Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; വ്യാജപാസ്‌പോർട്ടിൽ ഗൾഫിൽപോയ ദേവയാനിയെ കസ്റ്റഡിയിലെടുത്തത് നാട്ടിൽ തിരിച്ചെത്തിയപ്പോൾ; സാബു ആന്റണി സ്മിതയെ അക്രമിക്കുന്നത് കണ്ടുവെന്ന് പ്രതിയുടെ മൊഴി

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; വ്യാജപാസ്‌പോർട്ടിൽ ഗൾഫിൽപോയ ദേവയാനിയെ കസ്റ്റഡിയിലെടുത്തത് നാട്ടിൽ തിരിച്ചെത്തിയപ്പോൾ; സാബു ആന്റണി സ്മിതയെ അക്രമിക്കുന്നത് കണ്ടുവെന്ന് പ്രതിയുടെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദുബായിൽ മലയാളി യുവതി സ്മിതയെ കൊലപ്പെടുത്തിയ കേസിൽ സ്മിതയുടെ ഭർത്താവിന്റെ സുഹൃത്തിനെ അറസ്റ്റു ചെയ്തു. തോപ്പുംപടി ചിറയ്ക്കൽ വലിയപറമ്പിൽ സാബു എന്നു വിളിക്കുന്ന ആന്റണി(44)യുടെ വനിതാ സുഹൃത്ത് ദേവായാനി എന്ന ആനിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാജപാസ്‌പോർട്ടിൽ ഗൾഫിലേക്ക് പോയ ദേവയാനി നാട്ടിൽ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിനെതുടർന്നാണ് പൊലീസ് കണ്ണൂരിലെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഗൾഫിൽ വച്ച് സാബു ആന്റണി സ്മിതയെ ആക്രമിക്കുന്നത് കണ്ടുവെന്ന് ദേവയാനി മൊഴി നൽകിയിട്ടുണ്ട്. മുറിവേറ്റ് രക്തം വാർന്നൊഴുകുന്ന രീതിയിലാണ് അവസാനമായി സ്മിതയെ കണ്ടതെന്നും ദേവയാനി പറഞ്ഞതായി പൊലീസ് പറയുന്നു. ഇവരെ പിടിച്ചുവെക്കാൻ ശ്രമിച്ചതിനിടെ പരിക്കേറ്റതിനാൽ ഓടി രക്ഷപ്പെട്ട ദേവയാനി തിരികെ വന്നപ്പോൾ ഇരുവരെയും താമസസ്ഥലത്ത് കണ്ടിട്ടില്ലെന്നും മൊഴി നൽകിയതായി പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേവയാനിയുടെ മൊഴിയോടെ സ്മിതയെ കൊലപ്പെടുത്തിയത് ഭർത്താവ് സാബു ആന്റണി തന്നെയാണെന്നാണ് െ്രെകംബ്രാഞ്ച് ഏതാണ്ട ഉറപ്പിച്ചിട്ടുണ്ട്.

സ്മിതയെ കാണാതായതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുമ്പാണ് ഭർത്താവ് തോപ്പുംപടി ചിറയ്ക്കൽ വലിയപറമ്പിൽ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സപ്തംബർ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭർതൃവീട്ടിൽ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടർക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നായിരുന്നു ആന്റണിയുടെ വാദം. എന്നാൽ, കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതോടെ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്മിതയെ കാണാതായ ശേഷം ഇവരുടെ ബന്ധു ആന്റണിയുടെ ദുബായിലെ വീട്ടിലെത്തിയപ്പോൾ മിനി എന്ന ഒരു യുവതിയെ അവിടെ കണ്ടു. ഇതോടെയാണ് മിനി എന്ന പേരിൽ അറിയപ്പെട്ട ദേവയാനിയെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങിയത്. തുടർന്ന് ഇവർ സലീം, ഷാജി എന്നിവരോടൊപ്പം കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. 2006ൽ വ്യാജപാസ്‌പോർട്ട് പ്രശ്‌നത്തിൽ ദുബായ് പൊലീസ് പിടിച്ചിട്ടുള്ള ഇവർ അവിടെനിന്ന് നാട്ടിലെത്തിയശേഷം മതം മാറി ആനി വർഗീസ് എന്ന പേര് സ്വീകരിച്ചാണ് ദുബായിലേക്ക് കടന്നത്. പിന്നീട് ഇതേ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങൾ മാറ്റിയെഴുതി ജനനത്തീയതി തെറ്റിച്ചും ഇവർ പാസ്‌പോർട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും െ്രെകംബ്രാഞ്ച് കണ്ടെത്തിയിയിരുന്നു.

നേരത്തെ സ്മിതയുടെ ഭർത്താവ് സാബു എന്ന ആന്റണിക്ക് ദേവയാനി എഴുതിയ കത്തുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിലെ വെളിപ്പെടുത്തലുകളാണ് കേസ് അന്വേഷണത്തിൽ പൊലീസിന് നിർണ്ണായകമായത്. ദേവയാനി ജീവിതാനുഭവങ്ങൾ എഴുതി സൂക്ഷിച്ച ഡയറിയിലെ അഞ്ചുപേജുകളും െ്രെകംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. സ്മിതയുടെ തിരോധാനത്തിൽ ആന്റണിയുടെ പങ്ക് സൂചിപ്പിക്കുന്ന വിവരങ്ങൾ ഈ കത്തിലുണ്ടായിരുന്നു. ദേവയാനിയെ അറിയില്ലെന്ന ആന്റണിയുടെ വാദത്തിന്റെ അടിത്തറയിളക്കുന്നതാണ് െ്രെകംബ്രാഞ്ചിനു ലഭിച്ച കത്തുകളും ഡയറിക്കുറിപ്പുകളും. 'എന്റെ അച്ഛൻ മരിച്ചിട്ടുപോലും ഞാൻ നാട്ടിൽ പോകാതിരുന്നത് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാണ്' എന്നിങ്ങനെ ആന്റണിയോടുള്ള അഗാധ പ്രണയം വ്യക്തമാക്കുന്നതാണ് ദേവയാനി എഴുതിയ കത്തുകൾ.

സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണിക്ക് ദേവയാനിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന നിർണായക രേഖകളാണ് ഇവ. കേസിൽ ഏറെ പ്രാധാന്യമുള്ള ഈ രണ്ട് കത്തുകളും ജീവചരിത്ര ഡയറിയിലെ അഞ്ചുപേജുകളും െ്രെകംബ്രാഞ്ച് അന്വേഷണ സംഘം കോടതിക്ക് കൈമാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP