഷൻ വാദങ്ങൾ തള്ളി കോടതിയിലെത്തിയാൽ അത് പുതിയ വിവാദങ്ങൾക്കും കാരണമാകും. ദിലീപ് കേസിൽ നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് പ്രോസിക്യൂഷന് മുഖ്യമന്ത്രി നൽകിയിക്കുന്ന നിർദ്ദേശം.

ദിലീപ് അറസ്റ്റിലായ ദിവസം ഫോണിൽ മിസ്‌കോൾ കണ്ടിരുന്നുവെന്നും എന്നാൽ ആവശ്യമില്ലാതെ ദിലീപിനെ വിളിക്കാറില്ലെന്നുമാണ് മുകേഷ് മൊഴി നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്ക് നീതി കിട്ടണമെന്ന ആവശ്യം ഉയർന്നു വന്നപ്പോഴും വിളിച്ചു. എന്നാൽ പരാതിയില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. അമ്മയുടെ ഷോ നടക്കുന്ന സമയത്ത് പൾസർ സുനിയാണ് തന്റെ ഡ്രൈവർ. എന്നാൽ, സുനിക്ക് പരിപാടിയുടെ വിഐപി ടിക്കറ്റ് നൽകിയിട്ടില്ല. കാർ അപകടത്തിൽപ്പെട്ടതിന് ശേഷമാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. അതിന്‌ശേഷം സുനി ഏർപ്പാടാക്കിയ ഡ്രൈവർ ഒരുലക്ഷം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞതായും മുകേഷിന്റെ മൊഴിയിലുണ്ട്. അമ്മയുടെ ഷോ നടക്കുമ്പോഴായിരുന്നു നടിയെ ആക്രമിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. അതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുനിക്ക് വിഐപി ടിക്കറ്റ് നൽകിയില്ലെന്ന മറുപടി മുകേഷ് നൽകിയത്.

മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങൾ പൊതു സമൂഹത്തിന് അറിയാം. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴികൾ കോടതി എത്രമാത്രം വിശ്വാസത്തിലെടുക്കുമെന്ന സംശയം പ്രോസിക്യൂഷനുണ്ട്. ദിലീപിന്റെ സുഹൃത്തായി അറിയപ്പെടുന്ന മുകേഷിനെ പോലുള്ളവരുടെ മൊഴികൾ അതുകൊണ്ട് തന്നെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ എംഎൽഎയായ മുകേഷിന്റെ നിലപാട് പ്രോസിക്യൂഷന് ഏറെ നിർണ്ണായകമാകുന്നത്. ഇതിന് സമാനമാണ് സിദ്ദിഖിന്റെ മൊഴിയും.

ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന സാക്ഷിമൊഴികൾ ചുവടെ

നടി ഇല്ലാത്തത് പറഞ്ഞുപരത്തിയെന്ന് കാവ്യ

ആക്രമിക്കപ്പെട്ട നടിക്കെതിരെയാണ് കാവ്യാമാധവന്റെ മൊഴി. എന്നാൽ നടിക്കെതിരെ വിരോധം ദിലീപിന് ഉണ്ടാകാൻ കാരണമായ കാര്യങ്ങൾ ഇതിൽ വരുന്നുമുണ്ട്. ഉള്ളതും ഇല്ലാത്തതും ഇമാജിൻ ചെയ്തു പറയുന്നയാളാണ് നടിയെന്നാണ് കാവ്യ പറയുന്നത്. ദിലീപും മഞ്ജുവുമായുള്ള പ്രശ്നങ്ങൾക്ക് കാരണം ഈ നടിയാണെന്നും കാവ്യയുടെ മൊഴിയിലുണ്ട്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാവ്യാമാധവൻ പൊലീസിന് നൽകിയ മൊഴി. അമ്മ റിഹേഴ്സൽ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞത് ഈ നടിയാണ്. ആവശ്യമില്ലാത്ത വർത്തമാനം പറയരുതെന്ന് ക്യാംപിൽ വച്ച് ദിലീപിന്റെ പരാതിപ്രകാരം നടൻ സിദ്ദിഖ് നടിക്ക് മുന്നറിയിപ്പ് നൽകി.

പൾസർ സുനി തന്റെ ഡ്രൈവറായിട്ടില്ല, സുനിയെ അറിയില്ല. നടി ആക്രമിക്കപ്പെട്ട വിവരമറിയുന്നത് റിമി ടോമി വിളിച്ചപ്പോഴാണ്. ഈ സമയത്ത്തന്നെ ആന്റോജോസഫ് ദിലീപിനെ വിളിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ചികിത്സയിലായിരുന്നു. ദിലീപ് ഡിജിപി ലോക്നാഥ് ബഹ്റയോട് പരാതി പറഞ്ഞിരുന്നെന്നും പ്രതികളിലൊരാളായ വിഷ്ണു ലക്ഷ്യയിലെത്തിയെന്നും കാവ്യയുടെ മൊഴിയിലുണ്ട്.

നടി എന്നോടെല്ലാം പറഞ്ഞെന്ന് മഞ്ജു

കാവ്യാമാധവൻ അയച്ച മെസേജുകൾ ദിലീപിന്റെ ഫോണിൽ കണ്ടതാണ് ബന്ധം വേർപിരിയാനുള്ള സാഹചര്യത്തിലേക്ക് നയിച്ചതെന്ന് മഞ്ജുവാരിയർ മൊഴി നൽകി. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ ദിലീപേട്ടന്റെ ഫോണിൽ നേരിട്ട് കണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, നടി എന്നിവരുമായി ഷെയർ ചെയ്യുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഞാൻ കാവ്യയെ കുറിച്ചും ദിലീപേട്ടനെ കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞത്.

ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻ ദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിന് ശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. - മഞ്ജു മൊഴിയിൽ പറയുന്നു.

അമേരിക്കയിലെ കാവ്യ-ദിലീപ് സംഗമം തുറന്നുപറഞ്ഞ് റിമി

അമേരിക്കൻ യാത്രയിൽ കാവ്യയും ദിലീപും അടുപ്പം പുലർത്തിയെന്നാണ് റിമി ടോമിയുടെ മൊഴി. 2010ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.

കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്ന് തിരികെ പോയി. 2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. - റിമി തന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.

പിന്മാറാൻ ദിലീപ് ഇടപെട്ടു: ചാക്കോച്ചൻ

മഞ്ജുവാര്യരുമൊത്തുള്ള ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ നിന്ന് പിന്മാറണമെന്ന് ദിലീപ് പറയാതെ പറഞ്ഞുവെന്നാണ് കുഞ്ചാക്കോ ബോബന്റെ മൊഴി. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടൻ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണ് മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്.

അത് എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാൻ അതിൽ അഭിപ്രായം ഒന്നും പറയാറില്ല.ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല.

അതിന് മറുപടിയായി ദിലീപിനോട് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാൻ മാറാം. പക്ഷെ നിങ്ങൾ ആവശ്യപ്പെടണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാൻ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീർച്ചയാണ്. കസിൻസ് എന്ന സിനിമയിൽ നിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. - കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറയുന്നു.

അപവാദം പ്രചരിപ്പിച്ചു: ശ്രീകുമാർ മേനോൻ

തനിക്കും മഞ്ജുവാരിയർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ദിലീപ് അപവാദം പ്രചരിപ്പിച്ചുവെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോന്റെ മേനോന്റെ മൊഴി. ഒടിയൻ സിനിമ നിർമ്മിക്കാനിരുന്ന കാർണിവർ ഗ്രൂപ്പിനെ ദിലീപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ പിന്മാറി. ദിലീപിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ തനിക്ക് പങ്കില്ലെന്നും ശ്രീകുമാർ നൽകിയ മൊഴിയിലുണ്ട്.

അവൾക്ക് എല്ലാം അറിയാമായിരുന്നുവെന്ന് സംയുക്ത

ഞാനും ഫിലിം ആർട്ടിസ്റ്റുകളായ നടി, മഞ്ജു വാര്യർ, ഗീതു മോഹൻ ദാസ് എന്നിവരുമായി വളരെ അടുത്ത സുഹൃദ്ബന്ധമാണ്. നടി തൃശൂരിൽ ആയതിനാലും എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതിനാലും ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.

ഉദ്ദേശം നാലഞ്ച് വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻ ദാസും എന്റെ വീട്ടിലേക്ക് വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകൾ മൊബൈൽ ഫോണിൽ മഞ്ജു വാര്യർ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകൾ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനു അമ്മയും മഞ്ജുവിനോട് പറഞ്ഞ് സമാധാനിപ്പിച്ച. മഞ്ജു കാവ്യയെ ഫോണിൽ വിളിച്ച് സംസാരിച്ചു.

അതിന് ശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്ക് പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. നടിയുടെ അച്ഛൻ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന് പറഞ്ഞു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതൽ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മിൽ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.

ദിലീപും നടിയും തമ്മിൽ നല്ലബന്ധം അല്ലായിരുന്നുവെന്ന് സിദ്ദിഖ്

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സിദ്ദിഖിന്റെ മൊഴി. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.

ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.- സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു.

ഇത്തരത്തിൽ നടിയും ദിലീപും തമ്മിലുള്ള ശത്രുതയുടെ കാരണങ്ങൾ കൃത്യമായി വെളിച്ചത്തുവരുന്ന മൊഴികളാണ് സിനിമാ മേഖലയിൽ ഇരുവരുമായും അടുപ്പമുള്ളവരിൽ നിന്ന് പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. ഇതോടെ വീണ്ടും ദിലീപ് കേസ് വലിയ ചർച്ചയായിരിക്കുകയാണ് സിനിമാ ലോകത്ത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
നിറപറ എംഡിയെ കുടുക്കാൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ചു; ബലാത്സംഗ ഭീഷണിക്ക് ബലമേകാൻ പറയുന്നത് കുട്ടിയുടെ അച്ഛൻ അരി മുതലാളിയെന്ന്; ബിജു കർണ്ണനെ ചതിക്കുഴിയിൽ വീഴ്‌ത്താൻ കൂടെ താമസിക്കുന്ന അജീർ ഹുസൈനും സീമയും ചേർന്ന് നടത്തിയ ഗൂഢാലോചന സംശയിച്ച് പൊലീസ്; ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയ്ക്ക് സമ്മതമെന്ന് ബിജു കർണ്ണനും; അറസ്റ്റിലായ അനാശാസ്യക്കാരി നാലു മാസം ഗർഭിണി; പെരുമ്പാവൂർ പൊലീസിനെ കുഴച്ച് നിറപറക്കേസ്
കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
നാല് ഫ്‌ളാറ്റുകൾ ഒഴിപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങൾക്ക്; പൂട്ടിയിട്ടിരുന്നത് പിന്നേയും ഏറെ; എന്നിട്ടും നഷ്ടപരിഹാരം ചോദിച്ചു വന്നത് വെറും 63 പേർ; അതിൽ നാലു ലക്ഷം കിട്ടിയത് നാലു പേർക്കും; നിർമ്മാതാക്കൾ നൽകിയ രസീതും ബാങ്ക് ട്രാൻസ്ഫർ രേഖകളും ഹാജരാക്കിയാൽ തെളിയുക കള്ളപ്പണത്തിന്റെ കുത്തൊഴുക്ക്; നഷ്ടപരിഹാരം പോലും വേണ്ടെന്ന് വച്ച് സ്ഥലം കാലിയാക്കാൻ ഫ്ളാറ്റ് ഉടമകൾ; മരടിൽ തെളിയുന്നത് അസാധാരണ കാഴ്ചകൾ
തോളറ്റം തുറന്ന പച്ച സാരി ഉടുത്ത് അതീവ സുന്ദരിയായി കഥകളി വേഷക്കാർക്ക് മുമ്പിൽ പുഞ്ചിരിച്ച് കൊണ്ട് ക്യൂൻ മാക്‌സിമ; കളരിപയറ്റുകാർക്ക് മുമ്പിൽ ഉഷാറായി പോസ് ചെയ്ത് കിങ്ങ് വില്യം; പടയണി കോലങ്ങളും കളിയാട്ട ദൈവങ്ങളും മയിലാട്ടങ്ങളും നിറഞ്ഞ ആദരവിൽ നിറഞ്ഞാടി നെതർലൻഡ്‌സ് രാജാവും രാജ്ഞിയും; പിണറായി നടത്തിയ വിരുന്ന് സൽക്കാരത്തിൽ എത്തിയതു സൂപ്പർ സ്റ്റാറുകളുടെ നിര; ഡച്ച് രാജാവും രാഞ്ജിയും കേരളത്തെ വല്ലാതങ്ങ് പ്രണയിച്ചു പോയതിന്റെ സുന്ദരൻ കാഴ്ചകൾ ലോക മാധ്യമങ്ങളിൽ നിറയുമ്പോൾ
വീട് കൊയിലാണ്ടിയിൽ; പിടികൂടാതിരിക്കാൻ താമസിച്ചിരുന്നത് തലശ്ശേരിയിലെ ബന്ധുവീട്ടിൽ; നാടകീയമായി റൂറൽ എസ് പി ഓഫീസിലെത്തിയത് രണ്ട് ബന്ധുക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ; ജോളിയുടെ ഉറ്റ സുഹൃത്ത് റാണി ഒടുവിൽ പൊലീസിന് മുന്നിലെത്തി; ചോദ്യം ചെയ്യലിൽ കൊലപാതകവുമായി ബന്ധമില്ലെന്നും വെളിപ്പെടുത്തൽ; കൂടത്തായിയിലെ പ്രതിയുമായി ഉണ്ടായിരുന്ന തയ്യൽ കടയിൽ വച്ചുള്ള വെറും സൗഹൃദം; മൊഴി വിശ്വസിക്കാതെ പൊലീസ്; ജോളിയേയും റാണിയേയും ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും
അഭയകേസ്: സിസ്റ്റർ സെഫി കന്യകയാണെന്നു സ്ഥാപിക്കുവാൻ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തു; കണ്ടുപിടിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ; സിബിഐക്ക് നൽകിയ മൊഴി ശരിവച്ച് ഗൈനക്കോളജിസ്റ്റ് ലളിതാംബിക കരുണാകരൻ; മൊഴി നൽകിയത് സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ
നാൽപത് വർഷങ്ങൾക്ക് മുൻപ് പെറ്റമ്മ ഉപേക്ഷിച്ചപ്പോൾ ദത്തെടുക്കാനെത്തിയത് ഡാനിഷ് ദമ്പതികൾ; അമ്മയെ കണ്ട് പിടിക്കണമെന്ന തോന്നലുണ്ടായത് ചെന്നൈയിലെത്തിയപ്പോൾ; ദത്തെടുത്ത ശിശുഭവനം അന്വേഷിച്ച് ചെന്നപ്പോൾ അറിഞ്ഞത് വർഷങ്ങൾക്ക് മുൻപ് പൂട്ടിയെന്ന്; തുണയായത് അന്വേഷണം ഒരു ചെറിയ ഡോക്യുമെന്ററിയായി തമിഴിൽ ചിത്രീകരിച്ചത്; ഭൂഖണ്ഡങ്ങൾ കടന്ന് വന്ന ഡേവിഡിന്റെ വീഡിയോ കോളിൽ കണ്ണീരണിഞ്ഞത് 68 കാരിയായ ധനലക്ഷ്മി
മണ്ഡലകാലത്തിന്റെ ഓർമ പുതുക്കി ബിന്ദു അമ്മിണി പത്തനംതിട്ടയിൽ; പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചു; മല ചവിട്ടുമെന്നും അഭ്യൂഹം; മനസിൽ ലഡു പൊട്ടി ബിജെപി; ചങ്കിടിപ്പ് കൂടി സിപിഎം; ശബരിമലയിൽ സുരക്ഷ ശക്തമാക്കി; ഒറ്റ യുവതിയെയും നിലയ്ക്കലിന് അപ്പുറം കടക്കാൻ വിടരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം; ആചാരലംഘനം നടത്തിയ ബിന്ദുവിന്റെ രണ്ടാം വരവിൽ വെട്ടിലായത് പൊലീസും
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും