Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടിക്ക് അടിക്കടി ഇടിക്കിടി ഇങ്ങനെ അടിതടകളൊന്നും പഠിച്ചിട്ടില്ല; മദ്യപിച്ച് കൂത്താടി വന്ന സംഘം കാരണമില്ലാതെ പൊതിരെ തല്ലി; മുഖത്ത് അടിയും തള്ളും കിട്ടിയതോടെ നിലതെറ്റി തെറിച്ചുവീണു; രക്ഷയ്ക്കായി ഓടിയെത്തിയ മകന്റെ തലയ്ക്കാണ് അടിയേറ്റത്; കൊയ്ത്തുൽസവം കണ്ടുനിന്ന കോട്ടയം തിരുവാർപ്പ് സ്വദേശികളായ മദ്യപസംഘം ഇരയാക്കിയത് ഭീകരമർദ്ദനത്തിന്; സജിയും വിഷ്ണുവും മറുനാടനോട് മനസ്സുതറക്കുന്നു

അടിക്ക് അടിക്കടി ഇടിക്കിടി ഇങ്ങനെ അടിതടകളൊന്നും പഠിച്ചിട്ടില്ല; മദ്യപിച്ച് കൂത്താടി വന്ന സംഘം കാരണമില്ലാതെ പൊതിരെ തല്ലി; മുഖത്ത് അടിയും തള്ളും കിട്ടിയതോടെ നിലതെറ്റി തെറിച്ചുവീണു; രക്ഷയ്ക്കായി ഓടിയെത്തിയ മകന്റെ തലയ്ക്കാണ് അടിയേറ്റത്; കൊയ്ത്തുൽസവം കണ്ടുനിന്ന കോട്ടയം തിരുവാർപ്പ് സ്വദേശികളായ മദ്യപസംഘം ഇരയാക്കിയത് ഭീകരമർദ്ദനത്തിന്; സജിയും വിഷ്ണുവും മറുനാടനോട് മനസ്സുതറക്കുന്നു

എം മനോജ് കുമാർ

കോട്ടയം: കേരളം ഗുണ്ടാ ആക്രമണത്തിന്റെ തേർവാഴ്ചയിൽ അകപ്പെടുകയാണോ? മദ്യപിച്ച് മദോന്മത്തരായ സംഘം നിരപരാധികളായ ആളുകൾക്ക് നേരെ കേരളത്തിലങ്ങോളമിങ്ങോളം ആക്രമണം നടത്തുന്ന കഥകളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ഇന്നലെ കൊല്ലം കുന്നിക്കോട് യുവാക്കളെ ക്രിമിനലായ മാർഷലും കൂട്ടാളിയും മർദ്ദിച്ച് ദേഹമാസകലം പരിക്കേൽപ്പിച്ച സംഭവം പുറത്തു വന്നിരിക്കെ തന്നെയാണ് കോട്ടയം തിരുവാർപ്പിൽ നിന്നും മറ്റൊരു ആക്രമണ കഥയും പുറത്തു വരുന്നത്. കർഷക തൊഴിലാളിക്കും കുടുംബത്തിനും നേർക്കാണ് ഇന്നലെ രാത്രി മദ്യപ സംഘത്തിന്റെ ആക്രമണം നടന്നത്. മദ്യപിച്ച ശേഷം നാട്ടുകാർക്ക് നേരെ ആക്രമണം നടത്തുന്ന സംഘമാണ് കർഷക തൊഴിലാളിയായ സജിക്കും കുടുംബത്തിനും നേർക്ക് ആക്രമണം നടത്തിയത്. കോട്ടയം തിരുവാർപ്പിലെ സജി, മകൻ വിഷ്ണു, മരുമകൻ എന്നിവർക്ക് നേരെയാണ് തിരുവാർപ്പിലെ ഷിജി കുമാറും സഹോദരൻ ബിജി കുമാറും ആക്രമണം നടത്തിയത്.

കോട്ടയം ശാസ്താംകടവ് വെട്ടികാട് ഭാഗത്ത് നടന്ന കൊയ്ത്ത് ഉത്സവവുമായി ബന്ധപ്പെട്ടാണ് ഈ മദ്യപ സംഘം ആക്രമണം നടത്തിയത്. കൊയ്ത്ത് ഉത്സവവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അതുകണ്ടുകൊണ്ടിരിക്കെയാണ് സജിയും കുടുംബത്തിനും നേർക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ ആക്രമണം നടന്നത്. കൊയ്ത്തുത്സവം നടന്നുകൊണ്ടിരിക്കെ ബഹളം കേട്ട് നോക്കുമ്പോൾ മരുമകൻ ഷിജി കുമാറിന്റെയും ബിജി കുമാറിന്റെയും കൈക്കുള്ളിലാണ്. അത് കണ്ടപ്പോൾ മരുമകനെ വിളിച്ച് വീട്ടിലേക്ക് വരുത്തി വീടിന്റെ പുറകുവശം വഴി രക്ഷപ്പെടാൻ സജി ആവശ്യപ്പെട്ടു. ഷിജി കുമാറും ബിജി കുമാറും തിരഞ്ഞുവന്നപ്പോൾ മരുമകൻ രക്ഷപ്പെട്ടിരിക്കുന്നു. ഇതിൽ രോഷാകുലരായ ഇവർ ഇരുവരും കൂടി സജിയേയും മകനെയും ആക്രമിക്കുകയായിരുന്നു. ദേഹമാസകലം മർദ്ദനമേറ്റ സജിയും മകനും കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൊയ്ത്തുൽസവ സമയത്ത് മദ്യപിച്ച് മദോന്മത്തരായ സമയത്താണ് മരുമകൻ ഇവരുടെ പിടിയിൽപെട്ടത് എന്നാണ് സജി കുമാർ പറയുന്നത്. ഒരു കാരണവും കൂടാതെയുള്ള ഭീകരമർദ്ദനത്തിന്റെ പിടിയിൽപ്പെട്ടതിന്റെ മാനസിക ആഘാതത്തിൽ കൂടിയാണ് സജിയും മകനും .

മർദ്ദനത്തെക്കുറിച്ച് സജി പറയുന്നത് ഇങ്ങനെ:

കോട്ടയം തിരുവാർപ്പ് വെട്ടിക്കാട് ഇന്നലെ കൊയ്ത്തുത്സവമായിരുന്നു. വെട്ടിക്കാട് വയലിൽ വച്ചാണ് കൊയ്ത്തുത്സവം നടന്നത്. എന്റെ മരുമകൻ പരിപാടി കാണാൻ അവിടെയുണ്ടായിരുന്നു. രണ്ടു പേർ ഓടി വന്നു മരുമകനെ ഓങ്ങി അടിക്കുന്നതാണ് കണ്ടത്. ആ അടിയിൽ തന്നെ മരുമകൻ തെറിച്ച് താഴെവീണു. ഞാൻ ഓടിവന്നപ്പോൾ കണ്ട കാഴ്ച ഇവർ രണ്ടുപേരും കൂടി മരുമകനെ പെരുക്കുകയാണ്. ഞാൻ മരുമകനെ വിളിച്ച് വീടിന്റെ പിറകു വശത്തേക്ക് കൂട്ടിയശേഷം രക്ഷപ്പെടാൻ പറഞ്ഞു. ഇവർ വന്നപ്പോൾ എന്നെയാണ് കാണുന്നത്. മുഖത്ത് ഒരടിയും ഒരു തള്ളും. ഇതിന്നിടയിൽ പൊതിരെതല്ലും. തള്ളിൽ ഞാൻ താഴേയ്ക്ക് തെറിച്ചു വീണു. അത് കണ്ടു എന്റെ മകൻ ഓടി വന്നു. മകന് ഇവരുടെ കയ്യിൽ നിന്ന് തലയ്ക്ക് അടിയാണ് കിട്ടിയത്. മുഖത്ത് മർദ്ദനവും. ഇതിനെ തുടർന്ന് ഞാൻ കുമരകം സ്റ്റേഷനിലേക്ക് വിളിച്ചു. അവർ പറഞ്ഞത് മകനെയും കൂട്ടി നേരെ കോട്ടയം ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റ് ആകാനാണ്. ഇപ്പോൾ കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

'ഞങ്ങൾക്ക് ഇതൊന്നും പരിചയമില്ല. അടിക്കാനും അടി തടുക്കാനും ഒന്നും അറിയത്തില്ല. അതുകൊണ്ട് തന്നെ അടി കിട്ടിയപ്പോൾ അതുകൊള്ളേണ്ടി വന്നു'. ഇതൊന്നും സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ്-സജിയുടെ ഒപ്പം ആശുപത്രി കിടക്കയിൽ കഴിയുന്ന മകൻ വിഷ്ണു പറയുന്നു. ഞങ്ങൾ ആശുപത്രിയിൽ പോയശേഷം എന്റെ വീടിന്റെ കതകുകൾ ഇവർ തല്ലിപ്പൊളിച്ചിട്ടുണ്ട്. എന്നെ മർദ്ദിച്ചവരിൽ ഇതിൽ ഷിജി എക്‌സ് മിലിട്ടറിയാണ്. ഇയാൾക്ക് ഇഷ്ടം പോലെ മിലിറ്ററി ക്വാട്ടയിൽ മദ്യം കിട്ടും. ഇതാണ് ജനങ്ങൾക്ക് പ്രശ്‌നകാരിയായി മാറുന്നത്. ഇന്നലത്തെ മർദ്ദനത്തിനു പിന്നിലും ഈ മദ്യം തന്നെയായിരുന്നു-ആശുപത്രിയിൽ കിടക്കയിൽ കിടന്നു സജി മറുനാടൻ മലയാളിയോട് പറഞ്ഞു.

സജിക്കും മകനും കിട്ടിയ മർദ്ദനത്തെക്കുറിച്ച് അറിയാം. അവർ ആശുപത്രിയിൽ കിടക്കുകയാണ്. മർദ്ദനത്തിന്റെ കാര്യം അവർ ഞങ്ങളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയാൽ ആശുപത്രിയിൽ പോയി മൊഴി എടുക്കും-കുമരകം പൊലീസ് മറുനാടനോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP