Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എല്ലായ്‌പോഴും നടത്തം മാരകായുധങ്ങളുമായി; പൊലീസ് പിടികൂടിയ നേരത്തും കത്തി വീശി രക്ഷപ്പെടാൻ ശ്രമം; മൂന്നുമാസം മുമ്പ് പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മയക്കുമരുന്ന് മാഫിയ തലവൻ വീണ്ടും പിടിയിൽ; സഹായിക്കൊപ്പം കുടുങ്ങിയത് നാലുകിലോ കഞ്ചാവുമായി; കച്ചവടത്തിന് റിയാസ് എപ്പോഴും ഇരകളാക്കുന്നത് വിദ്യാർത്ഥികളെ

എല്ലായ്‌പോഴും നടത്തം മാരകായുധങ്ങളുമായി; പൊലീസ് പിടികൂടിയ നേരത്തും കത്തി വീശി രക്ഷപ്പെടാൻ ശ്രമം; മൂന്നുമാസം മുമ്പ് പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മയക്കുമരുന്ന് മാഫിയ തലവൻ വീണ്ടും പിടിയിൽ; സഹായിക്കൊപ്പം കുടുങ്ങിയത് നാലുകിലോ കഞ്ചാവുമായി; കച്ചവടത്തിന് റിയാസ് എപ്പോഴും ഇരകളാക്കുന്നത് വിദ്യാർത്ഥികളെ

ജംഷാദ് മലപ്പുറം

മലപ്പുറം: മൂന്നു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മയക്കുമരുന്ന് മാഫിയ സംഘത്തലവനും സഹായിയും നാലു കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ. മോങ്ങം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തലവനായ വള്ളുവമ്പ്രം മൂച്ചിക്കൽ ഇമ്മിണിക്കര റിയാസ് ബാബു എന്ന പല്ലി ബാബു(33), മോങ്ങം ചെരിക്കക്കാട് മുഹമ്മദലി(53) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പടികൂടിയത്.

ഇവർ വിതരണം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ റിയാസ് മൂന്നു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്. ഇത്തരത്തിൽ ആറോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പല്ലി റിയാസിനേയും കൂട്ടാളിയേയും കൊണ്ടോട്ടി ഇൻസ്പക്ടർ എൻ.ബി ഷൈജു സബ് ഇൻസ്പക്ടർ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റിനർക്കോട്ടിക്ക് സ്‌ക്വാഡ് രാവിലെ മോങ്ങത്തുവച്ചാണ് പിടികൂടിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റഷനുകളിലും എക്സൈസിലും ഇയാളുടെ പേരിൽ കഞ്ചാവ് വിൽപന നടത്തിയതിന് കേസുണ്ട്. കൈവശം എപ്പോഴും മാരകായുധങ്ങളുമായി നടക്കുന്ന ഇയാൾ നേരത്തെ പൊലീസ് പിടിച്ച സമയം കത്തി വീശി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. മുഴുവൻ സമയവും ലഹരി ഉപയോഗിച്ചു നടക്കുന്ന ഇയാൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പനനടത്തിയിരുന്നതായും വിവരം ലഭിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ കഞ്ചാവ് ഉപയോഗിച്ചു വരുന്ന വിദ്യാർത്ഥികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ മൊയതിൻ കുട്ടിയെ കഴിഞ്ഞ വർഷം ആറ് കിലോ കഞ്ചാവുമായി കോയമ്പത്തുർ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി റിയാസുമായി ചേർന്ന് വീണ്ടും കച്ചവടം ആരംഭിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ മാസത്തിൽ മൂന്ന് തവണയിൽ അധികം കഞ്ചാവ് ആന്ധ്രയിൽ നിന്നും കൊണ്ടുവന്നിരുന്നതായി പറയുന്നു.

പിടിയിലായവരെ ചോദ്യം ചെയ്തതതിൽ പ്രദേശത്തെ ചെറുതും വലുതുമായ ആയ നിരവധി കഞ്ചാവ് വില്പനക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട് ഇവരെ നിരീക്ഷിച്ചുവരികയാണ്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശികുണ്ടറക്കാട്, പി.സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, കൊണ്ടോട്ടി സ്റ്റേഷനിലെ എഎസ്ഐ അയ്യപ്പൻ ,മൂസ്തഫ, ചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP