Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതുവത്സരം ആഘോഷിക്കാൻ കൊച്ചിയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ഡിജെ പാർട്ടികൾക്കും സിനിമക്കാർക്കും മയക്കുമരുന്നെത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയാ സംഘത്തിലെ നാലു പേർ പിടിയിലായി; കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎയും സ്റ്റാമ്പ് രൂപത്തിലുള്ള 70 എംജിഎൽഎസ്ഡിയും; മരുന്നെന്നും പറഞ്ഞും മയക്കുമരുന്ന് കടത്തുന്നു

പുതുവത്സരം ആഘോഷിക്കാൻ കൊച്ചിയിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; ഡിജെ പാർട്ടികൾക്കും സിനിമക്കാർക്കും മയക്കുമരുന്നെത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയാ സംഘത്തിലെ നാലു പേർ പിടിയിലായി; കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎയും സ്റ്റാമ്പ് രൂപത്തിലുള്ള 70 എംജിഎൽഎസ്ഡിയും; മരുന്നെന്നും പറഞ്ഞും മയക്കുമരുന്ന് കടത്തുന്നു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നഗരത്തിൽ ന്യൂഇയർ പാർട്ടി നടത്തിപ്പുകാർക്കും സിനിമക്കാർക്കും മയക്കുമരുന്നുകളെത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നാല് യുവാക്കൾ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റ പിടിയിലായി. കരുനാഗപ്പള്ളി തഴവ കളത്തിൽ വീട്ടിൽ ഹാഷിം (27) കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷൻ അലിഫ് ഗാർഡൻസിൽ ആരിഫ് (27),കരുനാഗപ്പള്ളി ആദിനാട് സൗത്ത് വളാലി പുത്തൻവീട്ടിൽ, സുഹൈൽ (24), റാന്നി വെച്ചൂച്ചിറ നായിത്താനിയിൽ വീട്ടിൽ അഖിൽ (27)എന്നിവരെയാണ് എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സി ഐ സജി ലക്ഷമണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റുചെയ്തത്.

പുതുവത്സര പാർട്ടികൾക്കായി വൻതോതിൽ ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തുമെന്ന് മദ്ധ്യമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ പി കെ മനോഹരന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ നെൽസൺ,അസിസ്റ്റന്റ് കമ്മീഷണർ ബെന്നി ഫ്രാൺസീസ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡുകൾ വ്യാപകമാക്കിയിരുന്നു. ഇന്നലെ വൈകിട്ട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.തമ്മനത്തെ ആഡംമ്പര ലോഡ്ജിലെത്തി വിൽപനയ്ക്കുള്ള കർമ്മപദ്ധതി ആസൂത്രണം ചെയ്ത ശേഷം വാഹനത്തിൽ പുറപ്പെടവെയാണ് ഇവർ എക്‌സൈസ് സംഘത്തിന്റെ വലയിലായത്.

ഇവർ സഞ്ചരിച്ചിരുന്ന KL 23 M 6803 മാരുതി സ്വഫ്റ്റ് ഡിസയർ കാറിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള 22 ഗ്രാം എം ഡി എം എ,സ്റ്റാമ്പ് രൂപത്തിലുള്ള 70 എം ജി എൽ എസ് ഡി ,ഗുളിക രൂപത്തിലുള്ള 1750 എം ജി എക്കറ്റ്‌സി എന്നിവ എക്്‌സൈസ് സംഘം കണ്ടെടുത്തു. മാരക ലഹരി ഉത്പന്നങ്ങളായ ഇവ സമ്പന്നർ പങ്കെടുക്കുന്ന നഗരത്തിലെ ഡി ജെ പാർട്ടികളിൽ വിതരണം ചെയ്യുന്നതായിരുന്നെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി എക്‌സൈസ് അധികൃതർ അറിയിച്ചു. ഇവർ നഗരത്തിലെത്തിച്ച മയക്കുമരുന്നു ശേഖരത്തിൽ ഒരു ഭാഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായി എക്‌സൈസ് അധികൃതർക്ക് വിവരം ലഭിച്ചു. ഇതിന്റെ ഇവ കണ്ടെത്താൻ നഗരത്തിൽ വ്യാപകമായി തിരച്ചിൽ നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഹാഷീം ബാംഗ്ലൂരിൽ ബി ബി എ വിദ്യാർത്ഥിയാണ്.ഇയാളുടെ ഘാന സ്വദേശി പീറ്ററാണ് തങ്ങൾക്ക് മയക്കുമരുന്ന എത്തിച്ച് നൽകിയതെന്നാണ് പിടിയിലായവർ മൊഴിനൽകിയിട്ടുള്ളതെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജി ലക്ഷമണൻ മുറുനാടനോട് വ്യക്തമാക്കി. ആവശ്യമുള്ള അളവിൽ ഇവ എത്തിച്ച് നൽകുന്നതിന് പണം മുൻകൂറായി വാങ്ങുകയാണ് സംഘത്തിന്റെ രീതിയെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും കൊച്ചിയിലെ ആവശ്യക്കാരിൽ ചിലർ ഹാഷിമിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായിട്ടാണ് പ്രാഥമീക വിവരമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നുമാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.

എക്‌സൈസ് ഇൻസ്പക്ടർ എൻ പി സുദീപ്കുമാർ.,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ സി കെ സെയ്ഫുദ്ദീൻ പ്രിവന്റീവ് ഓഫീസർമാരായ ഏ എസ് ജയൻ, എം എ കെ ഫൈസൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ റോബി കെ എം,രഞ്ജു എൽദോ തോമസ്,എൻ പി ബിജു,എൻ ജി അജിത്കുമാർ,എൻ ഡി ടോമി,സി റ്റി പ്രതീപ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന പുതുവർഷ പാർട്ടികളിൽ വിതരണം ചെയ്യാൻ സംസ്ഥാനത്തിന് പുറത്തുനിന്നും വൻതോതിൽ ലഹരി വസ്തുക്കൾ എത്തിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ എക്‌സൈസ് -പൊലീസ് സംഘങ്ങൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

കൊച്ചിയിൽ നടക്കുന്ന ഡി ജെ പാർട്ടികളിലും സിനിമ മേഖലയിലെ സിനിമ പ്രവർത്തകർക്കിടയിലും വിലപിടിച്ച മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായിതായി നേരത്തെ എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സിനിമക്കാർക്ക് എൽ എസ് ഡി എത്തിച്ചുനൽകിയിരുന്ന യുവാവിനെ സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റുചെയ്യുകയും ചെ്തിരുന്നു.

ഇപ്പോൾ അറസ്റ്റിലായ അഖിലും സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്നതായിട്ടാണ് എക്‌സൈസ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സിനിമപ്രവർത്തകർ പങ്കെടുക്കുന്ന പുതുവത്സര ആഘോഷങ്ങൾ നിരീക്ഷിക്കുന്നതിന് എക്‌സൈസ് -പൊലീസ് സംഘങ്ങൾ രഹസ്യനീക്കം നടത്തിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP