നാദിർഷായെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല; ഇപ്പോഴുള്ളത് ഏലൂരിലെ സ്വന്തം വീട്ടിൽ; ജാമ്യഹർജിയിൽ തീർപ്പുവരും വരെ അന്വേഷണവുമായി സഹകരിക്കില്ല; കുറ്റപത്രം തയ്യാറാക്കൽ വൈകിപ്പിക്കാനുള്ള നീക്കമെന്ന തിരിച്ചറിവിൽ അന്വേഷണ സംഘവും; ജാമ്യം നൽകരുതെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷനും; പൊലീസ് ഇടപെടലിൽ പോളക്കുളം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിട്ടും കുലുങ്ങാതെ ദിലീപിന്റെ സുഹൃത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായി നാദിർ ഷായെ പൊലീസ് കസ്റ്റഡിയിൽ എടുത്തില്ലെന്ന് സൂചന. ആശുപത്രിയിൽ നിന്നിറങ്ങിയ നാദിർഷാ അജ്ഞാത കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. നിയമോപദേശം തേടുന്നതിനായിരുന്നു ഇത്. അതിന് ശേഷം നാദിർഷാ ഏലൂരിലെ വീട്ടിലെത്തി. ഇതോടെ ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന അഭ്യൂഹവുമെത്തി. എന്നാൽ കേസ് അന്വേഷണവുമായി നാദിർഷാ സഹകരിക്കില്ലെന്നാണ് മറുനാടന്‍ ലഭിക്കുന്ന സൂചന. സ്വമേധയാ ചോദ്യം ചെയ്യലിന് നാദിർഷാ ഹാജരാകില്ല
നിലവിലെ സാഹചര്യത്തിൽ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിയമോപദേശമാണ് നാദിർ ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൈക്കോാടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിലാണിത്. കോടതി ഹർജി പരിഗണിക്കുന്നതിനാൽ പുതിയ നോട്ടീസ് നാദിർ ഷായ്ക്ക് നൽകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കോടതിയിൽ നിന്നുള്ള തീരുമാനം അനുസരിച്ച് പ്രവർത്തിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നാദിർഷാ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ കടുത്ത നിലപാടുകളിലേക്ക് അന്വേഷണ സംഘം മാറും. നാദിർഷായെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനും സാധ്യതയുണ്ട്. ചോദ്യം ചെയ്യലിന് സ്വേധായാ ഹാജരായാൽ കടുത്ത നടപടികൾ എടുക്കില്ല.
അതിനിടെ നാദിർഷായ്ക്ക് ജാമ്യം നൽകരുതെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നിലപാട് എടുക്കും. നാദിർഷായ്ക്കെതിരായ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യവും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കാൻ സാധ്യതയുണ്ട്. കുറ്റപത്രം വൈകിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ നിലപാട് എടുക്കും. നാദിർഷായെ വീണ്ടും വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നാദിർഷാ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനുശേഷമേ നാദിർഷായെ അറസ്റ്റു ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കൂവെന്നാണ് നിലപാട്. ഇത് ഹൈക്കോടതി അംഗീകരിച്ചാൽ അന്വേഷണത്തിന് പുതിയ തലം വരികയും ചെയ്യും.
അന്വേഷണ സംഘത്തിനു മുന്നിൽ സ്വമേധയാ ഹാജരാകാൻ നാദിർ ഷാ രാവിലെ തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. രാവിലെ നാദിർ ഷാ എത്തുമെന്ന് പ്രതീക്ഷിച്ച് അന്വേഷണ ചുമതലതയുള്ള പെരുമ്പാവൂർ സി.ഐ ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. ആലുവ റൂറൽ എസ്പി അടക്കമുള്ള സംഘവും സ്ഥലത്തെത്തിയെങ്കിലും പിന്നീട് മടങ്ങി. കഴിഞ്ഞ ദിവസം ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. ഇന്നലെ രാത്രി നാദിർ ഷാ ഡിസ്ചാർജ് വാങ്ങിപോയിരുന്നു. പൊലീസ് നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നാദിർഷായെ ചോദ്യം ചെയ്ത ശേഷം കാവ്യമാധവനേയും പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം കുറ്റപത്രം നൽകാനാണ് നീക്കം. ഇത് അട്ടിമറിക്കാനാണ് നാദിർഷാ ചോദ്യം ചെയ്യലിനെത്തുന്നത് വൈകിപ്പിക്കുന്നത്.
90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ കഴിയാതെ വന്നാൽ ദിലീപിന് ജാമ്യം കിട്ടും. ഈ സാധ്യതയ്ക്ക് വേണ്ടിയാണ് നാദിർഷാ അ്ന്വേഷണവുമായി സഹകരിക്കാത്തതെന്നാണ് സൂചന. ദിലീപിനെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതിനൊപ്പം നാദിർ ഷായെയും 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇരുമിച്ചിരുത്തിയും വെവ്വേറെയുമായിരുന്നു ചോദ്യം ചെയ്യൽ. പിന്നീട് നിരവധി പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഈ മൊഴികൾ പരിശോധിച്ചതിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ തന്നെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അറസ്റ്റു ചെയ്യാനാണെന്നും ദിലീപിനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്നും നാദിർ ഷാ ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. ഹർജി 13നാണ് പരിഗണിക്കുക.
അഞ്ചാംതീയതിയാണ് നോട്ടീസ് നൽകിയത്. ആറാം തീയതി അഞ്ച് മണിക്ക് മുമ്പ് ഹാജരാകാനാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ ഇനി നാദിർഷായ്ക്ക് നോട്ടീസ് നൽകില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആദ്യ നോട്ടീസിനോട് ആശുപത്രിയിലാണെന്ന് മറുപടി നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഇനി നോട്ടീസ് കിട്ടിയാൽ മാത്രം പൊലീസുമായി സഹകരിച്ചാൽ മതിയെന്നാണ് നാദിർഷായ്ക്ക് കിട്ടിയ ഉപദേശം. ജാമ്യ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഭയം അകലുകയും ചെയ്യും. കാവ്യാ മാധവനേയും കേസിൽ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നാദിർഷായുടെ കാര്യത്തിൽ പൊലീസെടുക്കുന്ന നീക്കങ്ങളെ കരുതലോടെ വീക്ഷിക്കുകയാണ് അഭിഭാഷകർ. നാദിർഷായേയും കാവ്യയേയും ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തെളിവൊന്നുമില്ലെന്നും അഭിഭാഷകർ വിലയിരുത്തുന്നു. അതുകൊണ്ട് കൂടിയാണ് നാദിർഷാ അന്വേഷണവുമായി സ്വമേധയാ സഹകരിക്കാത്തതും.
നാദിർഷായെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന അഭ്യൂഹം വ്യാപകമായിരുന്നു. സ്വകാര്യആശുപത്രിയിൽനിന്നു പൊലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാർജ് ചെയ്യിച്ചെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ പ്രതി ദിലീപിനെയും നാദിർഷായെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂർത്തിയാകുന്നതോടെ നാദിർഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടർന്ന് നാദിർഷാ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് നാദിർഷാ ആശുപത്രിയിൽ അഡ്മിറ്റായത്. ഗൗരവമില്ലാത്ത പ്രശ്നങ്ങളാണ് ആശുപത്രി വാസത്തിന് ഉയർത്തിയത്. അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നാദിർഷാ പോളക്കുളം ഗ്രൂപ്പിന്റെ ആശുപത്രിയിൽ അഡ്മിറ്റായത്. ഇതു തിരിച്ചറിഞ്ഞ് പൊലീസ് സമ്മർദ്ദം ശക്തമാക്കി. ഇതോടെ നാദിർഷായ്ക്ക് ആശുപത്രി വിടേണ്ടി വരികയായിരുന്നു.
കേസിൽ അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിർഷായെ കസ്റ്റഡിയിൽ എടുത്താൽ ത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂവെന്നാണ് പൊലീസ് നൽകിയിരുന്ന സൂചന. നാദിർഷാ ഒരു വാഹനത്തിൽ പുറത്തേക്കുപോയതായാണു ദൃക്സാക്ഷികൾ നൽകുന്ന സൂചന. നാദിർഷായുടെ കാർ ആശുപത്രിവളപ്പിൽത്തന്നെയുണ്ട്. ഇതാണ് അഭ്യൂഹം ശക്തമാക്കയത്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസിൽ സംവിധായകനും നടൻ ദിലീപിന്റെ സുഹൃത്തുമായ നാദിർഷ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
ദിലീപ് അറസ്റ്റിലായിട്ട് ഇന്നലെ രണ്ടുമാസം പൂർത്തിയായി. ജൂലൈ 10നാണ് ജനപ്രിയനായകൻ അറസ്റ്റിലായത്. ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നുതവണ തള്ളിയിരുന്നു. ഹൈക്കോടതിയിൽ ബുധനാഴ്ച വീണ്ടും ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. ജയിലിൽ കിടന്നുതന്നെ ദിലീപിന് സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഗണേശ്കുമാറിന്റെ പ്രസ്താവനയെന്നു കോടതിയെ ധരിപ്പിച്ചാവും പൊലീസ് ജാമ്യാപേക്ഷയെ പ്രതിരോധിക്കുക എന്നാണ് സൂചന. ചട്ടങ്ങൾ മറികടന്ന് ഒട്ടേറെ പ്രമുഖർ ജയിലിൽ ദിലീപിനെ സന്ദർശിക്കാനെത്തിയതും പൊലീസ് ചൂണ്ടിക്കാട്ടും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍