1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.25 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
16
Monday

വീട്ടിൽക്കയറി മുസ്‌ളീം ദമ്പതികളെ വെട്ടിക്കൊല്ലുകയും ബന്ധുക്കളായ യുവതിയെയും പെൺകുട്ടിയെയും മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടും ഹരിയാന പൊലീസ് കേസെടുത്തത് ഭവനഭേദനത്തിന്; ഹിന്ദു സംഘടനകളുടെ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി ഡൽഹിയിൽ ഇരകളുടെ പത്രസമ്മേളനം

September 09, 2016 | 04:24 PM IST | Permalinkവീട്ടിൽക്കയറി മുസ്‌ളീം ദമ്പതികളെ വെട്ടിക്കൊല്ലുകയും ബന്ധുക്കളായ യുവതിയെയും പെൺകുട്ടിയെയും മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടും ഹരിയാന പൊലീസ് കേസെടുത്തത് ഭവനഭേദനത്തിന്; ഹിന്ദു സംഘടനകളുടെ പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുവെന്ന് തെളിവുകൾ സഹിതം വ്യക്തമാക്കി ഡൽഹിയിൽ ഇരകളുടെ പത്രസമ്മേളനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരു കുടുംബത്തിൽ അതിക്രമിച്ചുകയറി ദമ്പതികളെ നിർദ്ദാക്ഷിണ്യം വെട്ടികൊലപ്പെടുത്തുക. ഇവരുടെ ബന്ധുക്കളായ ഒരു യുവതിയേയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയേയും അതിക്രൂരമായി മാനഭംഗപ്പെടുത്തുക. വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തല്ലി ബോധംകെടുത്തിയിട്ട ശേഷം പണവും സ്വർണവും ബൈക്കുമെല്ലാം അപഹരിച്ച് കടന്നുകളയുക. ഇത്തരമൊരു സംഭവമുണ്ടായാൽ പിടിയിലാകുന്ന പ്രതികൾക്കെതിരെ പൊലീസ് ഏതെല്ലാം വകുപ്പുകളാണ് ചുമത്തുക?

ഇത്രയും ക്രൂരമായ അതിക്രമങ്ങൾ നടത്തിയ സംഘത്തിനെതിരെ ഹരിയാന പൊലീസ് കേസെടുത്തത് വീട്ടിൽ അതിക്രമിച്ചു കയറിയതിനും മോഷണം നടത്തിയതിനുമാണെന്നു കേട്ടാൽ ആരും ഞെട്ടിപ്പോകും. ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന ഹരിയാനയിലെ മീവത്തിലുള്ള ധിൻഗേരി ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ക്രൂരമായ അക്രമവും കൊലപാതകവും പീഡനവും അരങ്ങേറിയത്.

പത്തോളം പേർ ചേർന്നാണ് അക്രമം നടത്തിയതെന്ന് അക്രമത്തിന് ഇരയായ വീട്ടുകാർ മൊഴി നൽകിയെങ്കിലും നാലു പ്രതികളെ മാത്രം അറസ്റ്റുചെയ്ത് ഇവർക്കെതിരെ ഗുരുതരമല്ലാത്ത വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നതിൽ പ്രതിഷേധം ശക്തമാകുകയാണ് ഹരിയാനയിൽ.

ചെറുപ്പക്കാരായ ദമ്പതികളായ ഇബ്രാഹിം, റഷീദാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങളായ ആയിഷ, ജാഫറുദ്ദീൻ എന്നിവരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപിക്കുകയും ഇവരുടെ ബന്ധുക്കളായ 21 കാരിയേയും പതിനാറുകാരിയേയും ക്രൂരമായി മാനഭംഗപ്പെടുത്തുകയും ചെയ്തശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

നാടൻ തോക്കുകകളും മറ്റ് ആയുധങ്ങളുമായി എത്തിയ പത്തോളം വരുന്ന അക്രമിസംഘത്തിലെ നാലുപേരെ കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. ധിൻഗേരി ഗ്രാമത്തിന് സമീപത്തുള്ള മൊഹമ്മദ്പുരിൽ താമസിക്കുന്ന സന്ദീപ്, അമർജീത്, കരംജീത്, രാഹുൽ കുമാർ എന്നിവരാണ് പിടിയിലായത്.

അതേസമയം, ഇവരെ മാത്രം പിടികൂടി സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെ രക്ഷിക്കാനായി ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി കേസ് ഒതുക്കുകയാണെന്നും ഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രതികളെ രക്ഷിക്കാൻ പൊലീസും ബിജെപി സർക്കാരും ചേർന്ന് ശ്രമിക്കുകയാണെന്നുമുള്ള ആരോപണം ശക്തമാണ്.

ഇത്രയും ഗുരുതരമായ അക്രമം നടന്നിട്ടും സർക്കാർ അലസമായി കേസ് കൈകാര്യം ചെയ്യുന്നതുതന്നെ ഇതിലെ ഗൂഢാലോചന വ്യക്തമാക്കുന്നതായി സാമൂഹ്യ പ്രവർത്തകരും പ്രതിപക്ഷവും ആരോപണമുയർത്തിക്കഴിഞ്ഞു.

ഇതിനുപിന്നാലെ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാനംഭഗത്തിന് ഇരയായ യുവതിയും പെൺകുട്ടിയും ബന്ധുക്കളും ചില സാമൂഹ്യപ്രവർത്തരും ചേർന്ന് ഡൽഹിയിലെത്തി പത്രസമ്മേളനം നടത്തിയതോടെ ദേശീയ മാദ്ധ്യമങ്ങളിലും സംഭവം വലിയ ചർച്ചയാകുകയാണ്. ജനതാദൾ യുണൈറ്റഡ് എംപി അലി അൻവർ അൻസാരിയുൾപ്പെടെ പങ്കെടുത്ത പത്രസമ്മേളനത്തിൽ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചതും വീട്ടിൽ അരങ്ങേറിയ അക്രമങ്ങളും വിവരിച്ച് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞുപോയി.

പ്രതികൾക്കെതിരെ മാനഭംഗത്തിനും കൊലപാതകത്തിനുമുള്ള വകുപ്പുകൾ ചുമത്താതെ ആരോ ചിലർ അക്രമം നടത്തിയെന്ന് സ്ഥാപിക്കുംവിധം അനധികൃതമായി താമസസ്ഥലത്ത് കയറിയതിനും മോഷണത്തിനുമുള്ള 459, 460 വകുപ്പുകൾ ചുമത്തിയാണ് ഹരിയാന പൊലീസിന്റെ എഫ്‌ഐആർ എന്ന് അവർ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റുമോർട്ടംപോലും ചെയ്തില്ല. മാനഭംഗത്തിന് ഇരയായ പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയെന്നതുമാത്രമാണ് പൊലീസ് ചെയ്തത്.

കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഏറെയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നതെന്നും അവർ പറയുന്നു. പിന്നീട് മാദ്ധ്യമങ്ങളിൽ ഈ വാർത്തകൾ വരികയും കടുത്ത പ്രതിഷേധം എല്ലായിടത്തുനിന്നും ഉയരുകയും ചെയ്തതോടെയാണ് പൊലീസ് മറ്റുവകുപ്പുകൾ കൂടി പ്രതികളുടെ മേൽ ചുമത്താൻ തയ്യാറായത്.

ലോക്കൽ പൊലീസിൽ ജനങ്ങൾക്ക് ഈ സംഭവത്തോടെ വിശ്വാസം നഷ്ടപ്പെട്ടതായും കേസ് സിബിഐ അന്വേഷിക്കണമെന്നും ഇവരോടൊപ്പം ഉണ്ടായിരുന്ന ആക്റ്റിവിസ്റ്റ് ശബ്‌നം ഹാഷ്മി ആവശ്യപ്പെട്ടു.

പിടിയിലായ പ്രതികളുടെ ഹിന്ദു സംഘടനകളുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവുകളുമായി ആയിരുന്നു പത്രസമ്മേളനം. പ്രതികളിലൊരാളായ രാഹുൽ വർമയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നത് ഈവർഷം ഏപ്രിൽ മുതൽ അയാൾ ആർഎസ്എസിൽ ചേർന്നു പ്രവർത്തിക്കുന്നുവെന്നാണ്. റാവു അമർജീത് ആണെങ്കിൽ കഴിഞ്ഞദിവസം ഷെയർ ചെയ്തിരുന്നത് നരേന്ദ്ര മോദിയുടെ ചിത്രമാണ്. 'മുസ്ലിങ്ങൾ പോയി' എന്ന കാപ്ഷനും നൽകിയിരുന്നു.

മാത്രമല്ല അക്രമത്തിൽ പങ്കെടുത്തുവെന്ന് ആരോപിക്കപ്പെടുന്നവരെല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ഗോരക്ഷാ സമിതി പ്രവർത്തകരുമാണ്. ഇവരിൽ ചിലർ ബീഫ് ഉപയോഗിച്ചുവെന്നതിന്റെ പേരിൽ ഉണ്ടായ ചില കലഹങ്ങളിലും പ്രതികളായിരുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരു പ്രത്യേകസമുദായത്തെ ഉന്നംവച്ച് നടത്തിയ ആക്രമണംതന്നെയാണ് ഹരിയാനയിൽ നടന്നതെന്നതിന് തെളിവാണെന്ന് ഹാഷ്മി പറയുന്നു.

മാമായേയും മാമിയേയും അവർ കൊന്നതിനുശേഷം ഞങ്ങൾക്കുനെരെ തിരിയുകയായിരുന്നു. എന്നെ ഒരു മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എന്റെ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ചു. തുടർന്നു നാലുപേർ എന്നെ ആക്രമിച്ചു. - മാനഭംഗത്തിനിരയായ മുതിർന്ന യുവതി പറഞ്ഞു.

തന്റെ സഹോദരിയെ ശരീരമാസകലം വരഞ്ഞുകീറിയും കുത്തിയും കൊല്ലുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട റഷീദാന്റെ സഹോദരി സുബൈദ പറഞ്ഞു. ഇവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് മുമ്പ് കുളിപ്പിച്ചത് സുബൈദയായിരുന്നു. 'അവളുടെ തലയിൽ നിന്ന് അപ്പോഴും രക്തമൊഴുകുന്നുണ്ടായിരുന്നു. ശരീരമാസകലം മുറിവുകളായിരുന്നു. കൈ പലയിടത്തും മുറിഞ്ഞുതൂങ്ങിയിരുന്നു. കഴുത്തിലും മാറിടത്തിലും അക്രമികൾ കത്തികൊണ്ട വരയുകയും ആഴത്തിൽ കുത്തുകയും ചെയ്തിരുന്നു. - സുബൈദ പറയുന്നു.

ഹരിയാന സർക്കാർ കാട്ടുന്ന നീതികേടിനെ ഇവർ ഡൽഹിയിൽ പത്രസമ്മേളനം നടത്തിയതിനു പിന്നാലെ മുഖം രക്ഷിക്കാൻ കഴിഞ്ഞദിവസം സിബിഐ അന്വേഷണത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ കട്ടർ സമ്മതമറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തിനുനേരെ ഉണ്ടായ അക്രമത്തെ ഇത്രയും ലാഘവത്തോടെ കാണുന്നതിലെ പ്രശ്‌നങ്ങളിൽ പ്രതിഷേധമറിയിക്കാൻ എത്തിയ പതിനൊന്നംഗ സംഘത്തോടാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നൽകിയിട്ടുള്ളത്.

മൂന്ന് എംഎൽഎമാരും രണ്ട് മുൻ മന്ത്രിമാരും ബാർ അസോസിയേഷൻ പ്രതിനിധികളായ അഡ്വക്കേറ്റുമാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച ഇത്തരത്തിൽ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തിറങ്ങിയിട്ടില്ല.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
കശ്മീരിനുള്ള പ്രത്യേക പദവി മോദി സർക്കാർ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നു; കശ്മീരിനു വേണ്ടി ഹൃദയംനൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും ലക്ഷക്കണക്കിന് പണ്ഡിറ്റുകൾക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യം ഓർക്കണം; ആമസോൺ കാടുകൾ കത്തുമ്പോൾ ഡിവൈഎഫ്ഐ ഇവിടെ പ്രകടനവുമായെത്തും; പശ്ചിമഘട്ടം നശിപ്പിക്കുമ്പോൾ അവർക്ക് യാതൊരു പ്രശ്നവുമില്ല; കേന്ദ്രത്തെ പുകഴ്‌ത്തി ഇടതുപക്ഷത്തെ വിമർശിച്ച് ടി പത്മനാഭൻ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
തോറ്റമ്പിയിട്ട് നാല് മാസമായിട്ടും വസതി ഒഴിയാതെ മുൻ എംപിമാർ; കറന്റും വെള്ളവും കട്ട് ചെയ്യുമെന്ന് നോട്ടീസ് നൽകിയപ്പോൾ ഭൂരിഭാഗം പേരും ഒഴിഞ്ഞു; അവസാന നിമിഷം വരെ വസതി ഒഴിയാതെ 80 മുൻ എപിമാർ ഇപ്പോഴും പഴയ വീട്ടിൽ കടിച്ച് തൂങ്ങി കിടക്കുന്നു; പുതിയ എംപിമാർക്ക് വസതി ഒരുക്കാനാവാതെ ലോക്‌സഭ സെക്രട്ടറിയേറ്റ്
കോടീശ്വരന്മാരുടെ സമരം കണ്ട് മുട്ടുവിറച്ച് പിണറായി സർക്കാർ; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ഫ്‌ളാറ്റുകാരുടെ പ്രശ്‌നത്തിൽ ജസ്റ്റീസ് അരുൺ മിശ്രയുടെ ഉത്തരവിന് നൽകുന്നത് പുല്ലുവില; എല്ലാം ഉടമകളുടെ തലയിൽ കെട്ടിവച്ച് നിർമ്മാതാക്കൾ കൈകഴുകുന്നതും തിരക്കഥയുടെ ഭാഗം; ശ്രമിക്കുന്നത് കോടതി നിലപാട് കടുപ്പിച്ചാൽ ഖജനാവിൽ നിന്ന് 350 കോടി അടിച്ചെടുക്കാനുള്ള നീക്കം; സർവ്വകക്ഷിയോഗത്തിൽ എല്ലാവരും മരടിൽ ഒരുമിക്കും
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം