1 usd = 71.24 inr 1 gbp = 92.31 inr 1 eur = 80.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 235.16 inr

Jan / 2019
23
Wednesday

മഞ്ജു വാര്യർ സാക്ഷിയാകില്ല; കാവ്യയും നാദിർഷായും പ്രതിപ്പട്ടികയിലുമില്ല; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച നൽകും; സാക്ഷി മൊഴി മാറ്റിയതിന്റെ ക്ഷീണം തീർക്കാൻ തിരക്കിട്ട ശ്രമങ്ങൾ; ദിലീപ് ഏഴാം പ്രതി തന്നെ; വമ്പൻ സ്രാവിനെ കുടുക്കാൻ സാധ്യത തേടി തുടരന്വേഷണം; ഇനി കേസ് അടുത്ത ഘട്ടത്തിലേക്ക്

November 07, 2017 | 09:08 AM IST | Permalinkമഞ്ജു വാര്യർ സാക്ഷിയാകില്ല; കാവ്യയും നാദിർഷായും പ്രതിപ്പട്ടികയിലുമില്ല; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച നൽകും; സാക്ഷി മൊഴി മാറ്റിയതിന്റെ ക്ഷീണം തീർക്കാൻ തിരക്കിട്ട ശ്രമങ്ങൾ; ദിലീപ് ഏഴാം പ്രതി തന്നെ; വമ്പൻ സ്രാവിനെ കുടുക്കാൻ സാധ്യത തേടി തുടരന്വേഷണം; ഇനി കേസ് അടുത്ത ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മറ്റന്നാൾ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ദിലീപിനെ ഏഴാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചേക്കും. കേസിൽ കൂടുതലായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുറ്റപത്രത്തിൽ പഴുതുകൾ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ ദിലീപ് ഏഴാം പ്രതിയാകുമെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൊലീസ് നടപടികൾ പുരോഗമിക്കുന്നത്.

കേസിൽ രണ്ടു ദിവസത്തിനകം നൽകാൻ കഴിയുമെന്നാണു കരുതുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് പ്രശ്‌നം. കേസ് കോടതിയിൽ തള്ളിപോയാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകും. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയാണ് കേസ് അന്വേഷണമെന്ന് സിനിമാ ലോകവും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് വേണ്ടത്ര കരുതലുകൾ എടുക്കുന്നത്. നേരത്തെ കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ അതു വേണ്ടെന്നാണ് നിലവിലെ ധാരണം. എങ്കിലും നാളെ വിശദമായ നിയമോപദേശം പൊലീസിന് ലഭിക്കും. ഇതിന് ശേഷമാകും കുറ്റപത്രത്തിൽ ദിലീപിന്റെ പ്രതിസ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കുക.

കഴിഞ്ഞ ഫെബ്രുവരി 17-നു രാത്രിയാണു പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിചാരണയിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞാലേ, കേസിൽ നടൻ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ. അതായിരുന്നു പൊലീസിന്റെ ശ്രമകരമായ ദൗത്യം. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയുമായിച്ചേർന്നു പലയിടങ്ങളിൽ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരായ ഒരു ആരോപണം. തെളിവു നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവർ ഉൾപ്പെടെ കേസിൽ 13 പ്രതികളാണുള്ളത്. നിലവിൽ 11-ാം പ്രതിയായ ദിലീപ് കുറ്റപത്രത്തിൽ ഏഴാം പ്രതിയാക്കാനാണ് നീക്കം. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ കേസിൽ സാക്ഷിയാക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ മഞ്ജു താൽപ്പര്യക്കുറവ് അറിയിച്ചു. ഇതോടെ ഈ നീക്കം പൊലീസ് ഉപേക്ഷിച്ചു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിർഷായും കേസിൽ പ്രതികളാകില്ല.

എന്നാൽ ഗൂഢാലോചനക്കേസിൽ പൊലീസ് അന്വേഷണം തുടരും. വമ്പൻ സ്രാവിനെ കണ്ടെത്താനാണ് ഇത്. ഇതിന് തെളിവു കിട്ടിയാൽ കൂടുതൽ പ്രതികൾ കേസിലേക്ക് വരും. ഇതിനുള്ള സാധ്യത നിലനിർത്തിയാകും കുറ്റപത്രം നൽകുക. അന്വേഷണം തുടരുന്നുവെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. കേസിലെ നിർണായകതെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതു നശിപ്പിക്കപ്പെട്ടെന്ന പ്രതീഷ് ചാക്കോയുടെ മൊഴിപ്രകാരം അന്വേഷണം തുടരും. പൾസർ സുനിക്കെതിരേ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത് 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ്. ദിലീപിന്റെയും സുനിയുടെയും അടുത്ത ബന്ധുക്കളെയടക്കം ചോദ്യം ചെയ്തിരുന്നു.

ദിലീപിനും സുനിക്കും പുറമേ നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ചാൾസ് ആന്റണി, ജയിലിൽ ഫോൺ ഉപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻലാൽ, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തിൽ പ്രതികളാകും. ഏഴാംപ്രതി ചാൾസ്, വിപിൻലാൽ, വിഷ്ണു എന്നിവർ മാപ്പുസാക്ഷികളാകാൻ സാധ്യതയുണ്ട്.

ദിലീപിനെതിരേ ഐ.പി.സി. 376 (ഡി)-കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം), 120 (ബി)-ഗൂഢാലോചന (പീഡനത്തിനുള്ള അതേശിക്ഷ), 336 തട്ടിക്കൊണ്ടുപോകൽ (10 വർഷംവരെ), 201 തെളിവു നശിപ്പിക്കൽ (37 വർഷം), 212- പ്രതിയെ സംരക്ഷിക്കൽ (മൂന്നുവർഷം വരെ), 411-തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നുവർഷം), 506-ഭീഷണി (രണ്ടുവർഷം വരെ), 342-അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷംവരെ), ഐ.ടി. നിയമം 66 (ഇ)-സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നുവർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും), 67 (എ)-ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും) എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് മറ്റ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമാവും. ഇതാണ് ദിലീപിനെ കേസിലെ ഏഴാം പ്രതിയായി കുറ്റപത്രം തയ്യാറാക്കുന്നത്. പൾസർ സുനിയടക്കം 7 പ്രതികൾക്കെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഇതിൽ ആദ്യ ആറ് പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. ഏഴാം പ്രതി ചാർളി, കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കുന്നതിനാണ് പിടിയിലായത്. ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിൽ ഗൂഢാലോചന കുറ്റം ആരോപിക്കുന്ന ദിലീപ് നിലവിൽ 11 ആം പ്രതിയാണ്. ഈ കേസിൽ 8,9,10 പ്രതികൾ ജയിലിൽ പൾസർ സുനിക്ക് വേണ്ടി മൊബൈൽ ഫോൺ ഉപയോഗിക്കാൻ സഹായം നൽകിയ കുറ്റത്തിന് പ്രതിചേർക്കപ്പെട്ടവരാണ്.

ജാമ്യം ലഭിച്ച് ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ, മറ്റ് പ്രതികൾക്കും ജാമ്യം നൽകണമെന്ന് വാദിക്കാം. എട്ടുമാസത്തോളമായി ഇവർ തടവറയിലാണ്. ജാമ്യം ലഭിച്ച ദിലീപിനേക്കാൾ, എന്തുകൊണ്ടും ശക്തികുറഞ്ഞവരാണ് മറ്റ് പ്രതികൾ എന്നവാദമാകും ഇവരുടെ അഭിഭാഷകർ ഉയർത്തുക. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത ആളുകൾക്ക് ജാമ്യം ലഭിച്ചാൽ അത് പൊലീസിനെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയാണ്. ഇതാണ് ദിലീപിനെ ഏഴാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ. അതിനിടെ കേസിൽ ഒന്നാം പ്രതിയാക്കുന്നത് ദിലീപിന് തിരിച്ചടിയാകുമെന്ന് സിനിമാ ലോകത്ത് വിലയിരുത്തൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപട്ടികയിൽ ദിലീപിന്റെ സ്ഥാനം താഴേയ്ക്കാക്കാനും ചിലർ ചരടു വലികൾ നടത്തി. ഇത് ഫലം കണ്ടതിന്റെ സൂചനയാണ് ഇതെന്നും വിലയിരുത്തലുണ്ട്.

എന്നാൽ ഈ നീക്കത്തിൽ കള്ളക്കളികളൊന്നുമില്ലെന്ന് പൊലീസും വിശദീകരിക്കുന്നു. ഈ കേസിൽ മറ്റ് പ്രതികളെക്കാൾ ഗുരുതര കുറ്റം ചെയ്തതായി കണക്കാക്കുന്നത് രണ്ടാം പ്രതി മാർട്ടിനെയാണ്. നടിയെ ആക്രമിക്കുന്ന സമയം കാറോടിച്ചിരുന്നത് മാർട്ടിനായിരുന്നു. നടിയുടെ യാത്ര വിവരങ്ങൾ കൃത്യമായി സംഘത്തിന് നൽകിയതും മാർട്ടിനാണ്. ബോധപൂർവ്വം കുറ്റകൃത്യത്തിന് സഹകരിച്ചു, വിശ്വാസ വഞ്ചന, രക്ഷിക്കാൻ ശ്രമം നടത്തിയില്ല. തുടങ്ങിയ കുറ്റങ്ങളാണ് മാർട്ടിനെതിരെയുള്ളത്. അതിനാലാണ് ദിലീപിനെ രണ്ടാം പ്രതിയാക്കാത്തതെന്നാണ് വിവരം. മാത്രമല്ല, ഒന്നാം പ്രതീയാക്കാനുള്ള നീക്കം പൊലീസ് ദിലീപിനെതിരെ വൈകാരികമായി നീങ്ങുന്ന എന്ന് സന്ദേശവും നൽകും. ഇത് ഒഴിവാക്കാനാണ് ശ്രമമെന്ന് പൊലീസ് വിശദീകരിക്കുന്നു.

120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടാൽ, നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന അതേശിക്ഷ ദിലീപിനും കിട്ടും. അതുകൊണ്ട് പ്രതിപ്പട്ടികയിൽ ഏത് സ്ഥാനത്ത് വരുന്നുവെന്നതിൽ കാര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണഅ സൂചന. നടൻ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെയാകും കുറ്റപത്രം. ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവർ അടക്കം പതിനാറു പേർ നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും.

ഈ രഹസ്യമൊഴികൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. ഇതിൽ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചവയാണ്. കേസിന്റെ പ്രധാന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശതകോടികളുടെ സ്വത്തുണ്ടായിട്ടെന്താ കാര്യം? വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാവാതെ ബിജു രമേശും കുടുംബവും; താൻ കംസനെന്നും തന്നെ കൊല്ലാൻ പിറന്ന ശ്രീകൃഷ്ണനെന്നും പറഞ്ഞ് സഹോദരീ പുത്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പരാതിയുമായി ബാറുടമ പൊലീസിൽ; പിതാവ് നൽകിയ സ്വത്ത് കൈവശപ്പെടുത്തി തന്നേയും മകനേയും ഇറക്കി വിടാൻ ബിജു രമേശ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹോദരി ചിത്രയും; രമേശൻ കോൺട്രാക്ടറുടെ മരണത്തോടെ തുടങ്ങിയ വ്യവസായ കുടുംബത്തിലെ തമ്മിലടിക്ക് പുതുമാനം
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
അത് ചെറിയൊരു ആശുപത്രിയായിരുന്നു; റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോൺ കൊടുത്തു എന്നാണ് എസ് ബി ഐ മാനേജറായ സഹോദരൻ പറഞ്ഞത്; ആ ഡ്രൈവർക്ക് കേസും ക്വട്ടേഷൻ ഏർപ്പാടും ഉണ്ട്; എനിക്ക് തോന്നുന്നത് മനപ്പൂർവ്വം ഉണ്ടാക്കിയ ആക്‌സിഡന്റെന്ന്; ഡ്രൈവറുടെ കാലിൽ മാത്രമേ പരിക്കുള്ളൂ; സത്യം ദൈവത്തിനേ അറിയൂ; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛൻ; പൊട്ടിക്കരഞ്ഞ് ഉണ്ണി വിരൽ ചൂണ്ടുന്നത് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലേക്ക്
ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ മാത്രം 'ജീവിച്ച് പോകാം' ! പട്ടാളക്കാരും മറ്റ് ഉദ്യോഗസ്ഥരും കാമവെറി തീർക്കുന്നത് തടയാൻ ശ്രമിച്ചാൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരും; കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത് ക്രൂര ലൈംഗിക ചൂഷണം; ഹ്യൂമന്റൈറ്റ് വാച്ച് റിപ്പോർട്ട് ഞെട്ടിക്കുന്നത്
ലൈംഗികാതിക്രമത്തിൽ ഇരയായവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കണം എന്ന നിയമം വിക്കി പീഡിയയ്ക്ക് ബാധകമല്ലേ? കൊച്ചിയിൽ ലൈംഗികാക്രമത്തിന് ഇരയായ നടിയുടെ പ്രൊഫൈലിൽ പീഡനത്തിന്റെ സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി വിക്കിപീഡിയ അപ്‌ഡേഷൻ; പിന്നിൽ നടിയെ ആക്രമിച്ചതിൽ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ ഫാൻസെന്ന് സംശയിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; വിക്കിപീഡിയയിൽ നടിയുടെ പേജ് അപ്‌ഡേറ്റ് ചെയ്തവരെല്ലാം കുടുങ്ങിയേക്കും
ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ
'പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ..പുരുഷന് കയറാം..പ്രസവിച്ച സ്ത്രീക്ക് കയറിക്കൂടാ എന്ന് പറയുന്നത് അധർമ്മമല്ലേ..സ്ത്രീപുരുഷ വ്യത്യാസമുള്ളതല്ല ഈശ്വരസങ്കല്പം: പത്തുവർഷം മുമ്പ് പറഞ്ഞതെങ്കിലും ഇന്നും എന്നും പ്രസക്തമാണ് അമൃതാനന്ദമയിയുടെ വാക്കുകൾ; പുത്തരിക്കണ്ടം പ്രസംഗത്തിൽ യുവതിപ്രവേശനത്തിനെതിരെയോ സുപ്രീംകോടതി വിധിക്കെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ ഒന്നും അമ്മ പറയാതിരുന്നത് അതുകൊണ്ടാണെന്ന് എം വി ജയരാജൻ
പണം കൊടുത്താൽ ചന്ദ്രയാത്ര വരെ വ്യാജമാണെന്ന് തട്ടിവിടുന്ന എന്തിനും മടിയില്ലാത്ത സംഘങ്ങൾ യൂറോപ്പിൽ; വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി വിവാദത്തിന് പിന്നിൽ പ്രശസ്തിയും പണവും ലക്ഷ്യമിട്ടുള്ള ഹോക്സ് ഗ്രൂപ്പുകളോ? വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്ന യുഎസ് ഹാക്കറുടെ അവകാശവാദം തെറ്റ്; ഹാക്ക് ചെയ്യാമെങ്കിൽ സെയ്ദ് ഷൂജ എന്തുകൊണ്ട് ഡെമോ കാട്ടിയില്ല? ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തിരഞ്ഞെടുപ്പ് യന്ത്ര അട്ടിമറി വെറും പുക മാത്രമെന്ന് ഐടി വിദഗ്ദ്ധർ
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം