Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരാമ്പ്രയിൽ ഹർത്താൽ ദിനത്തിൽ മുസ്ലിം പള്ളിക്കെതിരെ കല്ലെറിഞ്ഞത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ; ഡിവൈഎഫ്‌ഐ മേഖല ഭാരവാഹി കൂടിയായ അതുൽദാസിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണം മതസ്പർദ്ദ വളർത്താൻ ലക്ഷ്യമിട്ട്; ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണിൽ പതിച്ചതാണെന്ന സിപിഎം വാദവും പൊലീസ് തള്ളി; അവസരം മുതലെടുക്കാൻ ശ്രമം നടത്തിയ സിപിഎം നേതാവ് അഴിക്കുള്ളിൽ

പേരാമ്പ്രയിൽ ഹർത്താൽ ദിനത്തിൽ മുസ്ലിം പള്ളിക്കെതിരെ കല്ലെറിഞ്ഞത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ; ഡിവൈഎഫ്‌ഐ മേഖല ഭാരവാഹി കൂടിയായ അതുൽദാസിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണം മതസ്പർദ്ദ വളർത്താൻ ലക്ഷ്യമിട്ട്; ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണിൽ പതിച്ചതാണെന്ന സിപിഎം വാദവും പൊലീസ് തള്ളി; അവസരം മുതലെടുക്കാൻ ശ്രമം നടത്തിയ സിപിഎം നേതാവ് അഴിക്കുള്ളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:  ശബരിമല യുവതീപ്രവേശനത്തെ തുടർന്ന് ശബരിമല കർമ്മ സമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം ഉണ്ടായിരുന്നു. വർഗീയ കലാപം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് പലയിടത്തും ആക്രമണം നടന്നത്. എന്നാൽ, ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ നടത്തിയ ശ്രമം സിപിഎിമ്മിന് തന്നെ തലവേദന ഉണ്ടാക്കി. അത്തരമൊരു കള്ളക്കളിയുടെ വിവരം പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് മതസ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചത് സിപിഎം നേതാവും സംഘവുമായിരുന്നു. സംഭവത്തിൽ പിടിയിലായ സിപിഎം നേതാവ് ഇപ്പോൾ റിമാൻഡിലാണ്.

മാണിക്കോത്ത് അതുൽ ദാസ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മേഖല ഭാരവാഹി കൂടിയാണ് അതുൽ ദാസ്. ഹർത്താൽ ദിവസം വൈകിട്ട് ആറരയോടെയാണ് ജുമാ മസ്ജിദിനെ നേരെ അതുൽ ദാസിന്റെ നേതൃത്വത്തിൽ കല്ലേറുണ്ടായത്. ഇയാൾക്കെതിരെ ക്രിമിനൽ നിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർധ വളർത്താനും വർഗീയകലാപം ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഇയാൾ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.

ഹർത്താൽ ദിവസം യൂത്ത് കോൺഗ്രസ് പ്രദേശത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ സംഘടിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും പേരാമ്പ്ര-വടകര റോഡ് കവലയിൽ ഏറ്റുമുട്ടിയത്. ഇതിനിടെയാണ് മുസ്ലിം പള്ളിക്കെതിരെ ആക്രമണം ഉണ്ടായത്. ഇരുപതോളം സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണത്തിൽ പങ്കെടുത്തുവെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.

സംഘർഷത്തിന് ഇടെയാണ് പേരാമ്പ്രയിലെ ജുമാ മസ്ജിദിലും കല്ല് പതിച്ചത്. ഈ കേസിലെ അന്വേഷണം നീണ്ടപ്പോഴാണ് സംഭവത്തിന് പിന്നിൽ മതപ്‌സർദ്ദ ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് വിലയിരുത്തൽ വന്നത്. പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ എസ്.എഫ്.ഐ ജില്ലാ നേതാവുമായ അതുൽദാസിനെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പൊലീസ് റിമാന്റ് റിപ്പോർട്ട് കോടതിയിൽ നൽകിയത്. ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി കൂടിയാണിയാൾ.

സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. മുസ്‌ലിം ലീഗ് ഓഫീസിന് നേരെയെറിഞ്ഞ കല്ല് തട്ടിത്തെറിച്ച് പള്ളിയുടെ തൂണിൽ പതിച്ചതാണെന്ന സിപിഎം വാദവും പൊലീസ് തള്ളി. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. സംഘർഷാവസ്ഥ തുടരുന്നതിനാൽ പേരാമ്പ്രയിലെ ജനങ്ങൾ ഇപ്പോഴും ആശങ്കയിലാണ്. പൊലീസ് സന്നാഹം അടക്കം ഇവിടെ തമ്പടിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP